പ്രതീകാത്മക ചിത്രം
കൊച്ചി: ജില്ലയില്‍ അഞ്ചുവയസിന് താഴെയുള്ള 1,61,529 കുട്ടികള്‍ക്ക് 22നു പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. ഇതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേര്‍ന്നു. ജില്ലയില്‍ 1,881 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും.
യാത്രക്കാരായ കുട്ടികള്‍ക്ക് തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി 40 ട്രാന്‍സിറ്റ് ബൂത്തുകളും 32 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുന്നതിനായി പ്രത്യേക ടീമുകളെയും നിയോഗിക്കും. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് ഉറപ്പാക്കുന്നതിനായി മൈഗ്രന്റ് സൈറ്റുകള്‍ കണ്ടെത്തി പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.
Tags : Polio drops nattuvishesham local news Polio drops t to be administered to 1.61 lakh