എന്‍.കെ. പ്രേമചന്ദ്രന്
കൊല്ലം : ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള ആരോഗ്യ വിദ്യാഭ്യാസ, മനുഷ്യകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ വിദേശ സഹായം കൈപ്പറ്റുന്ന സന്നദ്ധ സംഘടനകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന എഫ്സിആര്‍എ ചട്ടങ്ങളുടെ ഭേദഗതി പുനഃപരിശോധിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.
വിദേശ ധനസഹായം കൈപ്പറ്റുന്നതിന്റെ പേരില്‍ പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നത് ഭരണഘടനാനുസൃതമായി ലഭിക്കുന്ന അവകാശങ്ങളുടെ ധ്വംസനമാണ്- പ്രേമചന്ദ്രന് പറഞ്ഞു.
Tags : FCRA rules should be reviewed