വണ്ടാഴി പഞ്ചായത്ത് കേരളോത്സവത്തിലെ വിജയികൾക്ക് ടി.എം.ശശി എംഎൽഎ ട്രോഫികൾ സമ്മാനിക്കുന്നു.
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ടി.എം. ശശി എംഎൽഎ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എസ്. സന്തോഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ഗോപിനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വേലിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുബിത മുരളീധരൻ, വാർഡ് മെംബർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
Tags : Keralolsavam nattuvishesham local news Vandazhi Grama Panchayat