x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം വി​ദ​ഗ്ധ സം​ഘ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം:​ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ

വെബ്ഡസ്ക്
Published: November 13, 2026 06:56 AM IST | Updated: November 13, 2026 06:56 AM IST

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ന​വ​ജാ​ത ശി​ശു​മ​ര​ണ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ വി​ദ​ഗ്ദ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും ര​ണ്ട് വി​ദ​ഗ്ധ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണ​കാ​ര​ണ​ങ്ങ​ൾ സ​മ​ഗ്ര​വും സു​താ​ര്യ​വു​മാ​യി പ​രി​ശോ​ധി​ക്ക​ണം.

ഡി​എ​ച്ച്എ​സും ഡി​എം​ഇ യും ​അ​ഞ്ചാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ക​മ്മി​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ദ​ഗ്ധ സം​ഘം ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നൊ​പ്പം ക​മ്മി​ഷ​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ന​വ​ജാ​ത​ശി​ശു​മ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി​ല​യി​രു​ത്ത​ണം. ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള അ​മ്മ​മാ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളെ​കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ പ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ഡ​പ്യൂ​ട്ടി ഡി​എ​ച്ച്എ​സും ഡ​പ്യൂ​ട്ടി ഡി​എം​ഒ യും ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മി​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

Tags :

Recent News

Corehub Up