x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്തു; പി​താ​വി​നെ മ​ര്‍​ദി​ച്ച് മ​ക​ന്‍

വെബ് ഡെസ്ക്
Published: June 29, 2026 04:42 AM IST | Updated: June 29, 2026 04:42 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഹാ​ന്‍​സ് പോ​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. കു​ന്നം​കു​ളം സ്വ​ദേ​ശി വ​ട​ക്കേ​ത​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സൈ​മ​ണാ​ണ് (77) മ​ക​ന്‍ ജോ​ബി​യു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം 600 പാ​ക്ക​റ്റ് ഹാ​ന്‍​സു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ ജോ​ബി ജാ​മ്യ​ത്തി​ല​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​ണ്ട സൈ​മ​ണ്‍ ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ജോ​ബി പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സൈ​മ​ണി​ന്‍റെ നെ​ഞ്ചി​ല്‍ ച​വി​ട്ടു​ക​യും മു​ഖ​ത്തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​മ​റി​ഞ്ഞ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റീ​ജ സ​ലി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ക്കേ​റ്റ സൈ​മ​ണി​നെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജോ​ബി. സം​ഭ​വ​ത്തി​ല്‍ സൈ​മ​ണ്‍ കു​ന്നം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​യാ​യ ജോ​ബി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നേ​ര​ത്തെ​യും ഇ​ത്ത​ര​ത്തി​ല്‍ മ​ക​ന്‍ മ​ർ​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് സൈ​മ​ണ്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി പ​രി​ഗ​ണി​ച്ച ക​ള​ക്ട​ര്‍ സൈ​മ​ണി​നെ മ​ര്‍​ദി​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും പ്ര​തി​മാ​സം 3,000 രൂ​പ പി​താ​വി​ന് ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് മ​ക​ന്‍ വീ​ണ്ടും പി​താ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

Tags : Son father beaten drug

Recent News

Corehub Up