കെ. മുരളീധരൻ
തിരുവനന്തപുരം: നിപ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ തടയാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കഴിഞ്ഞ 26 വർഷമായി പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയിലെ സാധ്യത മുന്നിൽക്കണ്ട് മുൻകരുതലുകൾ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യമേഖല പൊതുമേഖലയിൽതന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. നദികളും തോടുകളും മാലിന്യമുക്തമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കും. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിന് ഈ വർഷം തന്നെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ അഞ്ചു വയസിനു താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. സർക്കാർ-സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ, വായനശാലകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
Tags : Health department ready to contain