x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​വി​ള​ക്കി​ന്‍റെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച അ​സം സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍


Published: June 29, 2026 01:25 AM IST | Updated: June 29, 2026 01:25 AM IST

ച​ന്തേ​ര: സോ​ളാ​ര്‍ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ അ​സം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. അ​സം ഗോ​പാ​ല്‍​പാ​ര ജി​ല്ല​ക്കാ​രാ​യ ജൈ​ഹു​ദു​ല്‍ ഇ​സ്‌​ലാം (28), റ​ഫീ​ഖു​ല്‍ ഇ​സ്‌​ലാം (41), ന​ബി പ​ര​മാ​ണി​ക് (45) എ​ന്നി​വ​രെ​യാ​ണ് ച​ന്തേ​ര എ​സ്‌​ഐ എ​ന്‍.​കെ. സ​തീ​ഷ്‌​കു​മാ​ര്‍, എ​എ​സ്‌​ഐ ഹ​രീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ മാ​വി​ല​ക​ട​പ്പു​റം, ബീ​ച്ചാ​ര​ക്ക​ട​വ്, പ​ട്ടേ​ല്‍ ക​ട​പ്പു​റം, വ​ലി​യ​പ​റ​മ്പ പാ​ലം പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ഏ​ക​ദേ​ശം 80,000 രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി​ക​ളാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്.

Tags : Assamese Nattuvishesham Districte news

Recent News

Corehub Up