ചിറ്റൂർ: അത്തിക്കുഴിയിൽ ഭാര്യയെ തോർത്തുമുണ്ടിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ ചിറ്റൂർ പൊലിസ് അറസ്റ്റുചെയ്തു.അത്തിക്കുഴി മണിയുടെ മകൻ വിനുകുമാർ (38) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.
വിനുകുമാർ ഭാര്യ നിമിതയുമായി കുടുംബപ്രശ്നത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായി. തുടർന്നാണ് വധശ്രമം നടന്നത്. നിമിത ഒച്ചവച്ച ശബ്ദംകേട്ട് മക്കൾ ഓടിവന്നതോടെ വിനുകുമാർ അക്രമണം ഉപേക്ഷിച്ച് പുറത്തുപോവുകയായിരുന്നു. നിമിതയുടെ പരാതിയിലാണ് പൊലിസ് എത്തി വിനുകുമാറിനെ പിടികൂടിയത്. നിയമാനുസൃതമായ നടപടികൾക്കുശേഷം പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
Tags : nattuvishesham local news Man arrested for attempting murder his wife