ഫോർട്ടുകൊച്ചി: തോപ്പുംപടിയിൽ വയോധികനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി ഹസൈനാരെ (30)തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 11നായിരുന്നു സംഭവം. വഴിയരികിൽ നിന്ന വയോധികനെ യുവാവ് മാരകായുധം ഉപയോഗിച്ച് മർദിച്ച് അവശനാക്കി കടന്നുകളയുകയായിരുന്നു. സംഭവം കണ്ടുനിന്നവരിലൊരാൾ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : nattu vishesham Man arrested