Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Arrested

Thiruvananthapuram

ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര​നെ മ​ര്‍​ദിച്ച ആൾ പിടിയിൽ

പേ​രൂ​ര്‍​ക്ക​ട: ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര​നെ മ​ര്‍​ദിച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പാ​റ​ക്ക​ട​വ് ചെ​ക്കി​യോ​ട് ക​രി​തി​രി​യി​ല്‍ വീ​ട്ടി​ല്‍ സാ​ഹിം (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഒ​മ്പ​തി​ന് രാ​വി​ലെ 11.45നാ​യി​രു​ന്നു സം​ഭ​വം. സ്വി​ഗ്ഗി ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ര​നാ​യ അ​മ്പൂ​രി മാ​യം ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി ജി​തി​ന്‍ രാ​ജ​ന്‍ (41) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.


സം​ഭ​വ​ദി​വ​സം ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ന്‍ വൈ​കി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ജി​തി​ന്‍ രാ​ജ​നു​മാ​യി സാ​ഹിം വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു. പ്ര​കോ​പി​ത​നാ​യ പ്ര​തി ഹെ​ല്‍​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് ജി​തി​നെ മ​ര്‍​ദിക്കു​ക​യും ഇ​സ്തി​രി​പ്പെ​ട്ടി കൊ​ണ്ട് ത​ല​യി​ല​ടി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ജി​തി​ന്‍ രാ​ജ​ന്‍റെ ത​ല​യ്ക്ക് എ​ട്ടു​തു​ന്ന​ലു​ക​ള്‍ ഇ​ടേ​ണ്ട​താ​യി വ​ന്നു. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ല്‍ ചാ​യ​ക്ക​ട ന​ട​ത്തി​വ​രു​ന്ന സാ​ഹിം അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ഇ​വി​ടെ​വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​മ്പ് പോ​ലീ​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രേ ഒ​രു കേ​സു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

വ​യോ​ധി​ക​യു​ടെ ക​മ്മ​ൽ ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: സൗ​ഹൃ​ദം ന​ടി​ച്ച് 85കാ​രി​യു​ടെ ക​മ്മ​ൽ വ​ലി​ച്ചു​പ​റി​ച്ച് ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. വ​ള്ളി​യൂ​ർ​ക്കാ​വ് കാ​ര​ത്ത​ങ്ക​ൽ സ​നീ​ഷ് തോ​മ​സാ​ണ്(46) അ​റ​സ്റ്റി​ൽ.
അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക​യു​ടെ ഇ​ട​തു​കാ​തി​ലെ അ​ര പ​വ​ൻ വ​രു​ന്ന ക​മ്മ​ലാ​ണ് പ്ര​തി ക​വ​ർ​ന്ന​ത്. ടൗ​ണി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ ക​മ്മ​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​ട്ടി​ലെ​ത്തി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ സ​നീ​ഷ് വ​യോ​ധി​ക​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യും ര​ണ്ടു ചെ​വി​യി​ലും പി​ടി​ച്ചു​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​നീ​ഷ് പോ​യ​ശേ​ഷം ചെ​വി​യി​ൽ വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ട​ത് വ​യോ​ധി​ക മ​രു​മ​ക​ളെ അ​റി​യി​ച്ചു. അ​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ട​തു​കാ​തി​ലെ ക​മ്മ​ൽ ന​ഷ്ട​മാ​യെ​ന്ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. എ​സ്ഐ റെ​ജി സ്ക​റി​യ​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

International

സ്പെയിനിൽ മാതാപിതാക്കളെ വെടിവച്ചു കൊന്നയാൾ പിടിയിൽ

മാ​​​ഡ്രി​​​ഡ്: ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ഇ​​​രു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​ൻ സ്പെ​​​യി​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​യാ​​​ളു​​​ടെ ഏ​​​ഴു വ​​​യ​​​സു​​​ള്ള മ​​​ക​​​ൻ അ​​​ട​​​ക്കം നാ​​​ലു പേ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

തെ​​​ക്ക​​​ൻ സ്പെ​​​യി​​​നി​​​ലെ എ​​​ൽ എ​​​ലി​​​ഡോ എ​​​ന്ന ചെ​​റു ​പ​​​ട്ട​​​ണ​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി പി​​​ന്നീ​​​ട് പോ​​​ലീ​​​സി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ഒ​​​ന്ന​​​ര വ​​​യ​​സു​​​ള്ള കു​​​ഞ്ഞും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

District News

യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച: പ്ര​തി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: പാ​ള​യ​ത്ത് വ​ച്ച് വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പേ​ഴ്‌​സും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി മേ​രി​ക്കു​ന്ന് പൂ​ള​ക്ക​ട​വ് സ്വ​ദേ​ശി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ ബെ​ന്നി ലോ​യ്ഡി (47)നെ ​ക​സ​ബ പോ​ലീ​സും സി​റ്റി ക്രൈം ​സ്‌​കോ​ഡും ചേ​ര്‍​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി.

ഈ ​മാ​സം ഒ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ഒ​മ്പ​തി​ന് പാ​ള​യം ബ​സ് സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് വ​ച്ച് ന​ല്ല​ളം കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​യ 58 കാ​ര​നെ​യാ​ണ് ആ​ക്ര​മി​ച്ച് 5000 രൂ​പ​യും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യും മ​റ്റു രേ​ഖ​ക​ളു​മ​ട​ങ്ങി​യ പേ​ഴ്‌​സ് പ്ര​തി ത​ട്ടി​പ്പ​റി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച​ത്.


പ്ര​തി​ക്കെ​തി​രേ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ക്ക​ല്‍, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, മോ​ഷ​ണം, പി​ടി​ച്ചു​പ​റി, പൊ​തു​സ്ഥ​ല​ത്തു​ള്ള മ​ദ്യ​പാ​നം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ല്‍ മു​പ്പ​തി​ലേ​റെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

നി​ർ​ത്തി​യി​ട്ട വാഹനത്തിൽനി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ബാ​റ്റ​റി മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഇ​രു​ളം മ​ണ​ൽ​വ​യ​ൽ ചേ​ർ​ക്കാ​ട്ടി​ൽ ഹാ​ഷി​ഖി(38) നെ​യാ​ണ് ബ​ത്തേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​ട്ടി​ന് പു​ല​ർ​ച്ചെ ബ​ത്തേ​രി ഫ​യ​ർ​ലാ​ന്‍റി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് ഓ​ട്ടോ​യി​ൽ നി​ന്ന് ഇ​യാ​ൾ 5,500 രൂ​പ വി​ല വ​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യും ബ​ത്തേ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ത്തേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ശ്രീ​കാ​ന്ത് എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ​സ്വി​ൻ ജോ​യ് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് ബാങ്കിൽനിന്ന് പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ബാ​ങ്കി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.​ പ്ര​തി ഒ​ള​വ​ണ്ണ ക​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി മേ​ക്കോ​ത്ത് കു​നി​യി​ൽ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സാ​ലി​ഹ് (28 ) നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ന്‍റെ ഗോ​വി​ന്ദ​പു​ര​ത്തു​ള്ള ശാ​ഖ​യി​ല്‍ പ്ര​തി ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ര​ണ്ട് ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

