x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശേ​ഷാ​ദ്രി​നാ​ഥ​ന്‍റെ നി​യ​മ​ന ഫ​യ​ൽ നാളെ പ​രി​ശോ​ധി​ക്കും

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: June 29, 2026 06:24 AM IST | Updated: June 29, 2026 06:24 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ചു​​​മ​​​ത​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി എ​​​ൻ. ശേ​​​ഷാ​​​ദ്രി​​​നാ​​​ഥ​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ഫ​​​യ​​​ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​വി. അ​​​ർ​​​ലേ​​​ക്ക​​​ർ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​ശേ​​​ഷം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ചെ​​​ന്നൈ​​​യി​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​ർ നാ​​​ളെ രാ​​​ജ്ഭ​​​വ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും.

സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി വി​​​ര​​​മി​​​ച്ച ശേ​​​ഷാ​​​ദ്രി​​​നാ​​​ഥ​​​നെ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി​​​യാ​​​യ​​​തി​​​നാ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ല. മ​​​റ്റു സ​​​ങ്കീ​​​ർ​​​ണ പ്ര​​​ശ്ന​​​ങ്ങ​​​ളോ പ​​​രാ​​​തി​​​ക​​​ളോ നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​നം ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചേക്കും.

Tags : Seshadri Nathan's file examined tomorrow

Recent News

Corehub Up