x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​ഭീ​തി​യൊ​ഴി​യു​ന്നു; അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ നാ​ളെ ഖ​ത്ത​റി​ൽ

വെബ് ഡെസ്ക്
Published: June 29, 2026 07:48 AM IST | Updated: June 29, 2026 07:48 AM IST

ഡോണൾഡ് ട്രംപ്

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക - ഇ​റാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​താ​യി സൂ​ച​ന. മേ​ഖ​ല​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പോ​ലും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​മാ​യ 'ആ​ക്സി​യോ​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തു.

സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം. വെ​ടി​നി​ർ​ത്ത​ലി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പു​തി​യ ന​യ​ത​ന്ത്ര നീ​ക്കം. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ലാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി ഇ​റാ​ന്‍റെ സി​രി​ക്, ഖ​ഷം ദ്വീ​പു​ക​ളി​ലെ പ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക മി​സൈ​ൽ വ​ർ​ഷി​ച്ചി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യി ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട താ​വ​ള​ത്തി​ലും കു​വൈ​ത്തി​ലെ അ​ലി അ​ൽ സ​ലിം വ്യോ​മ​താ​വ​ള​ത്തി​ലും ഇ​റാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് അ​മേ​രി​ക്ക​ൻ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags : war Middle East US-Iran peace Qatar

Recent News

Business

ചാഞ്ചാട്ടത്തിനു പിന്നാലെ നിശ്ചലമായി സ്വർണം; പവന് 1.10 ലക്ഷത്തിൽ താഴെത്തന്നെ കൊച്ചി: സംസ്ഥാനത്ത് വാരാദ്യം നിശ്ചലമായി സ്വർണവില. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,675 രൂപയിലും പവന് 1,09,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,235 രൂപയാണ്. സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീഴ്ചയോടെയാണ് കഴിഞ്ഞ ശനിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞ സ്വർണവില വീണ്ടും 1.10 ലക്ഷത്തിനു താഴെപ്പോയിരുന്നു. ഓണക്കാല ഇടിവിൽ ഒരാഴ്ചയ്ക്കിടെ പവന് 8,800 രൂപയോളം ഇടിഞ്ഞ ശേഷമാണ് സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമായത്. ഓഗസ്റ്റ് തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. പിന്നീട് കുതിപ്പും കിതപ്പുമാണ് ദൃശ്യമായത്. ഈ വർഷം ജനുവരി 29ന് കുറിച്ച ഗ്രാമിന് 16,395 രൂപയും പവന് 1.31 ലക്ഷം രൂപയുമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഇന്ത്യയിൽ സ്വ‍‌ർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വ‍ർണവില 10,200 രൂപയോളം വർധിച്ച് ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീ
Corehub Up