യു​വാ​വി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചയാൾ പി​ടി​യി​ൽ

കൊ​ല്ലം: മു​ൻ വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

കൊ​ല്ലം, താ​മ​ര​ക്കു​ളം പു​ക​യി​ല പ​ണ്ട​ക​ശാ​ല, ആ​റ്റു​കാ​ൽ പു​ര​യി​ട​ത്തി​ൽ അം​ജി​ത്ത് (37), താ​മ​ര​ക്കു​ളം, പു​ക​യി​ല പ​ണ്ട​ക​ശാ​ല ആ​ഷി​ക്ക് മ​ൻ​സി​ലി​ൽ ഇ​സ​ഹാ​ക്ക് (37) എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം വ​ലി​യ​ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യു​മാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ യു​വാ​വ് ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള മു​ൻ​വി​രോ​ധ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കഴിഞ്ഞ ആ​റി​ന് രാ​ത്രി 7.30 ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം നി​ന്ന യു​വാ​വി​നെ​യും സു​ഹ്യ​ത്തു​ക്ക​ളേ​യും സം​ഘം ചേ​ർ​ന്നു വ​ന്ന പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​യും ക​മ്പി​വ​ടി​യും കൊ​ണ്ട് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റോ​രു പ്ര​തി​ക്കാ​യു​ള്ള അ​ന്വേ ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട‌​ർ സ​ജി​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സ​ന്ദീ​പ്, ജ​ഗ​ത് മോ​ഹ​ൻ സി​പി​ഒ​മാ​രാ​യ ഷൈ​ജു, മു​രു​കേ​ഷ്, ഷെ​ഫീ​ഖ്, അ​തു​ൽ, ദേ​വ​ജി​ത്ത്, രാ​ഹു​ൽ, അ​ഭി​ഷ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

District News

അ​യ​ൽ​വാ​സി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ത​ണ്ണി​ത്തോ​ട്: മേ​ട​പ്പാ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വാ​ക്ക​ത്തി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ഉ​ഷാ വി​ലാ​സം വീ​ട്ടി​ൽ സു​ഭാ​ഷ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

സു​ഭാ​ഷ് ഇ​പ്പോ​ൾ താ​മ​സി​ച്ചു​വ​രു​ന്ന ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ഭാ​ര്യ​യെ സ്ഥി​ര​മാ​യി ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന പേ​രി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​സ്എ​ച്ച്ഒ വി​പി​ൻ, എ​സ്ഐ നെ​പ്പോ​ളി​യ​ൻ, എ​എ​സ്ഐ​മാ​രാ​യ ജ​യ​രാ​ജ്, ര​ജ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സു​ഭാ​ഷി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

International

ജ​​റൂ​​സ​​ലെ​​മി​​ൽ ക​​ന്യാ​​സ്ത്രീ​​യെ ആ​​ക്ര​​മി​​ച്ച​​യാ​​ൾ അ​​റ​​സ്റ്റി​​ൽ

ജ​​റൂ​​സ​​ലെം: കി​​ഴ​​ക്ക​​ന്‍ ജ​​റൂ​​സ​​ലെ​​മി​​ൽ ക​​ന്യാ​​സ്ത്രീ​​യെ ആ​​ക്ര​​മി​​ച്ച​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ് വി​​വി​​ധ സം​​ഘ​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു 36കാ​​ര​​നാ​​യ പ്ര​​തി അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

പ്ര​​തി​​യു​​ടെ പേ​​രു​​വി​​വ​​രം വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ആ​​രാ​​ധ​​നാ​​സ്വാ​​ത​​ന്ത്ര്യ​​വും എ​​ല്ലാ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ​​യും മ​​ത​​നേ​​താ​​ക്ക​​ളു​​ടെ അ​​ന്ത​​സും സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്നും കു​​റ്റം ചെ​​യ്ത​​വ​​ർ ആ​​രാ​​യാ​​ലും ശി​​ക്ഷ​​പ്പെ​​ടാ​​തെ പോ​​കി​​ല്ലെ​​ന്നും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ വ്യ​​ക്ത​​മാ​​ക്കി.

International

മൃഗശാലയിൽനിന്നു ചാടിയ ചെന്നായയുടെ വ്യാജചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

സീ​​​യൂ​​​ൾ: ​​​മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി​​​പ്പോ​​​യ ചെ​​​ന്നാ​​​യ​​​യു​​​ടെ വ്യാ​​​ജ​​​ചി​​​ത്രം നി​​​ർ​​​മി​​​തബു​​​ദ്ധി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ത​​​യാ​​​റാ​​​ക്കി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​യാ​​​ളെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഈ ​​​മാ​​​സം എ​​​ട്ടി​​​ന് ദാ​​​ജി​​​യോ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ ചെ​​​ന്നാ​​​യ​​​യെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഇ​​​തു​​​മൂ​​​ലം അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​യെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​റി​​​യി​​​ച്ചു.

ന്യൂ​​​ക്ഗു എന്നു ​​പേ​​​രു​​​ള്ള ചെ​​​ന്നാ​​​യ​​യ്​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ വൈ​​​റ​​​ൽ വാ​​​ർ​​​ത്ത​​​യാ​​​യി​​​രി​​​ക്കെ​​​യാ​​​ണു വ്യാ​​​ജ​​​ചി​​​ത്രം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​തേ ചി​​​ത്രം പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.

നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് പോ​​​ലീ​​​സ്, അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ചെ​​​ന്നാ​​​യ​​യ്​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. തെ​​​ർ​​​മ​​​ൽ ഇ​​​മേ​​​ജിം​​​ഗ് ഡ്രോ​​​ണു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചു. മൃ​​​ഗ​​​ശാ​​​ല​​​യ്ക്കു സ​​​മീ​​​പം കു​​​ന്നി​​​ൽ ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ ചെ​​​ന്നാ​​​യ​​​യെ ഒ​​​ന്പ​​​തു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ ക​​​ബ​​​ളി​​​പ്പി​​​ച്ച ചെ​​​ന്നാ​​​യ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​വു​​​ക​​​യും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലു​​​ട​​​നീ​​​ളം വൈ​​​റ​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. വ്യാ​​​ജ​​​ചി​​​ത്രം മൂ​​​ലം അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്, ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു സ​​​ന്ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. ത​​​മാ​​​ശ​​​യ്ക്കു​​​വേ​​​ണ്ടി ചി​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ വ്യ​​​ക്തി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

 

 

District News

യു​വാ​വി​നെ കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച വ​യോ​ധി​ക​നെ പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​രി​ക്ക​കം ക​ട​കം​പ​ള്ളി പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​തീ​ഷ്‌​കു​മാ​ര്‍ (64) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​പ്രി​ല്‍ നാലിനു വൈ​കു​ന്നേ​രം ഏഴോടെ പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​രി​ക്ക​കം റെ​യി​ല്‍​വേ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ടൈ​റ്റാ​നി​യം ടി.​സി 32/703 ജെ​യി​ന്‍ നി​വാ​സി​ല്‍ വി​ക്ട​ര്‍ ആ​ന്‍​ഡ്രു​വി​ന്‍റെ മ​ക​ന്‍ വി​ജി​ന്‍ വി​ക്ട​റി​നാ​ണ് കു​ത്തേ​റ്റ​ത്. പ്ര​തി​യാ​യ സ​തീ​ഷ്‌​കു​മാ​റിന്‍റെ മ​കന്, വി​ജി​ന്‍ വി​ക്ട​ര്‍ സ്ഥി​ര​മാ​യി മ​ദ്യ​വും ക​ഞ്ചാ​വും എ​ത്തി​ച്ചു​ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തു നി​ര​വ​ധി ത​വ​ണ സ​തീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു​വി​ല​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ദ്യ​വും ക​ഞ്ചാ​വും ന​ല്‍​കു​ന്ന​ത് ആ​വ​ര്‍​ത്തി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. കു​ത്തേ​റ്റ വി​ജി​ന്‍ വി​ക്ട​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

പേ​ട്ട സ്റ്റേ​ഷ​നി​ല്‍ അ​ഞ്ചോ​ളം ല​ഹ​രി​മ​രു​ന്നു വി​ല്‍​പ്പ​ന, അ​ടി​പി​ടി​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് വി​ജി​ന്‍ വി​ക്ട​റെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സ​തീ​ഷ്‌​കു​മാ​റി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ചാ​രാ​യം വാ​റ്റി​യ ആ​ൾ പി​ടി​യി​ൽ

ഒ​ല്ലൂ​ർ: വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റാ​നു​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ളും വാ​ഷു​മാ​യി മാ​ന്ദാ​മം​ഗ​ലം മ​രോ​ട്ടി​ച്ചാ​ൽ ത​ണ്ടാ​ശേ​രി ബാ​ബു​രാ​ജ​നെ പി​ടി​കൂ​ടി​.
ഒ​ല്ലൂ​ർ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ​ടോം​സന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഒ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ​ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫാം ​ഹൗ​സി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി തയാ​റാ​ക്കി​യ വാ​ഷും വാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ഗ്യാ​സ് സ്റ്റൗ ​അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്തി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷെ​ബീ​ബ് റ​ഹ്മാ​ൻ, വ​രു​ൺ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർമാ​രാ​യ അ​നീ​ഷ്, സ​രീ​ഷ്, സു​ക​ന്യ, സു​നീ​ഷ്
എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യയാൾ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി​യ ആ​ളെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ അ​ച്ചാ​പ്പു മ​ൻ​സി​ലി​ൽ ഷി​ജു​വാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ര​വു​കാ​ട് സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യു​ടെ വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ത്തി​ന്‍റെ ക​വ​ർ ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​നോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​മ്പ് കൂ​ടെ പ​ഠി​ച്ചി​രു​ന്ന കൂ​ട്ടു​കാ​ര​ന്‍റെ പി​താ​വാ​യ ഷി​ജു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് യു​വ​തി ആ​ല​പ്പു​ഴ സൗ​ത്ത് സി​ഐ വി.​എ​സ്‌. വി​നീ​ഷി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൾ എ​സ്‌​ഐ ന​വീ​ൻ ജോ​ർ​ജ് ഡേ​വി​ഡ്, സി​പി​ഒ​മാ​രാ​യ ജി. ​അ​രു​ൺ, ഡാ​രി​ൽ നെ​ൽ​സ​ൺ എ​ന്നി​വ​ർ തി​രു​വ​മ്പാ​ടി ക​ള്ളുഷാ​പ്പി​നു സ​മീ​പ​മു​ള്ള ഷി​ജു​വി​ന്‍റെ പെ​ട്ടി​ക്ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ഹ​സ്യ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ര​വ​ധി പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​മ്പും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന് ഷി​ജു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​തി​ൽനി​ന്ന് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ട​വ​ന്ത്ര ഉ​ദ​യാ​കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​തീ​ഷി​നെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്നു പോ​ലീ​സു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.


ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.50 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ദ​യാ​കോ​ള​നി​യി​ലെ ഒ​രു സ്ത്രീ​യെ പ്ര​തി ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ട​വ​ന്ത്ര സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ഖ​ത്ത് ഇ​യാ​ള്‍ തു​പ്പു​ക​യും മു​ഖ​ത്തി​ടി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ഭാ​ര്യ​ക്ക് മെ​സേ​ജ് അ​യ​ച്ച​യാ​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ഭാ​ര്യ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച​യാ​ളെ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ മു​ൻ​സി​പ്പ​ൽ ക​ള​പ്പു​ര വാ​ർ​ഡി​ൽ മാ​ങ്കി​യി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ മ​ക​ൻ ജോ​ബി​നെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഷി​ബി​ൻ രാ​ജി​നെ​യാ​ണ് ജോ​ബി​ൻ ആ​ക്ര​മി​ച്ച​ത്. ഷി​ബി​ൻ​രാ​ജ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജി.​ബി. മു​കേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ജെ. അ​രു​ൺ, എ​സ്ഐ സ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ സു​മേ​ഷ്, ഷാ​ജി തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രീ​ഷ്, ഗി​രീ​ഷ്, വി​നു​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പ​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

