x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​യെ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 07:04 AM IST | Updated: November 5, 2026 07:04 AM IST

എ​ൻബ്രൂ​സ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ യു​വ​ഡോ​ക്ട​ർ പ​യ​സ് ഡേ​വിസി​നെ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളിൽ ആ​ദ​രി​ച്ചപ്പോൾ.

കു​റ്റി​ക്കാ​ട്: യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ എ​ൽ​ബ്രൂ​സ് കൊ​ടു​മു​ടി (5,642 മീ​റ്റ​ർ) കീ​ഴ​ട​ക്കി അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ച്ച യു​വ ഡോ​ക്ട​റും പ​ർ​വ​താ​രോ​ഹ​ക​നു​മാ​യ ഡോ. പ​യ​സ് ഡേ​വി​സി​നെ കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം​ടി ജെ​യ്സ​ൻ പിടിഎ ​പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​ർ​ജ്, എം ​പി ടി ​എ പ്ര​സി​ഡ​ന്‍റ് ലി​ബി ടെ​ന്നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ല​ക്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ഗ​സ്റ്റ് രണ്ടിന് ​എ​ൽ​ബ്രൂ​സ് കൊ​ടു​മു​ടി​യു​ടെ നെ​റു​ക​യി​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ഡോ. ​പ​യ​സ് ഡേ​വി​സ് ത​ന്‍റെ വി​ജ​യ​യാ​ത്ര​യി​ലെ അ​നു​ഭ​വ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച നി​മി​ഷ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വച്ചു.

Tags :

Recent News

Corehub Up