കൊരട്ടി: കുറ്റിക്കാട് സമാപിച്ച ചാലക്കുടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി കൊരട്ടി പഞ്ചായത്ത് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആർഷ സുനിൽകുമാർ. നാടോടിനൃത്തത്തിലും ഭരതനാട്യത്തിലും എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ ആർഷ, സംഘനൃത്തത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തുടർച്ചയായ മൂന്നാം വർഷമാണ് നാടോടിനൃത്തത്തിലും ഭരതനാട്യത്തിലും ആർഷ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടുന്നത്. കലോത്സവത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ ആർഷ കൊരട്ടി സ്വദേശികളായ സുനിൽകുമാർ - ഷിന ദമ്പതികളുടെ മകളാണ്.
Tags : nattuvishesham local news Chalakudy Sub-district Arts Festival