യു​വ​തി​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

പ​ന്ത​ളം: ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. തു​മ്പ​മ​ണി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് ആ​ക്ര​മി​ച്ച​ത്. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ വി​ള​യി​ൽ ക​രി​ങ്ങാ​റ്റ കു​ഴി​യി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം. ത​ല​യ്ക്ക് പൊ​ട്ട​ലും ആ​ഴ​ത്തി​ൽ മു​റി​വും ഏ​റ്റ യു​വ​തി​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ന്ത​ളം പോ​ലീ​സ് സു​മേ​ഷി​നെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​യു​മാ​യി സു​മേ​ഷ് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​ന്ത​ളം: ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. തു​മ്പ​മ​ണി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന യു​വ​തി​യെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് ആ​ക്ര​മി​ച്ച​ത്. ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ വി​ള​യി​ൽ ക​രി​ങ്ങാ​റ്റ കു​ഴി​യി​ൽ വീ​ട്ടി​ൽ സു​മേ​ഷ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം. ത​ല​യ്ക്ക് പൊ​ട്ട​ലും ആ​ഴ​ത്തി​ൽ മു​റി​വും ഏ​റ്റ യു​വ​തി​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പ​ന്ത​ളം പോ​ലീ​സ് സു​മേ​ഷി​നെ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. യു​വ​തി​യു​മാ​യി സു​മേ​ഷ് ഇ​ഷ്ട​ത്തി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

District News

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

തു​റ​വൂ​ർ:​ ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സ് ആ​പ്പി​ലൂ​ടെ​യും യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും പ്ര​ച​രി​പ്പി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ഹോ​സ്ദു​ർ​ഗ് ചെ​രു​വാ​ത്തൂ​ർ കാ​ട​ൻ​കോ​ട് വീ​ട്ടി​ൽ കെ.​പി. മ​നീ​ഷി​നെ​യാ​ണ് (50) കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കി​യ പ്ര​തി പി​ന്നീ​ട് യു​വ​തി​യെ ശ​ല്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ക്രി​യേ​റ്റ് ചെ​യ്ത് യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ ആ ​ഗ്രൂ​പ്പി​ൽ അ​യ​ച്ചുകൊ​ടു​ത്ത​ത്. യു​വ​തി​യു​ടെ പേ​രി​ൽ നാ​ലോ​ളം വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി അ​തി​ൽ യു​വ​തി​യു​ടെ നാ​ട്ടി​ലു​ള്ള ആ​ൾ​ക്കാ​രെ അം​ഗ​ങ്ങ​ളാ​ക്കി​യാ​ണ് യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ​യും വീ​ഡി​യോ​യും ഷെ​യ​ർ ചെ​യ്തി​രു​ന്ന​ത്.

ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു. ചേ​ർ​ത്ത​ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വത്തി​ൽ കു​ത്തി​യ​തോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി. ​ര​തീ​ഷ്, എ​സ്ഐ ബ​ജി​ത്ത് ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ്, മ​നീ​ഷ് കെ. ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നു​മു​മ്പ് ഇ​തേ യു​വ​തി​യെ പു​റ​കെ ന​ട​ന്ന് ശ​ല്ല്യ​പ്പെ​ടു​ത്തി​യ​തി​ന് കു​ത്തി​യ​തോ​ട് പോ​ലീ​സെ​ടു​ത്ത കേ​സി​ൽ ഇ​യാ​ൾ റി​മാ​ൻ​ഡി ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള​താ​ണ്.

District News

ത​ല​യോ​ല​പ്പ​റ​മ്പി​ൽ​ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ പി​ടി​കൂ​ടി

ത​ല​യോ​ല​പ്പ​റ​മ്പ്: സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്ടാ​വി​നെ രാ​മ​മം​ഗ​ത്തു​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് സൗ​ത്തി​ൽ ശാ​സ്താം​മോ​ളേ​ൽ ടി. ​ര​ജീ​ഷാ(39)​ണ് പി​ടി​യി​ലാ​യ​ത്.

ത​ല​യോ​ല​പ്പ​റ​മ്പ്-​എ​റ​ണാ​കു​ളം റോ​ഡി​ൽ ത​ല​പ്പാ​റ ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ല്ല​റ സ്വ​ദേ​ശി​യാ​യ ഷീ​ബ(48)​യു​ടെ മൂ​ന്നു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ താ​ലി​മാ​ല​യാ​ണ് ഇ​യാ​ൾ അ​പ​ഹ​രി​ച്ച​ത്.

വീ​ട്ട​മ്മ വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്നു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് നി​ർ​ത്തി​യ ശേ​ഷം ഇ​വ​രു​ടെ ക​ഴു​ത്തി​ൽ​ക്കി​ട​ന്ന മാ​ല പൊ​ട്ടി‌​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. എ​സ്എ​ച്ച്ഒ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സ്, എ​സ്ഐ ജെ. ​സ​ന്ദീ​പ്, സി​പി​ഒ​മാ​രാ​യ വി.​എ​ൻ. മ​നീ​ഷ്, പ്ര​വീ​ൺ കു​മാ​ർ, സാം, ​എ​സ്‌​സി​പി​ഒ കെ.​എം. മ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

പിടിയിലായത് വാഹന പരിശോധനയ്ക്കിടെ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി 75 ല​ക്ഷം ത​ട്ടി​; യുവാവ് പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: ബാ​ങ്കി​ല്‍ വ്യാ​ജ​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ളെ മ്യൂ​സി​യം പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​മ​ല വി​ജ​യ​മോ​ഹി​നി മി​ല്ലി​നു സ​മീ​പം നീ​രാ​ചേ​രി ലെ​യി​ന്‍ ഹൗ​സ് ന​മ്പ​ര്‍ 187 (ജി) ​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​ന്ന അ​നു​രാ​ജ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

2020-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​മാ​ണം, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​ഞ്ചാ​റു​മാ​സം തി​രി​ച്ച​ട​വി​ല്‍ മു​ട​ക്കം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് പ​ണം ബാ​ങ്കി​ല്‍ അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​മു​ണ്ടാ​യ​ത്.

കോ​വി​ഡ് കാ​ല​മാ​യി​രു​ന്ന​തി​നാ​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും വൈ​കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​നു​രാ​ജ് ഹാ​ജ​രാ​ക്കി​യ പ്ര​മാ​ണ​ത്തി​ലെ സ​ര്‍​വേ​ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ മ്യൂ​സി​യം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഒ​രു​ഗ്രാം എം​ഡി​എം​എ​യും പോ​ലീ​സ് ക​ണ്ടെ​ത്തു​ന്നു. ഇ​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

ന​ഗ്ന​താപ്ര​ദ​ര്‍​ശ​നം നടത്തിയ ആൾ അ​റ​സ്റ്റി​ല്‍

പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യു​ടെ മു​ന്നി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ ആ​ളെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ച്ചാ​ണി ചി​ല​ക്കു​ഴി കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ല്‍ സ​ന്തോ​ഷ് കു​മാ​ര്‍ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രൂ​ര്‍​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ 22-കാ​രി​യാ​ണ് അ​പ​മാ​നി​ക്ക​പ്പെ​ട്ട​ത്.

