പെരിയ: മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്സിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും അനുമോദന പരിപാടിയും പെരിയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്മാന് ഒ.കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് വെള്ളംതട്ട, പുല്ലൂര്‍-പെരിയ പഞ്ചായത്തംഗം രതീഷ് കാട്ടുമാടം, പനത്തടി പഞ്ചായത്തംഗം ഷിബു പാണത്തൂര്‍, സുകു കമലപ്ലാവ്, കണ്ണന് ആനപ്പെട്ടി, കൃഷ്ണന് മൂപ്പില്‍, ചിഞ്ചു കല്യോട്ട്, കുഞ്ഞികൃഷ്ണന് അമ്പിലാടി, അനന്തന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഒ.കെ. പ്രഭാകരന്- ചെയര്മാന്, അനന്തന് കാലിച്ചാനടുക്കം- സെക്രട്ടറി, ഷിബു പാണത്തൂര്‍- ട്രഷറര്‍.
Tags : General Body Nattuvishesham Districte news