x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡിൽ നിയന്ത്രണമില്ല ജീവനു സുരക്ഷയും

നിരത്തുകളിൽ മരണവേഗം-1 /സീ​മ മോ​ഹ​ന്‍​ലാ​ല്‍
Published: November 13, 2026 06:26 AM IST | Updated: November 13, 2026 06:26 AM IST

എറണാകുളം ടൗൺ ഹാളിനു മുന്നിൽ സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ആളെ കയറ്റുന്നു.

കൊ​ച്ചി: രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ള്‍ വൈ​കി​ട്ട് സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന ഉ​റ​പ്പു​പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ. ജോ​ലി​ക്കും പ​ഠ​ന​ത്തി​നും ചി​കി​ത്സ​യ്ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി കൊ​ച്ചി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ മ​ന​സി​ല്‍ ഇ​പ്പോ​ള്‍ ഒ​രേ ആ​ശ​ങ്ക​യാ​ണ്. വ​ഴി​യി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കി​ട​യി​ല്‍​പെ​ട്ട് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​മോ? കൊ​ച്ചി​യി​ലെ നി​ര​ത്തു​ക​ള്‍ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​തി​യു​ടെ ഇ​ട​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. സ​മ​യ​ത്തി​നെ തോ​ല്‍​പി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍​ക്ക് വി​ല​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് ന​ഗ​ര​ത്തി​ലെ ബ​സ് യാ​ത്ര നീ​ങ്ങു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കേ​ണ്ട പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് പ​ല​പ്പോ​ഴും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും പേ​ടി​സ്വ​പ്ന​മാ​കു​ന്ന​ത്. അ​മി​ത​വേ​ഗം, അ​പ​ക​ട​ക​ര​മാ​യ ഓ​വ​ര്‍​ടേ​ക്കിം​ഗ്, റോ​ഡി​ലെ മ​ത്സ​ര​യോ​ട്ടം, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്, പെ​ട്ടെ​ന്നു​ള്ള ബ്രേ​ക്കി​ട​ല്‍... സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ല്‍ നി​ത്യ​ക്കാ​ഴ്ച​യാ​ണ്. ബ​സ് സ്റ്റോ​പ്പു​ക​ളി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​ര്‍ മു​ത​ല്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന വ​യോ​ധി​ക​രും കു​ട്ടി​ക​ളും വ​രെ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

ബ​സു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍​ക്ക് സൈ​ഡ് ന​ല്‍​കാ​തെ​യും നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യും പാ​യു​ന്ന കാ​ഴ്ച​ക​ള്‍ യാ​ത്ര​ക്കാ​രി​ല്‍ സൃ​ഷ്ടി​ക്കു​ന്ന ഭീ​തി ചെ​റു​ത​ല്ല.

മു​ന്നി​ല്‍ മ​റ്റൊ​രു ബ​സു​ണ്ടെ​ങ്കി​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള തി​ടു​ക്കം. സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തേ​ണ്ട ബ​സ് അ​വ​സാ​ന നി​മി​ഷം വെ​ട്ടി​ത്തി​രി​ച്ച് പാ​യു​ന്നു. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ പോ​ലും പ​ല​പ്പോ​ഴും അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല. റോ​ഡി​ലെ മ​റ്റു മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ന്‍ പോ​ലും സ​മ​യ​മി​ല്ലാ​ത്ത വി​ധ​മാ​ണ് ചി​ല ഡ്രൈ​വ​ര്‍​മാ​രു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍.