മ​ണ്ണാ​മ്മൂ​ല ക​ണ്‍​കോ​ര്‍​ഡി​യ സ്‌​കൂ​ളി​നു പി​റ​കു​വ​ശ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ പ്ര​തി യു​വ​തി​യോ​ട് വ​ഴി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി പ​റ​ഞ്ഞു​ന​ൽ​കി യു​വ​തി മു​ന്നോ​ട്ടു ന​ട​ക്ക​വെ സ്‌​കൂ​ട്ട​ര്‍ വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ പ്ര​തി ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​പ്പോ​ള്‍ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട സ​ന്തോ​ഷി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പേ​രൂ​ര്‍​ക്ക​ട സി​ഐ എം. ​ഉ​മേ​ഷും സം​ഘ​വു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

 

Kerala

ചാ​ർ​ട്ടേ​ർഡ് അ​ക്കൗ​ണ്ട​ന്‍റ് ച​മ​ഞ്ഞ് 13.65 ല​ക്ഷം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ഗു​​​രു​​​വാ​​​യൂ​​​ർ: ചാ​​​ർ​​​ട്ടേ​​​ർഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​ണെ​​​ന്നു തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച് ലോ​​​ഡ്ജ് ഉ​​​ട​​​മ​​​യി​​​ൽ​​​നി​​​ന്ന് 13.65 ല​​​ക്ഷം ത​​​ട്ടി​​​യ ആ​​​ളെ ടെ​​​മ്പി​​​ൾ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​​യ​​​മ്പ​​​ത്തൂ​​​ർ സി​​​ങ്ക​​​നെ​​​ല്ലൂ​​​ർ ക​​​ണ്ണ​​​ൻ​​​ന​​​ഗ​​​റി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​യാ​​​യ നീ​​​ല​​​ക​​​ണ്ഠ​​​ൻ മൂ​​​സ​​​തി(56)​​​നെ​​​യാ​​​ണ് ടെ​​​മ്പി​​​ൾ സി​​​ഐ ജി. ​​​അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

ഗു​​​രു​​​വാ​​​യൂ​​​ർ പ​​​ടി​​​ഞ്ഞാ​​​റേ​​​ന​​​ട​​​യി​​​ലെ സ​​​ത്യാ ഇ​​​ൻ ലോ​​​ഡ്ജു​​​ട​​​മ​​​യ്ക്കു ജി​​​എ​​​സ്ടി ക​​​ണ​​​ക്കു​​​ക​​​ൾ ശ​​​രി​​​യാ​​​ക്കി​​​ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം​​​ചെ​​​യ്താ​​​ണ് പ​​​ണം ത​​​ട്ടി​​​യ​​​ത്. 2024 ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ൽ 2025 ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ല പ്രാ​​​വ​​​ശ്യ​​​മാ​​​യി പ​​​ണം കൈ​​​പ്പ​​​റ്റി​​​യാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ പ്ര​​​തി പ​​​ല സി​​​മ്മു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ന്നൈ, പേ​​​രാ​​​നെ​​​ല്ലൂ​​​ർ, കോ​​​യ​​​മ്പ​​​ത്തൂ​​​ർ, കോ​​​യ​​​മ്പേ​​​ട്, ട്രി​​​ച്ചി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ഴ്ച​​​യോ​​​ളം ന​​​ട​​​ത്തി​​​യ നി​​​ര​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ബി​​​കോം ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ പ്ര​​​തി ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന ല​​​ക്ഷ്വ​​​റി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ റൂ​​​മെ​​​ടു​​​ത്തു താ​​​മ​​​സി​​​ച്ചാ​​​ണ് ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്.

District News

ഒ​രു ല​ക്ഷം രൂ​പ മോ​ഷ്‌​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍

പ​ള്ളി​ക്ക​ത്തോ​ട്: ബാ​ഗി​നു​ള്ളി​ല്‍നി​ന്ന് ഒ​രു ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി മ​ണ​ക്കാ​ട് സ്വ​ദേ​ശി കു​ന്നേ​ല്‍ ലി​ജോ തോ​മ​സി​നെ (43)യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള​ള ജോ​യ്‌​സ് ബേ​ക്ക​റി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​ക്ക​റി​യി​ല്‍ ചാ​യ​കു​ടി​ക്കാ​നാ​യെ​ത്തി​യ ലി​ജോ സെ​യി​ല്‍സ്മാ​നാ​യ യു​വാ​വി​ന്‍റെ ഷോ​ള്‍ഡ​ര്‍ ബാ​ഗി​ല്‍നി​ന്നു ഒ​രു ല​ക്ഷം രൂ​പ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ പി.​എ​സ്. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

District News

കാ​ർ യാ​ത്രി​ക​നെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

അ​ടൂ​ർ: റോ​ഡ​രി​കി​ല്‍ വ​ഴി പ​റ​ഞ്ഞ് കൊ​ടു​ത്തു നി​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട മ​ണ്ണി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ്. മി​ഥു​ന്‍ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ര്‍​യാ​ത്രി​ക​ന് കൊ​ടു​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള​ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത് കൊ​ണ്ട് ഇ​ട​ത്തി​ട്ട​യി​ൽ നി​ന്ന​യാ​ളെ പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ മി​ഥുൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മി​ഥു​നെ കാ​റു​മാ​യി ഒ​റ്റ​പ്പാ​ല​ത്തു നി​ന്നാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നൂ​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റു​ക​ളു​ടെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ത്ത​യാ​ൾ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ച​ന്ദ്ര​മൗ​രി​യെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

മാ​ന​സി​ക​വി​ഭ്രാ​ന്തി പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ളെ പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ചെ​ന്തി​ട്ട, തൈ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളു​ടെ ചി​ല്ലാ​ണ് ഇ​യാ​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ ആ​ളെ പി​ടി​കൂ​ടി​യ​ത്.

