x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ടി​എ​മ്മി​ല്‍ യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍


Published: June 8, 2026 06:06 AM IST | Updated: June 8, 2026 06:06 AM IST

തൊ​ടു​പു​ഴ: എ​ടി​എം കൗ​ണ്ട​റി​ല്‍ യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. മ​ണ​ക്കാ​ട് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ട​ക്ക​ത്താ​നം കാ​പ്പ് ഒ​ല്ലൂ​ര്‍ അ​ഭി​ജി​ത് വി​നോ​ദ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പ് മ​ങ്ങാ​ട്ടു​ക​വ​ല​യി​ല എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​യി​രു​ന്നു സം​ഭ​വം. പ​ണ​മെ​ടു​ക്കാ​നാ​യി യു​വ​തി എ​ടി​എ​മ്മി​ല്‍ ക​യ​റി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ളും കൗ​ണ്ട​റി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി യു​വ​തി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

എ​ടി​എ​മ്മി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ യു​വ​തി വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. വീ​ട്ടു​കാ​രുടെ പ​രാ​തി​യെത്തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ടി​എ​മ്മി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags : Man arrested molest woman Man arrested

Recent News

Corehub Up