x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വ് ച​ർ​ച്ചാ​വി​ഷ​യ​മാ​കും

വെബ് ഡെസ്ക്
Published: June 29, 2026 05:59 AM IST | Updated: June 29, 2026 05:59 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ന് പി​ന്നാ​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ​രി​ഗ​ണി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ധ​നാ​ഭ്യ​ർ​ഥ​ന​യും സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​കു​തി ഇ​ള​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ഇ​ന്ന​ത്തെ സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.

മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മെ​തി​രെ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നി​കു​തി ഇ​ള​വ് സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം. അ​തേ​സ​മ​യം, വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ​ത്തി​നു​ള്ളി​ലും ഭി​ന്നാ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച നി​കു​തി വ്യ​വ​സ്ഥ​ക​ൾ മ​റ്റ​ന്നാ​ൾ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ധ​ന​ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Tags : Money Legislative Assembly Tax liquor

Recent News

Corehub Up