ക​റു​ത്ത ഷ​ർ​ട്ടും പാ​ന്‍റ്‌‌​സും കൈ​യി​ൽ ക​വ​റു​മാ​യെ​ത്തി​യ ഇ​യാ​ൾ പ​രി​സ​ര​ത്ത് ആ​ളി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് ക​ല്ലെ​ടു​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലെ​റി​ഞ്ഞ് പൊ​ട്ടി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​വ​ർ പ​രി​സ​ര​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഡി​പി​ഐ ഭാ​ഗ​ത്തു​നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

തൃ​പ്ര​യാ​ർ: യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച കേ​സ്സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. നാ​ട്ടി​ക എ​കെ​ജി ഉ​ന്ന​തി സ്വ​ദേ​ശി കാ​മ്പ്ര​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (33)നെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


ക​ഴി​ഞ്ഞ 10ന് ​രാ​ത്രി ഒ​ന്പ​ത​ര​യോ ​ടെ നാ​ട്ടി​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ വ​ന്നി​റ​ങ്ങി​യ സ​മ​യം പ്ര​തി ഒ​രു കാ​ര​ണ​വും കൂ​ടാ​തെ യു​വ​തി​യു​ടെ സു​ഹൃ​ത്ത് അ​മ​ലി​നെ മു​ഖ​ത്ത് കൈ​കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ത​ട​യാ​ൻ ചെ​ന്ന യു​വ​തി​യെ ലൈ​ഗീ​ക ചു​വ​യോ​ടെ അ​സ​ഭ്യ​ങ്ങ​ൾ പ​റ​യു​ക​യും കൊ​ന്ന് ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​വ​തി​യു​ടെ ഷോ​ൾ​ഡ​റി​ലും നെ​ഞ്ചി​ലും പി​ടി​ച്ച് ത​ള്ളി മാ​ന​ഹാ​നി വ​രു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സി​ലെ പ്ര​തി​യാ​യ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ൽ പെ​ട്രോ​ൾ​പ​മ്പി​നു​സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൊ​ലേ​റോ പി​ക്കപ്പ് വാ​ൻ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.
പ​രി​യാ​രം മു​നി​പ്പാ​റ കി​ഴ​ക്കും​ത​ല വീ​ട്ടി​ൽ ന​സീ​റി​നെ(50)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 1.30ന് ​പ​രി​യാ​രം പൂ​വ​ത്തി​ങ്ക​ൽ പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ക്ക​പ്പ് വാ​ൻ മോ​ഷ്ടി​ച്ച് കൊ​ണ്ടു​പോ​യ​ത്.

പോ​ട്ട പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ റി​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. റി​ബി​ൻ ഉ​ട​നെ​ത​ന്നെ ചാ​ല​ക്കു​ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​യും വാ​ഹ​ന​ത്തെ​യും പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​സീ​ർ ചാ​ല​ക്കു​ടി, അ​തി​ര​പ്പി​ള്ളി, ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ, പാ​ല​ക്കാ​ട് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴു ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ചാ​ല​ക്കു​ടി സി​ഐ എം.​കെ. സ​ജീ​വ്, എ​സ്ഐ അ​ജി​ത്ത്, ജി​എ​സ്ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​മ​ൽ, റെ​ജി​ൻ, സോ​നു, ദീ​പു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

NRI

ഡാ​ള​സി​ൽ ഡേ​റ്റിം​ഗ് ആ​പ്പ് വ​ഴി​യു​ള്ള കൂ​ടി​ക്കാ​ഴ്ച കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഡാ​ളസ്: ഡേ​റ്റിംഗ് ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ട്ട ദ​മ്പ​തി​ക​ളെ വെ​ടി​വ​ച്ച കേ​സി​ൽ 26കാ​ര​നാ​യ നോ​ഹ ട്രൂ​ബ​യെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാ​ളസി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​യേ​റ്റ 57കാ​രി​യാ​യ ഗ്വാ​ഡ​ലൂ​പ്പ് ഗോ​ൺ​സാ​ല​സ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പ്ര​തി​യും ദ​മ്പ​തി​ക​ളും ഒ​ന്നി​ച്ച് മ​ദ്യ​പി​ക്കു​ക​യും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​തി​നാ​ലാ​ണ് വെ​ടി​വ​ച്ച​തെ​ന്നു​മാ​ണ് പ്ര​തി​യു​ടെ വാ​ദം.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഹൈ​വേ​യ്ക്ക് സ​മീ​പം ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ.​നി​ല​വി​ൽ നോ​ഹ ട്രൂ​ബ ഡാ​ല​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

District News

ട്രേ​ഡിം​ഗ് വ​ഴി 41 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത പ്ര​തി കോ​ഴി​ക്കോ​ട് അ​റ​സ്റ്റി​ൽ

ആ​ലു​വ: ഫോ​റെ​ക്സ് ട്രേ​ഡിം​ഗ് വ​ഴി ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് 41 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ വി​ദേ​ശ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ഇ​രി​യാ​ൻ പ​ള്ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​ബീ​ബ് റ​ഹ്മാ(25)​നെ​യാ​ണ് റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ൻ​സോ ക്യാ​പ്പി​റ്റ​ൽ എ​ന്ന ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കോ​ട​നാ​ട് ചേ​രാ​ന​ല്ലൂ​ർ സ്വ​ദേ​ശി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പ​ല ത​വ​ണ​യാ​യി 41,21,514 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

2024 ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു പ​ണം അ​യ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് 1,11,552 രൂ​പ പ​രാ​തി​ക്കാ​ര​ന് അ​യ​ച്ച് കൊ​ടു​ത്തു. ലാ​ഭം ഉ​ൾ​പ്പെ​ടെ ബാ​ക്കി 40, 09,962 രൂ​പ ന​ൽ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം മു​ഹ​മ്മ​ദ് ഹ​ബീ​ബ് റ​ഹ്മാ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ വി​ദേ​ശ​ത്താ​ണെ​ന്ന് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ളാ​ണ് മു​ഹ​മ്മ​ദ് ഹ​ബീ​ബി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​ഗ​ദീ​ഷ്, എ​സ്ഐ​മാ​രാ​യ സി.​കെ. രാ​ജേ​ഷ്, ടി.​കെ. വ​ർ​ഗീ​സ്, എ​എ​സ്ഐ ടി.​കെ. സ​ലാ​വു​ദ്ദീ​ൻ, എ​സ്‌​സി​പി​ഒ പി.​കെ. ദി​നേ​ശ​ൻ, സി​പി​ഒ​മാ​രാ​യ ജെ​റി കു​ര്യാ​ക്കോ​സ്, അ​ൽ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

District News

മ​ദ്യ​പി​ക്കാ​ൻ പ​ണം കൊ​ടു​ത്തയാളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചയാൾ പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: മ​ദ്യ​പി​ക്കാ​ൻ പ​ണം കൊ​ടു​ക്കാ​ത്ത​യാളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചയാൾ പി​ടി​യിൽ. ക​ല്ലേ​ലി ഭാ​ഗം പു​തി​യ​വീ​ട്ടി​ൽ വ​ട​ക്ക​തി​ൽ ഷാ​ൻ (44 )ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മാ​രാ​രി തോ​ട്ട​ത്ത് നൗ​ഫ​ലി​നെ ത​ട​ഞ്ഞു നി​ർ​ത്തി മ​ദ്യ​പി​ക്കാ​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തു കൊ​ടു​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്താ​ൽ പ്ര​തി​യാ​യ ഷാ​ൻ നൗ​ഫ​ലി​നെ ചെ​കി​ട​ത്ത​ടി​ക്കു​ക​യും കൈയി​ൽ ക​രു​തി​യ ഏ​തോ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം വ​ച്ചു കു​ത്തു​ക​യുമാ​യി​രു​ന്നു. കു​ത്തി​യ​തു കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ ഇ​ട​ത് കൈയ്​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മാ​ളി​യേ​ക്ക​ൽ ജം​ഗ​ഷ​നു സ​മീ​പം വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്എ​ച്ച്ഒ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ഷ​മീ​ർ, ജ​യേ​ഷ് ,ആ​ഷി​ഖ്, സു​രേ​ഷ് കു​മാ​ർ, എ​സ് സിപിഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

