കാമ്പസ് ടു കോർപറേറ്റ് തൊഴിൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് രാജഗിരി കോളജ് പ്രിൻസിപ്പൽ ഫാ. ജെയ്സൺ മുളരിക്കൽ പ്രസംഗിക്കുന്നു.
വടക്കഞ്ചേരി: വിദ്യാർഥികളെ കോർപറേറ്റ് മേഖലയുടെ തൊഴിൽ സാധ്യതകൾക്ക് സജ്ജമാക്കുക എന്ന ലക്ഷ്യവുമായി കാക്കനാട് രാജഗിരി എൻജിനിയറിംഗ് കോളജും വടക്കഞ്ചേരി മോർ ഇവാനിയൻ കോളജും സംയുക്തമായി നടപ്പിലാക്കുന്ന കാമ്പസ് ടു കോർപറേറ്റ് എന്ന പ്രത്യേക തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി രാജഗിരി എൻജിനിയറിംഗ് കോളജിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാ. ജെയ്സൺ മുളരിക്കൽ സിഎംഐ നിർവഹിച്ചു. കോളജ് ഡയറക്ടർ ഫാ. പ്രശാന്ത് പാലക്കപ്പിള്ളി സിഎംഐ അധ്യക്ഷത വഹിച്ചു. മോർ ഇവാനിയൻ കോളജിലെ അസിസ്റ്റന്റ് പ്രഫസർമാരായ ഫാ. ക്ലീറ്റസ് കിഴക്കൂടൻ, സുദർശന രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
രാജഗിരി കോളജ് സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ അസിസ്റ്റന്റ് പ്രഫസർ നിധീഷ് കുര്യൻ പരിശീലന പദ്ധതിക്ക് നേതൃത്വം നൽകി.
Tags : Rajagiri-Mor Ivanios