x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞു; കൊ​ച്ചി​യി​ല്‍ ത​ല​ങ്ങും വി​ല​ങ്ങും അ​ന​ധി​കൃ​ത ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍

വെബ്ഡസ്ക്
Published: November 13, 2026 06:19 AM IST | Updated: November 13, 2026 06:19 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പ​രി​ശോ​ധ​ന​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ജി​ല്ല​യി​ല്‍ വീ​ണ്ടും അ​ന​ധി​കൃ​ത ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍ കു​ടു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം പെ​രു​കി​യ​തി​നു പി​ന്നാ​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ക​ള്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍ സ​ര്‍​വീ​സു​മാ​യി വീ​ണ്ടും നി​ര​ത്തി​ലി​റ​ങ്ങി​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​ന​ഗ​ര​ത്തി​ല​ട​ക്കം പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് ബൈ​ക്ക് ടാ​ക്‌​സി സ​ര്‍​വീ​സു​ക​ളി​ല്‍ കൂ​ടു​ത​ലും. വ​ലി​യ സാ​മ്പ​ത്തി​ക നി​ക്ഷേ​പ​മി​ല്ലാ​തെ ത​ന്നെ അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്താം എ​ന്ന​താ​ണ് പ​ല​രെ​യും പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഇ​തി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ നി​ന്നും ജോ​ലി​സ്ഥ​ല​ത്തേ​ക്കും മ​റ്റും എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​നു​ള്ള ലാ​സ്റ്റ് മൈ​ല്‍ ക​ണ​ക്ടി​വി​റ്റി എ​ന്ന നി​ല​യി​ല്‍ യാ​ത്ര​ക്കാ​രും ഇ​ത്ത​രം സേ​വ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു. സ്വ​കാ​ര്യ ബൈ​ക്കു​ക​ളെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​പ്പു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ് അ​ന​ധി​കൃ​ത ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍ കൂ​ടു​ന്ന​തി​നു​ള്ള കാ​ര​ണം.

മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ല്‍​നി​ന്ന് അ​ഗ്ര​ഗേ​റ്റ​ര്‍ ലൈ​സ​ന്‍​സ് നേ​ടി​യ യൂ​ബ​ര്‍, റാ​പ്പി​ഡോ ആ​പ്പു​ക​ള്‍​ക്ക് കീ​ഴി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ര​ണ്ടി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ ജി​ല്ല​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

ഇ​വ​രു​ടെ കൃ​ത്യ​മാ​യ വി​വ​രം റാ​പ്പി​ഡോ​യും യൂ​ബ​റും ഇ​തു​വ​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ന​ല്‍​കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ന്നി​ട്ടും എ​ത്ര​പേ​രു​ണ്ടെ​ന്ന ക​ണ​ക്കോ വി​വ​ര​ങ്ങ​ളോ സം​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ പ​ക്ക​ലു​മി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യ​ട​ക്കം റോ​ഡി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പെ​രു​കു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി മ​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലെ​ന്ന​തും വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു.

യാ​ത്ര​ക്കാ​ര്‍ ബൈ​ക്ക് ടാ​ക്‌​സി വി​ളി​ക്കു​മ്പോ​ള്‍ അ​ത് മ​ഞ്ഞ ന​മ്പ​ര്‍​പ്ലേ​റ്റ് ഉ​ള്ള നി​യ​മ​പ​ര​മാ​യ വാ​ഹ​ന​മാ​ണോ എ​ന്നു​റ​പ്പു വ​രു​ത്തേ​ണ്ട​ത് സ്വ​ന്തം സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​ണ്.സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

വെ​ള്ള​യ​ല്ല; വേ​ണ്ട​ത് മ​ഞ്ഞ

ജി​ല്ല​യി​ല്‍ ഓ​ടു​ന്ന ഭൂ​രി​പ​ക്ഷം ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്കും ന​മ്പ​ര്‍ പ്ലേ​റ്റ് വെ​ള്ള​യാ​ണ്. ഇ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​പ്പു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ല ബൈ​ക്ക് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ഇ​ക്കാ​ര്യ​മ​റി​യി​ല്ല. ബൈ​ക്ക് ടാ​ക്‌​സി​യാ​യി ഓ​ട​ണ​മെ​ങ്കി​ല്‍ ആ​ര്‍​ടി ഓ​ഫി​സി​ല്‍ ഫീ​സ​ട​ച്ച് ക​ണ്‍​വേ​ര്‍​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണം. ഒ​പ്പം ബൈ​ക്കി​ന്‍റെ മ​റ്റു​രേ​ഖ​ക​ളും കൃ​ത്യ​മാ​യി​രി​ക്ക​ണം.

മ​ഞ്ഞ​ന​മ്പ​ര്‍ പ്ലേ​റ്റോ​ടെ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍ ബൈ​ക്ക് ടാ​ക്‌​സി​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​നാ​കൂ. ഇ​തി​നു​വി​രു​ദ്ധ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യാ​ല്‍ 3,000 മു​ത​ല്‍ 6,000 വ​രെ പി​ഴ​യീ​ടാ​ക്കും. ഡ്രൈ​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പി​ഴ. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളു​മെ​ടു​ക്കാ​നാ​കും.

ടാ​ക്‌​സി പെ​ര്‍​മി​റ്റി​ല്ലാ​ത്ത വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടാ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി ക്ലെ​യിം നി​ര​സി​ച്ചേ​ക്കും. വാ​ഹ​ന​രേ​ഖ​ക​ള്‍ കൃ​ത്യ​മാ​കാ​തി​രു​ന്നാ​ലും ഇ​തു​ത​ന്നെ സ്ഥി​തി. ഇ​നി സാ​ധാ​ര​ണ വാ​ഹ​ന ഇ​ന്‍​ഷ്വ​റ​ന്‍​സാ​യി സ​മീ​പി​ച്ചാ​ലും ഫു​ള്‍​ ക​വ​ര്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​യാ​കും. എ​ല്ലാ രേ​ഖ​ക​ളും കൃ​ത്യ​മാ​യാ​ലും അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ പൊ​ലി​സ് എ​ങ്ങ​നെ കേ​സെ​ടു​ക്കു​ന്നു എ​ന്ന​തും ഇ​ന്‍​ഷ്വ​റ​ന്‍​സ് ക്ലെ​യി​മി​നെ ബാ​ധി​ക്കും.

Tags : bike taxis nattuvishesham local news

Recent News

Corehub Up