District News

യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചയാൾ പി​ടി​യി​ൽ

കൊ​ട്ടി​യം: സൈ​ക്കി​ൾ ന​ൽ​കാ​ത്ത വി​രോ​ധം നി​മി​ത്തം യു​വാ​വി​നെ ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തൃ​ക്കോ​വി​ൽ​വ​ട്ടം ക​ണ്ണ​ന​ല്ലൂ​ർ, വ​ട​ക്കേ മൈ​ല​ക്കാ​ട് പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (26) ആ​ണ് കൊ​ട്ടി​യം പോ​ലീ​സി െ ന്‍റ പി​ടി​യി​ലാ​യ​ത്. വ​ട​ക്കേ മൈ​ല​ക്കാ​ട് കി​ഴ​ക്കേ മ​തെ​രു​വി​ള വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ ഹ​രി​കൃ​ഷ്ണ​ൻ വ​ട​ക്കേ​മൈ​ല​ക്കാ​ട് പ​ള്ളി​വാ​സ​ൽ കാ​വി​ന് സ​മീ​പം വെ​ച്ച് ഉ​ണ്ണി​കൃ​ഷ്ണ​നെ ത​ട​ഞ്ഞു നി​ർ​ത്തി സൈ​ക്കി​ൾ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ചു. സൈ​ക്കി​ൾ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ ഹ​രി​കൃ​ഷ്ണ​ൻ സൈ​ക്കി​ൾ ദൂ​ര​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ക​യ്യി​ലി​രു​ന്ന ക​ത്തി കൊ​ണ്ട് ഉ​ണ്ണി​കൃ​ഷ്ണ​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​ൻ കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കൊ​ട്ടി​യം ഇ​ൻ​സ്‌​പെ​ക്ട​ർ പി.പ്ര​ദീ​പിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ നി​തി​ൻ ന​ള​ൻ, ശ്രീ​കു​മാ​ർ, സി​പി​ഒ വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

 

District News

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങി​യ​യാ​ൾ പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ആ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ.


ത​രു​വ​ണ, പൊ​രു​ന്ന​ന്നൂ​ർ, ച​ങ്ക​ര​പ്പാ​ൻ അ​ബ്ദു​ൾ മ​ജീ​ദി(56)​നെ​യാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ന​വം​ബ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ലാ​ണ് ഇ​യാ​ളെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഒ​രു മാ​സ​ത്തോ​ളം ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​തെ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ പി. ​റ​ഫീ​ഖ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സി​ൻ​ഷ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റോ​യ്സ​ണ്‍ ജോ​സ​ഫ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് നി​സാ​ർ, പ്ര​ജീ​ഷ്, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Kerala

അ​തി​ജീ​വി​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: അ​തി​ജീ​വി​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ സ്വ​ദേ​ശി പ​യ്യ​ട സ​ന്തോ​ഷ് കു​മാ​റി​നെ​യാ​ണ് (56) കോ​ഴി​ക്കോ​ട് റൂ​റ​ല്‍ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ സൈ​ബ​ർ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് എ​തി​രാ​യ പീ​ഡ​ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​രി​യ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലി​ട്ട പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സ​ന്തോ​ഷ് കു​മാ​റി​നെ വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് റ​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ കേ​സാ​ണി​ത്.

Kerala

ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ ന​ൽ​കാം; യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട​ത്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ പാ​ല​ക്കാ​ടു​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ക​ഞ്ഞി​ക്കു​ഴി, കോ​ട്ട​യം, പൊ​ൻ​കു​ന്നം, മ​ണ​ർ​കാ​ട്, പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം, പാ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന പ​രാ​തി​യു​ണ്ട്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

ഫ്രഞ്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ

മും​​ബൈ: മും​​ബൈ​​യി​​ലെ ഫ്ര​​ഞ്ച് കോ​​ൺ​​സു​​ലേ​​റ്റി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ഫ്ര​​ഞ്ചു വ​​നി​​ത​​യെ (27) ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ച​​യാ​​ൾ പി​​ടി​​യി​​ൽ. ബാ​​ന്ദ്ര മേ​​ഖ​​ല​​യി​​ൽ​​വ​​ച്ചാ​​ണ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഫ്ര​​ഞ്ചു​​യു​​വ​​തി ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ത്തി​​നി​​ര​​യാ​​യ​​ത്.

സ്കൂ​​ട്ട​​റി​​ലെ​​ത്തി​​യ സു​​നി​​ൽ വ​​ഗേ​​ല (25) ആ​​ണ് യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച​​ത്. ധാ​​രാ​​വി​​യി​​ലെ ആ​​ക്രി​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​യ വ​​ഗേ​​ല​​യെ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

പ​​രാ​​തി ന​​ല്കി 24 മ​​ണി​​ക്കൂ​​റി​​ന​​കം പ്ര​​തി​​യെ പി​​ടി​​കൂ​​ടി. പ്ര​​തി​​യു​​ടെ സ്കൂ​​ട്ട​​റും പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. അ​​ന്പ​​തി​​ലേ​​റെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ണ് പ്ര​​തി​​യെ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യ​​ത്.

കോ​​ൺ​​സു​​ലേ​​റ്റി​​ൽ ഫ്ര​​ഞ്ച് ടീ​​ച്ച​​റാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ് യു​​വ​​തി. സു​​ഹൃ​​ത്തി​​ന്‍റെ പാ​​ലി ഹി​​ല്ലി​​ലു​​ള്ള വീ​​ട്ടി​​ലെ​​ത്തി​​യ​​ശേ​​ഷം മ​​ട​​ങ്ങ​​വേ ന​​വം​​ബ​​ർ എ​​ട്ട​​അ അ​​ർ​​ധ​​രാ​​ത്രി​​ക്കാ​​ണ് ഫ്ര​​ഞ്ച്‌​​യു​​വ​​തി​​ക്കു നേ​​ർ​​ക്ക് ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​മു​​ണ്ടാ​​യ​​ത്.

