x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാര്‍ഷിക സര്‍വകലാശാല വിസി നിയമനം കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും: മന്ത്രി


Published: June 29, 2026 05:48 AM IST | Updated: June 29, 2026 05:48 AM IST

കൊ​​ച്ചി: കാ​​ര്‍ഷി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ നി​​യ​​മ​​ന​​ത്തി​​ല്‍ ഗ​​വ​​ര്‍ണ​​ര്‍ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ച്ചു​​വെ​​ന്ന് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍. ഗ​​വ​​ര്‍ണ​​റു​​ടെ ന​​ട​​പ​​ടി ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥ​​യു​​ടെ ലം​​ഘ​​ന​​മാ​​ണ്. സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ന​​ല്‍കി​​യ പ​​ട്ടി​​ക പോ​​ലും പ​​രി​​ഗ​​ണി​​ക്കാ​​തെ​​യാ​​ണ് ടി.​​സ​​ജി​​ത റാ​​ണി​​യെ നി​​യ​​മി​​ച്ച​​ത്. സ​​ജി​​ത​​യു​​ടെ യോ​​ഗ്യ​​ത​​യെ​​ന്തെ​​ന്ന് ത​​നി​​ക്ക​​റി​​യി​​ല്ല​​ന്നും റോ​​ജി ​​എം.​​ ജോ​​ണ്‍ പ​​റ​​ഞ്ഞു.

കോ​​ട​​തി​​യി​​ല്‍ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത് ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​നി​​ക്കും. സം​​സ്ഥാ​​ന​​ത്തെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ അ​​ധി​​കാ​​രം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ​​ര്‍ക്കാ​​രി​​ല്‍ നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കും. എ​​ന്നാ​​ല്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ചാ​​ന്‍സ​​ല​​റെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി അ​​ധി​​കാ​​രം പി​​ടി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. സ​​ര്‍വ​​ക​​ലാ​​ശാ​​ല ച​​ട്ട​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ചി​​ല നി​​യ​​മ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളു​​ണ്ട്. അ​​തു​​കൂ​​ടി പ​​രി​​ശോ​​ധി​​ച്ചു തു​​ട​​ര്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Tags : appointment of Agricultural University VC in court:

Recent News

Corehub Up