Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy

Thrissur

ചാ​ല​ക്കു​ടി വ​നം ഡി​വി​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി

ചാ​ല​ക്കു​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ജീ​വ​നും സ്വ​ത്തി​നും സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ചാ​ല​ക്കു​ടി വ​നം ഡി​വി​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

വി​വി​ധ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​യ ചാ​ല​ക്കു​ടി, വാ​ഴ​ച്ചാ​ൽ വ​നം ഡി​വി​ഷ​നു​ക​ളി​ലെ 69 അ​പേ​ക്ഷ​ക​ർ​ക്ക് 39 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ൾ എം​എ​ൽ​എ വി​ത​ര​ണം​ചെ​യ്തു. തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ആ​ർ. ആ​ട​ല ശ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ എം. ​വെ​ങ്കി​ടേ​ശ്വ​ര​ൻ, വാ​ഴ​ച്ചാ​ൽ ഡി​എ​ഫ്ഒ ഐ.​എ​സ്. സു​രേ​ഷ് ബാ​ബു, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ദേ​വി​ക സം​ഘ​മി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​ൻ.​ഒ. ഷാ​ജു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.=

Kerala

37-ാമ​ത് പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ൺ​​​​വൻ​ഷ​നു നാ​ളെ തു​ട​ക്കം

ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​ളു​​​ന്ന 37-ാമ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ൺ​​​​​​വൻ​​​ഷ​​​ൻ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ദി​​​വ​​​സേ​​​ന രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​ണു ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ.

വ്യാ​​​ഴാ​​​ഴ്ച ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ബ്ര​​​ദ​​​ർ സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ക്കും. 22ന് ​​​കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ക​​​ൺ​​​വെ​​​ൻ​​​ഷ​​​ന് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് എ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ർ​​​ത്താ​​​നം, ബ്ര​​​ദ​​​ർ പോ​​​ൾ അ​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ശാ​​​ല​​​മാ​​​യ പ​​​ന്ത​​​ൽ, ഉ​​​ച്ച​​​യ്ക്കു ല​​​ഘു​​​ഭ​​​ക്ഷ​​​ണം, മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്കു ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

Kerala

കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ‍‌‍‌​ർ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ചാ​ല​ക്കു​ടി വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചി​റ​യ​ത്ത് മു​ണ്ട​ന്‍​മാ​ണി ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മോ​ളി (75), പ​രി​യാ​രം കു​റ്റി​ക്കാ​ട് മ​ണി​യാ​ട​ന്‍ വീ​ട്ടി​ല്‍ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ഗി​രി​ജ (59) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പി​ന്‍റെ ചാ​ല​ക്കു​ടി മൊ​ബൈ​ല്‍ സ്‌​ക്വാ​ഡി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​രു​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി പു​ഴ​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് കു​ര​ങ്ങു​ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up