ഓപ്പറേഷൻ തൂഫാൻ
തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ: ദ് നാർക്കോ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനയും ലഹരിവിരുദ്ധ ബോധവത്കരണവും ഒരേസമയം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനകളിൽ 779 കേസ് രജിസ്റ്റർ ചെയ്തു. 806 പേർ അറസ്റ്റിലായി.
പരിശോധനകളിൽ 332.2106 ഗ്രാം എംഡിഎംഎയും 8.5 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇടത്തരം അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട 12 കേസുകളും വാണിജ്യ അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രണ്ട ് കേസുകളും കണ്ടെ ത്തി. പുകയില നിയന്ത്രണ നിയമപ്രകാരം 479 കേസ് രജിസ്റ്റർ ചെയ്തു.
ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തു കഴിഞ്ഞ 25നും 26നുമായി 3,986 ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ 3,051 പരിപാടികൾ സ്കൂളുകളിലും 315 എണ്ണം കോളജുകളിലുമായിരുന്നു. കാമ്പസുകൾക്ക് പുറത്തായി 393 പരിപാടികൾ റസിഡന്റ്സ് അസോസിയേഷനുകൾ, സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങിയവയും 52 എണ്ണം മതസംഘടനകളുടെ സഹകരണത്തോടെയും 94 പരിപാടികൾ രാഷ്ട്രീയ-യുവജന സംഘടനകളുടെ നേതൃത്വത്തിലും 78 എണ്ണം സർക്കാർ ഓഫീസുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയും നടത്തി.
Tags : Operation Toofan 779 cases Saturday