ബ്രിട്ടീഷ് കൗൺസിൽ
തിരുവനന്തപുരം: പഠനത്തിനായി ബ്രിട്ടനിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ബ്രിട്ടീഷ് കൗൺസിൽ വെർച്വൽ വിശദീകരണ ബ്രീഫിംഗ് സംഘടിപ്പിക്കും. ജൂലൈ 16 ന് വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെയാണ് യോഗം. ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗത്തെ പൊതുവിവരങ്ങൾ കൂടാതെവിസ അപേക്ഷകൾ, താമസം, യാത്രാ തയാറെടുപ്പുകൾ, ആരോഗ്യം , യുകെയിലെ വിദ്യാഭ്യാസ കാലത്തെ ദൈനംദിന വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക ഉപദേശമായിരിക്കും വിഷയം.
യുകെ വിസ ആൻഡ് ഇമിഗ്രേഷൻ (യുകെവിഐ), ബ്രിട്ടീഷ് യൂണിവേഴ്സിറ്റീസ് ഇന്റർനാഷണൽ ലൈസൺ അസോസിയേഷൻ (ബിഐഎൽഎ) എന്നിവയെക്കുറിച്ചും യുകെയിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾ എന്നിവരിൽ നിന്നും നേരിട്ട് വിവരണങ്ങൾ കേൾക്കാനും സാധിക്കും.
പങ്കെടുക്കുന്നതിനായി ബ്രിട്ടീഷ് കൗൺസിൽ വെബ് സൈറ്റിലെ Study UK Pre-Departure Briefing 2026 -ൽ കയറി പരിശോധിക്കാം. വെബ്സൈറ്റ്-
Tags : British Council's online briefing