ചാലക്കുടി: ഇന്ത്യൻ ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചും കേരള ഫാർമസി ഗ്രാജുവേറ്റ്സ് അസോസിയേഷനും സെന്റ്് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിന്റെ അലുമ്നി അസോസിയേഷൻ നെക്സസും ഈസി ലിങ്ക് അക്കാദമിയും ചേർന്ന് ഫാർമ മെഗാ ജോബ് ഫെയർ -"ഔഷധ ഉദ്യോഗമേള 2026' നടത്തി. സെന്റ്് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ നടന്ന മെഗാ ജോബ് ഫെയർ സെന്റ്് ജെയിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഫാ. സോജോ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം. കെ. മേഴ്സി, സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറും ഐപിജിഎ നാഷണൽ വൈസ് പ്രസിഡന്റുമായ ഡോ. എം.സി. നിഷിത്, തിരുവനന്തപുരം എജെ കോളജ് ഓഫ് ഫാർമസിയുടെ പ്രിൻസിപ്പലും കെപിജിഎ പ്രസിഡന്റുമായ ഡി. സുനിൽകുമാർ, സോണി അക്കര, പ്ലാസിഡ് ലോയ് മോറിസ്, പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ, പ്രഫ. ഡോ. സ്മിതാ കെ. നായർ എന്നിവർ പ്രസംഗിച്ചു.
ഫാർമസി രംഗത്തെ മൾട്ടി നാഷണൽ കമ്പനികൾ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽസ്, ചെയിൻ ഫാർമസി എന്നിവർ പങ്കെടുത്തു. ക്ലിനിക്കൽ ആൻഡ് ഹോസ്പിറ്റൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ഷൻ, ക്വാളിറ്റി കൺട്രോൾ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്്, ന്യൂട്രാ സ്യൂട്ടിക്കൽ എന്നീ മേഖല കളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേളയിൽ കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും അഞ്ഞൂറോളം ഫാർമസി ഉദ്യോഗാർഥികൾ പങ്കെടുത്തു.
Tags : Pharma Mega nattuvishesham local news Job Fair Mega Job Fair