നാട്ടുമാവുകളുടെ പ്രാധാന്യം ഓർമപ്പെടുത്തി മമ്പാട് സിഎയുപി സ്കൂളിലെ കുട്ടികൾ ഗൃഹസന്ദർശനത്തിനിടെ മാവിൻതൈകൾ നൽകുന്നു.
വടക്കഞ്ചേരി: ഹൈബ്രീഡ് മാവുകളുടെ അതിപ്രസരത്തിൽ അന്യമായി കൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ പ്രാധാന്യം ഓർമിപ്പിച്ച് നാട്ടുമാവിൻ തൈകൾ വിതരണം ചെയ്ത് മമ്പാട് സിഎയുപി സ്കൂളിലെ കുട്ടികൾ.
പ്രകൃതിക്കും ജീവജാലങ്ങൾക്കും നാടൻ മാവുകൾ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന സന്ദേശമുയർത്തി നാട്ടുകാർക്ക് മാവിൻതൈകളും ലഘുലേഖകളും വിതരണം ചെയ്തായിരുന്നു ബോധവത്കരണ പരിപാടികൾ നടന്നത്.ഹൈബ്രീഡ് മാവുകൾ മറ്റു ജീവജാലങ്ങൾക്ക് പ്രയോജനകരമല്ലെന്ന കണ്ടെത്തലിലാണ് കുട്ടികളുടെ ഈ പുതിയ ഉദ്യമത്തിന് പ്രസക്തിയേറുന്നത്.
എന്നാൽ നാടൻമാവുകൾ പക്ഷികൾക്കും പ്രാണികൾക്കും മറ്റു ചെറുജീവജാലങ്ങൾക്കും ആവാസവ്യവസ്ഥയും ഭക്ഷണവും നൽകും. പ്രകൃതിയുടെ ജൈവവൈവിധ്യം നിലനിർത്താൻ നാടൻ മാവുകൾ വ്യാപകമായി നടേണ്ടതുണ്ടെന്ന സന്ദേശമുയർത്തിയായിരുന്നു ഗൃഹസന്ദർശനം.
Tags : nattuvishesham local news Students of Mambad C.A.U.P. School