x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി x CR7;ഫി​ഫ 2026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​നു കി​ക്കോ​ഫ്

യു​എ​സി​ല്‍​നി​ന്ന് ജി. ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ (ഗോ​ളി ര​വി)
Published: June 29, 2026 04:51 AM IST | Updated: June 29, 2026 04:51 AM IST

ല​യ​ണ​ല്‍ മെ​സി​

48 ടീ​മു​ക​ള്‍ തു​ട​ങ്ങി​യ 2026 ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗ്രൂ​പ്പ് ഘ​ട്ടം ക​ട​ന്ന​ത് 32 ടീ​മു​ക​ള്‍ മാ​ത്രം. ഇ​ന്ത്യ​യി​ല്‍ വെ​ളി​ച്ചം​വീ​ശു​മ്പോ​ള്‍, ആ ​എ​ണ്ണം 31ലേ​ക്കു ചു​രു​ങ്ങും. അ​തെ, ഇ​നി തോ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ ഇ​ട​മി​ല്ല. അ​തു​കൊ​ണ്ട് എ​തി​രാ​ളി​യെ വീ​ഴ്ത്തു​ക എ​ന്ന ഒ​റ്റ​ ല​ക്ഷ്യ​വു​മാ​യി ടീ​മു​ക​ള്‍ ക​ള​ത്തി​ലെ​ത്തും. ഫി​ഫ 2026 ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് കി​ക്കോ​ഫ്.

കാ​ല്‍​പ്പ​ന്ത് ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളാ​യ പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ ല​യ​ണ​ല്‍ മെ​സി​യും നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന ഒ​രു ഫൈ​ന​ല്‍ ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഉ​ണ്ടാ​കു​മോ..? ആ​രാ​ധ​ക​രു​ടെ ഈ ​സ്വ​പ്‌​നം ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി​ക​ള്‍ എ​ല്ലാം തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പ് ജെ​യി​ല്‍ അ​ര്‍​ജന്‍റീ​ന ഒ​ന്നാം സ്ഥാ​ന​ത്തും ഗ്രൂ​പ്പ് കെ​യി​ല്‍ പോ​ര്‍​ച്ചു​ഗ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്ത​തോ​ടെ ഇ​രു​ടീ​മും ഫി​ക്‌​സ്ച​റി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളി​ലാ​യി.

ഇ​നി ഇ​രു​ടീ​മും നേ​ര്‍​ക്കു​നേ​ര്‍ വ​രു​മെ​ങ്കി​ല്‍ അ​തു ഫൈ​ന​ലി​ല്‍ മാ​ത്ര​മാ​യി​രി​ക്കും.
പോ​ര്‍​ച്ചു​ഗ​ലി​നെ സം​ബ​ന്ധി​ച്ച് ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി ദു​ര്‍​ഘ​ടം പി​ടി​ച്ച​താ​ണെ​ന്നു പ​റ​യാം. റൗ​ണ്ട് ഓ​ഫ് 32ല്‍ ​ക്രൊ​യേ​ഷ്യ, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ സ്‌​പെ​യി​ന്‍, ക്വാ​ര്‍​ട്ട​റി​ല്‍ ബെ​ല്‍​ജി​യം/​അ​മേ​രി​ക്ക, സെ​മി​യി​ല്‍ ജ​ര്‍​മ​നി/​ഫ്രാ​ന്‍​സ്/​നെ​ത​ര്‍​ല​ന്‍​ഡ്‌​സ്/​മൊ​റോ​ക്കോ തു​ട​ങ്ങി​യ ടീ​മു​ക​ളെ കീ​ഴ​ട​ക്കി മാ​ത്ര​മേ പോ​ര്‍​ച്ചു​ഗ​ലി​നു ഫൈ​ന​ല്‍ സ്വ​പ്‌​നം സ​ഫ​ല​മാ​ക്കാ​ന്‍ സാ​ധി​ക്കൂ.

അ​തേ​സ​മ​യം, അ​ര്‍​ജ​ന്‍റീ​ന​യ്ക്ക് സെ​മി​യി​ല്‍​വ​രെ എ​ളുപ്പവഴി​യാ​ണെ​ന്നു പ​റ​യാം. റൗ​ണ്ട് ഓ​ഫ് 32ല്‍ ​കേ​പ് വെ​ര്‍​ദെ, പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഈ​ജി​പ്ത്/​ഓ​സ്‌​ട്രേ​ലി​യ, ക്വാ​ര്‍​ട്ട​റി​ല്‍ കൊ​ളം​ബി​യ/​ഘാ​ന/​സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്/​അ​ള്‍​ജീ​രി​യ, സെ​മി​യി​ല്‍ ബ്ര​സീ​ല്‍/​ഇം​ഗ്ല​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും എ​തി​രാ​ളി​ക​ള്‍. അ​താ​യ​ത് ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ക​രു​ത്ത​രാ​യ ബ്ര​സീ​ലും അ​ര്‍​ജ​ന്‍റീ​ന​യും ഈ ​ലോ​ക​ക​പ്പി​ല്‍ ഏ​റ്റു​മു​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത് സെ​മി​യി​ല്‍ മാ​ത്രം.

Tags :

Recent News

Corehub Up