പൊ​ലി​സി​നും ര​ക്ഷ​യി​ല്ല

ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ പൊ​ലി​സു​കാ​ര​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചി​ട്ട​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പൊ​ലി​സ് ഓ​ഫീ​സ​ര്‍ ശ്രീ​ദ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് ശ്രീ​ദ​ത്തി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

കാ​ലി​ന് ച​ത​വേ​റ്റ ശ്രീ​ദ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ ബ​സ്‌ ഡ്രൈ​വ​ര്‍ കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​നീ​ഷി​നെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലി​സ് ബ​സും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ച്ചി കാ​ക്ക​നാ​ട് ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​യാ​യ യു​വ​തി​യെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു കൊ​ന്ന​തി​ന്‍റെ തൊ​ട്ടു പി​റ്റേ​ന്നാ​ണ് പൊ​ലി​സു​കാ​ര​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തെ​ന്ന​തും ഞെ​ട്ടി​ക്കു​ന്ന സം​ഗ​തി​യാ​ണ്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് - മ​ട്ടാ​ഞ്ചേ​രി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ല​യി​ല്‍ ബ​സാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ക്ഷ​ര​യെ ഇ​ടി​ച്ചു കൊ​ന്ന​ത്. കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ റോ​ഡി​ലെ ഐ​എം​ജി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ജി​മ്മി​ല്‍ നി​ന്നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം റോ​ഡ​രു​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​ക്ഷ​ര​യെ അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
പൊ​ലി​യു​ന്ന​ത്.

വി​ല​പ്പെ​ട്ട ജീ​വ​നാ​ണ്

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ള്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് മാ​ത്ര​മു​ള്ള​ത​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍, ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കാ​ര്‍, കാ​ല്‍​ന​ട യാ​ത്രി​ക​ര്‍, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍, വ​യോ​ധി​ക​ര്‍... എ​ല്ലാ​വ​ര്‍​ക്കു ഒ​രു പോ​ലെ അ​വ​കാ​ശ​പ്പെ​ട്ട​താ​ണ് പൊ​തു​നി​ര​ത്തു​ക​ള്‍. എ​ന്നാ​ല്‍ ചി​ല ബ​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ പെ​രു​മാ​റ്റം കാ​ണു​മ്പോ​ള്‍ ബ​സ് വ​രു​മ്പോ​ള്‍ റോ​ഡി​ലു​ള്ള​വ​ര്‍ മാ​റി​ക്കൊ​ടു​ക്കേ​ണ്ട​വ​ര്‍ മാ​ത്ര​മാ​ണെ​ന്ന തോ​ന്ന​ലാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ബ​സ് സ​മ​യ​ത്ത് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​നെ​ക്കാ​ള്‍ പ്ര​ധാ​ന​മാ​ണ് അ​തി​ലെ യാ​ത്ര​ക്കാ​രും റോ​ഡി​ലു​ള്ള മ​റ്റു​ള്ള​വ​രും ജീ​വ​നോ​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. സ​മ​യ​ക്ര​മ​വും ട്രി​പ്പ് മ​ത്സ​ര​വും വ​രു​മാ​ന​വു​മൊ​ന്നും മ​നു​ഷ്യ​ജീ​വ​നേ​ക്കാ​ള്‍ വ​ലു​ത​ല്ല.
ഓ​രോ അ​പ​ക​ട​ത്തി​നു​ശേ​ഷ​വും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന​പ്പു​റം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​ന്ന ഒ​രാ​ള്‍​ക്ക് തി​രി​കെ വീ​ട്ടി​ലെ​ത്തു​മെ​ന്ന ഉ​റ​പ്പു​ണ്ടാ​ക​ണം. റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ പി​ന്നി​ല്‍​നി​ന്ന് പാ​ഞ്ഞെ​ത്തു​ന്ന ബ​സി​നെ ഭ​യ​ന്ന് ഓ​ടി​മാ​റേ​ണ്ടി വ​ര​രു​ത്.

കൊ​ച്ചി​യി​ലെ നി​ര​ത്തു​ക​ളി​ല്‍ ഈ ​ഉ​റ​പ്പ് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​യു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ സു​ര​ക്ഷി​ത യാ​ത്ര യാ​ഥാ​ര്‍​ഥ്യ​മാ​കൂ.


(തു​ട​രും)

Tags : safety for life nattuvishesham local news No control on the road

Recent News

Corehub Up