x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യന്‍ മഹാസമുദ്രം അവസരങ്ങളുടെ ക​​​ല​​​വ​​​റ: മോദി


Published: June 29, 2026 06:15 AM IST | Updated: June 29, 2026 06:15 AM IST

വി​​​ക്ടോ​​​റി​​​യ: ഇ​​​ന്ത്യ​​​ന്‍ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തെ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ല​​​വ​​​റ​​​യാ​​​യി വി​​​ഭാ​​​വ​​​നം ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി. സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷ​​​യും സാ​​​മ്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യും പ​​​ര​​​സ്പ​​​ര​​​പൂ​​​ര​​​ക​​​മാ​​​ണെ​​​ന്നും മോ​​ദി പ​​റ​​ഞ്ഞു.

സീ​​​ഷെ​​​ല്‍സ് പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ട്രി​​​ക് ഹെ​​​ര്‍മി​​​നി​​​യു​​​മാ​​​യു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സം​​​യു​​​ക്ത​​​വാ​​​ര്‍ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി.

ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ര്‍ച്ച​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് ഉ​​ൾ​​പ്പെ​​ടെ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ഒ​​​പ്പു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. ആ​​​രോ​​​ഗ്യം, കൃ​​​ഷി, ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ട​​​പാ​​​ട്, സ​​​മു​​​ദ്ര​​​സു​​​ര​​​ക്ഷ, ബ​​​ഹി​​​രാ​​​കാ​​​ശം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​ണ് മ​​റ്റു ക​​രാ​​റു​​ക​​ൾ.

രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ബ​​​ഹു​​​മ​​​തി​​​യാ​​​യ ഗാ​​​ര്‍ഡി​​​യ​​​ന്‍ ഓ​​​ഫ് ദ ​​​ബ്ലൂ ഹൊ​​​റൈ​​​സ​​​ണ്‍ ന​​ൽ​​കി പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ സീ​​​ഷെ​​​ൽ​​​സ് ആ​​ദ​​രി​​ച്ചു. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം, സു​​​സ്ഥി​​​ര വി​​​ക​​​സ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നേ​​​തൃ​​​പാ​​​ട​​​വം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​ര​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് പാ​​ട്രി​​ക് ഹെ​​ർ​​മ​​നി അ​​റി​​യി​​ച്ചു. ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ശ​​​നി​​​യാ​​​ഴ്ച വി​​ക്ടോ​​റി​​യ​​യി​​ൽ എ​​ത്തി​​യ മോ​​ദി സീ​​ഷെ​​ൽ​​സ് ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ലും സം​​​സാ​​​രി​​​ച്ചു. സ​​​മു​​​ദ്ര പ​​​ട്രോ​​​ളിം​​​ഗി​​​നു​​​ള്ള ക​​​പ്പ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി സീ​​​ഷെ​​​ൽ​​​സി​​​നു സ​​മ്മാ​​നി​​ച്ചു.

Tags : Narendra Modi says the Indian Ocean divided

Recent News

Corehub Up