x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കം; കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ബി​ജു ചി​റ​യ​ത്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി


Published: March 16, 2026 05:15 PM IST | Updated: March 16, 2026 05:15 PM IST

തൃ​ശൂ​ർ: ചാ​ല​ക്കു​ടി നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​യ ബി​ജു ചി​റ​യ​ത്ത് ചാ​ല​ക്കു​ടി​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​കും. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് അ​നു​വ​ദി​ച്ച സീ​റ്റി​ലാ​ണ് ബി​ജു ചി​റ​യ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​ക.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ചാ​ല​ക്കു​ടി​യി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​ണ് ബി​ജു ചി​റ​യ​ത്ത്. ബി​ജു ഉ​ട​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സ്ഥാ​ന​വും പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വ​യ്ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബി​ജു ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സ് എം ​തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് ബി​ജു ചി​റ​യ​ത്തി​നെ ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച കൗ​ൺ​സി​ല​റാ​ണ് ബി​ജു.

സി​പി​എം നേ​രി​ട്ട് മ​ത്സ​രി​ച്ചി​രു​ന്ന മ​ണ്ഡ​ലം മു​ന്ന​ണി ധാ​ര​ണ അ​നു​സ​രി​ച്ചാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് വി​ട്ടു​ന​ൽ​കി​യ​ത്. ഈ ​സീ​റ്റ് ബി​ജു​വി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags : Chalakudy thrissur cpm ldf

Recent News

Corehub Up