x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൗ​ഡ് ലേ​ഡീ​സ് ചേം​ബ​റി​ന്‍റെ ഡാ​ൻ​ഡി​യ നൈ​റ്റ് ആ​ഘോ​ഷം

വെബ്ഡസ്ക്
Published: November 13, 2026 06:49 AM IST | Updated: November 13, 2026 06:49 AM IST

പ്രൗ​ഡ് ലേ​ഡീ​സ് ചേം​ബ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഡാ​ൻ​ഡി​യ നൈ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ​പ്പോ​ർ​ട്ട് ലീ​ഡ​ർ ഡോ. ​ശ്രീ​ല​ക്ഷ്മി പ്ര​ദീ​പി​നോ​ടൊ​പ്പം.

പാ​ല​ക്കാ​ട്: പ്രൗ​ഡ് വ​നി​താ വി​ഭാ​ഗ​മാ​യ ലേ​ഡീ​സ് ചേം​ബ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഡാ​ൻ​ഡി​യ നൈ​റ്റ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നൃ​ത്ത​വി​രു​ന്ന് പ്ര​യാ​ഗ കോ​ള​ജി​ൽ അ​ര​ങ്ങേ​റി.

പാ​ല​ക്കാ​ട്ടെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ വ​നി​ത​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ വ​സ്ത്ര​ധാ​ര​ണ​വും ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും പ​രി​പാ​ടി​ക്ക് ആ​ഘോ​ഷ​പ്പ​കി​ട്ടേ​കി. റി​യ​യും ദി​ന നി​ഖി​ലും ജോ​ഡി നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​വും സ​ന്തോ​ഷ​വും സൗ​ഹൃ​ദ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ര​മ്പ​രാ​ഗ​ത ആ​ഘോ​ഷ​മാ​യ ഡാ​ൻ​ഡി​യ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ലേ​ഡീ​സ് ചേം​ബ​ർ സ​പ്പോ​ർ​ട്ട് ലീ​ഡ​ർ ഡോ. ​ശ്രീ​ല​ക്ഷ്മി പ്ര​ദീ​പ്, ഡോ. ​റി​സ്വാ​ന, ഡോ. ​രേ​വ​തി പി​യൂ​ഷ്, ശ്രീ​ദേ​വി മേ​നോ​ൻ, മി​ഥു​ന സ​ന്ദീ​പ്, ര​മ്യ ബി​ജു, അ​നി​ല നി​ഖി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രൗ​ഡ് ചെ​യ​ർ​മാ​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​തേ​ഷ് ജെ​യി​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ത്ത​രേ​ന്ത്യ​ൻ രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ അ​ത്താ​ഴ​വി​രു​ന്നും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

Tags : Proud Ladies nattuvishesham local news

Recent News

Corehub Up