x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

87,281 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി


Published: June 29, 2026 01:37 AM IST | Updated: June 29, 2026 01:37 AM IST

കാ​ഞ്ഞ​ങ്ങാ​ട്: പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള 87,281 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി. ഇ​ന്ന​ലെ പോ​ളി​യോ തു​ള്ളി മ​രു​ന്ന് സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​ന്നും നാ​ളെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കും.

പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ഹ​മൂ​ദ് മു​റി​യാ​നാ​വി, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​എ. രേ​ഷ്മ, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ. സ​ന്തോ​ഷ്, ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ധ​ന്യ ദ​യാ​ന​ന്ദ്, വി​നോ​ദ്കു​മാ​ര്‍, ഇ-​സ​ഞ്ജീ​വ​നി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബേ​സി​ല്‍ വ​ര്‍​ഗീ​സ്, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് എം. ​ച​ന്ദ്ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് സി​ഡി​പി​ഒ സി.​ജെ. സാ​യാ​ഹ്ന, ജി​ല്ലാ എം​സി​എ​ച്ച് ഓ​ഫീ​സ​ര്‍ സ്റ്റെ​ല്ല ജോ​സ​ഫ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ജീ​ജ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ ബ​സ്‌​സ്റ്റാ​ന്‍​ഡു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ എ​ല്ലാ സ്ഥ​ല​ത്തും ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

 

 

Tags : polio drops Nattuvishesham Districte news

Recent News

Corehub Up