District News

കോ​ട​തി പ​രി​സ​ര​ത്തു നിന്ന് പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന പ്ര​തി പശ്ചിമബംഗാളിൽ പി​ടി​യി​ൽ

മൂ​വാ​റ്റു​പു​ഴ : കോ​ട​തി പ​രി​സ​ര​ത്ത് നി​ന്നും പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ കേ​സി​ലെ റി​മാ​ന്‍​ഡ് പ്ര​തി പി​ടി​യി​ല്‍. ക​ഴി​ഞ്ഞ 29ന് ​വാ​ഴ​ക്കു​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്ന പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി സ​ന​ത് മ​ണ്ഡ​ലി​നെ​യാ​ണ് മു​ര്‍​ഷി​ദാ​ബാ​ദി​ലെ റാ​ണി​ന​ഗ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ പി​ടി​കൂ​ടി​യ​ത്.


വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ൻ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ജി, സി​പി​ഒ അ​നീ​ഷ്, മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് എ​സ്‌​സി​പി​ഒ അ​ജിം​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ നാ​ളെ മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി​ക്കും.

ക​ല്ലൂ​ര്‍​ക്കാ​ട് ജം​ഗ്ഷ​നി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ചെ​മ്പ് കോ​യി​ലു​ക​ളും, പി​ച്ച​ള​യും മോ​ഷ്ടി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ സ​ന​ത് മ​ണ്ഡ​ല്‍, ശ്രീ​മ​ന്ദ മ​ണ്ഡ​ല്‍ എ​ന്നി​വ​രാ​ണ് മൂ​വാ​റ്റു​പു​ഴ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യു​ടെ പ​രി​സ​ര​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ശേ​ഷം ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ജീ​പ്പി​ല്‍ ക​യ​റ്റു​ന്ന​തി​നി​ടെ പ്ര​തി​ക​ള്‍ പോ​ലീ​സി​നെ ത​ള്ളി മാ​റ്റി ര​ക്ഷ​പ്പെ​ടു​ക​യ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ശ്രീ​മ​ന്ദ മ​ണ്ഡ​ലി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു.

Kerala

സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ്നചിത്രം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ

കോ​​​ഴി​​​ക്കോ​​​ട്: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യോ​​​ട് ന​​​ഗ്നചിത്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കാ​​​സ​​​ര്‍​ഗോ​​ഡ് സ്വ​​​ദേ​​​ശി പി​​​ടി​​​യി​​​ല്‍. കാ​​​ട്ടി​​​പ്പ​​​ളം നാ​​​രാ​​​യ​​​ണീ​​​യം വീ​​​ട്ടി​​​ൽ ഷി​​​ബി​​​ൻ (29 ) ആ​​ണ് പോ​​​ക്സോ നി​​​യ​​​മപ്ര​​​കാ​​​രം ബേ​​​പ്പൂ​​​ർ പോ​​​ലീ​​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.

ബേ​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യോ​​​ട് താ​​​ൻ സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ൻ ആ​​​ണെ​​​ന്നും സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​പ്പി​​​ക്കാമെ​​​ന്നും പ​​​റ​​​ഞ്ഞ് വാ​​​ട്സ്ആ​​​പ് വ​​​ഴി മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ക​​​യും നി​​​ര​​​ന്ത​​​രം പി​​​ന്തുട​​​ർ​​​ന്ന് ന​​​ഗ്നചിത്രങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സൈ​​​ബ​​​ർ സെ​​​ല്ലു​​​മാ​​​യി ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​യെ​​​ക്കു​​​റി​​​ച്ച് മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

International

യുഎസ് എംബസിക്കു സമീപം കത്തിയുമായി വന്നയാൾ അറസ്റ്റിൽ

ടോ​​​ക്കി​​​യോ: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ദി​​​വ​​​സ​​​ങ്ങ​​​ൾ ശേ​​​ഷി​​​ക്കേ ടോ​​​ക്കി​​​യോ​​​യി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​ക്കു സ​​​മീ​​​പം ക​​​ത്തി​​​യു​​​മാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. മു​​​പ്പ​​​തി​​​ന​​​ടു​​​ത്ത് പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു.

ഇ​​​യാ​​​ളു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് ജാ​​​പ്പ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യോ ട്രം​​​പു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​ന്നും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

അ​​​ടു​​​ത്ത തി​​​ങ്ക​​​ൾ മു​​​ത​​​ൽ ബു​​​ധ​​​ൻ വാ​​​രെ​​​യാ​​​ണ് ട്രം​​​പ് ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി 18,000 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ടോ​​​ക്കി​​​യോ പോ​​​ലീ​​​സ് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.
ന​​​രു​​​ഹി​​​തോ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​മാ​​​യും പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി​​​യു​​​മാ​​​യും ട്രം​​​പ് ച​​​ർ​​​ച്ച ന​​​ട​​​ത്തും.

Kerala

കൊ​ല്ല​ത്ത് ഗോ​വ നി​ർ​മി​ത മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

 

 

 

കൊ​ല്ലം: 150 ലി​റ്റ​ർ ഗോ​വ നി​ർ​മി​ത മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. പ​ട്ട​ത്താ​നം സ്വ​ദേ​ശി ഡാ​നി ജേ​ക്ക​ബ് ആ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ജ, ഗാ​ന്ധി ജ​യ​ന്തി അ​വ​ധി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ളി​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ് ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 150 ലി​റ്റ​ർ ഗോ​വ നി​ർ​മി​ത മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ബി​വ​റേ​ജ​സ് അ​വ​ധി ആ​യാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​റ​യു​ന്നി​ട​ത്ത് മ​ദ്യം എ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണ് ജേ​ക്ക​ബി​ന്‍റെ രീ​തി. ഗോ​വ​യി​ൽ 140 രൂ​പ വി​ല വ​രു​ന്ന മ​ദ്യം 700 രൂ​പ​യ്ക്കാ​യി​രു​ന്നു ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

വീ​ടി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. ജേ​ക്ക​ബി​ന് കൂ​ടാ​തെ മ​റ്റു ചി​ല​രും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ട്രെ​യി​നി​ൽ കൊ​ണ്ടു​വ​രു​ന്ന മ​ദ്യം ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ലാ​ണ് ഒ​ളി​പ്പി​ച്ചു വ​യ്ക്കാ​റു​ള്ള​ത്.

പോ​ലീ​സ് എ​ത്തു​മെ​ന്ന് മ​ന​സി​ലാ​കി കൂ​ട്ടാ​ളി ഒ​ളി​വി​ൽ പോ​യി. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up