x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്ലാ​വി​ന്‍റെ അ​ഴു​കി​യ ജ​ഡം ക​ണ്ടെ​ത്തി

വെബ്ഡസ്ക്
Published: November 13, 2026 06:58 AM IST | Updated: November 13, 2026 06:58 AM IST

അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ്ലാ​വി​ന്‍റെ ജ​ഡാവശിഷ്ടം.

നെ​ന്മാ​റ: ക​രി​മ്പാ​റ- നെ​ന്മാ​റ റോ​ഡി​നോ​ടു​ചേ​ർ​ന്ന് ത​ളി​പ്പാ​ടം വ​ന​മേ​ഖ​ല​യി​ൽ മ്ലാ​വി​ന്‍റെ അ​ഴു​കി​യ ജ​ഡം ക​ണ്ടെ​ത്തി.ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കാ​റ്റു​വീ​ശു​മ്പോ​ൾ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് റോ​ഡി​ൽ​നി​ന്ന് 75 മീ​റ്റ​ർ ഉ​ള്ളി​ലാ​യി വ​ന​ത്തി​നു​ള്ളി​ൽ ഒ​രാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള ആ​ൺ മ്ലാ​വി​ന്‍റെ അ​ഴു​കി​യ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

കൊ​മ്പും അ​സ്ഥി​ക​ളും ഒ​ഴി​കെ ശ​രീ​രം പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ്. കു​റു​ക്ക​നും മ​റ്റും ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്ത് പ​ല​യി​ട​ത്താ​യി വ​ലി​ച്ചു​മാ​റ്റി​യി​ട്ട നി​ല​യി​ലാ​ണ് ജ​ഡം.

നെ​ല്ലി​യാ​മ്പ​തി വ​നം​റേ​ഞ്ചി​ലെ തി​രു​വ​ഴി​യാ​ട് സെ​ക്്ഷ​നു കീ​ഴി​ലു​ള്ള വ​നം​ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ജ​ഡം ക​ണ്ട​തി​ന് സ​മീ​പ​ത്തു​കൂ​ടെ കാ​ട്ടാ​ന​ക്കൂ​ട്ട​വും സ​ഞ്ച​രി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : nattuvishesham local news Decomposed carcass of a deer

Recent News

Corehub Up