x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഗം തി​യ​റ്റ​റി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി

വെബ് ഡെസ്ക്
Published: November 5, 2026 06:56 AM IST | Updated: November 5, 2026 06:56 AM IST

ബി​എ​ൽ​എ​മ്മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ഗം തി​യ​റ്റ​റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഇ​ഡി റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ.

തൃ​ശൂ​ർ: ബി​എ​ൽ​എം സാ​ന്പ​ത്തി​ക ത​ട്ടി​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ർ രാ​ഗം തി​യ​റ്റ​റി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ്. ജോ​ർ​ജേ​ട്ട​ൻ​സ് രാ​ഗം തി​യ​റ്റ​ർ അ​ടു​ത്തി​ടെ​യാ​ണ് ബി​എ​ൽ​എം ഏ​റ്റെ​ടു​ത്ത​ത്.

മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​യ​റ്റ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യെ​ന്നും ല​ഭി​ച്ച കോ​ടി​ക​ൾ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം. സൊ​സൈ​റ്റി​യു​ടെ മ​റ​വി​ൽ സാ​ധാ​രാ​ണ​ക്കാ​രി​ൽ​നി​ന്ന് മു​ന്നൂ​റു കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ത​ട്ടി​പ്പ് 5,000 കോ​ടി ക​ട​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

ബി​എ​ൽ​എ​മ്മി​ന്‍റെ ചെ​ന്നൈ കോ​യ​ന്പേ​ടി​ലു​ള്ള ആ​സ്ഥാ​ന മ​ന്ദി​രം, കോ​യ​ന്പ​ത്തൂ​ർ, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ട​ക്കം പ​ത്തു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ഡി ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. നേ​ര​ത്തേ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​വും ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലു​മു​ള്ള ആ​രോ​പ​ണ​ത്തി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​ന്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, സൊ​സൈ​റ്റി​യി​ലേ​ക്കു​വ​ന്ന നി​ക്ഷേ​പ​ത്തു​ക സ്ഥാ​പ​ക​ൻ ആ​ർ. പ്രേം​കു​മാ​ർ ത​നി​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മാ​യി വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചെ​ന്നു പ​റ​യു​ന്നു.

കൂ​ടാ​തെ തൃ​ശൂ​രി​ലെ തി​യ​റ്റ​ർ, റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും ഇ​വ​ർ നി​യ​ന്ത്രി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും അ​ന​ധി​കൃ​ത​മാ​യി പ​ണം വ​ക​മാ​റ്റി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​ൽ​എം ചെ​യ​ർ​മാ​ൻ ആ​ർ. പ്രേം​കു​മാ​റി​നെ കോ​ഴി​ക്കോ​ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags :

Recent News

Corehub Up