x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഠാ​ണാ-ച​ന്ത​ക്കു​ന്ന് റോ​ഡ് ഡി​വൈ​ഡ​ര്‍ അ​ശാ​സ്ത്രീ​യം

വെബ് ഡെസ്ക്
Published: November 5, 2026 07:01 AM IST | Updated: November 5, 2026 07:01 AM IST

അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​ര്‍ സം​വി​ധാ​നം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് പ്ര​സി​ഡ​ന്‍റ് ഷാ​ജു

ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ- ച​ന്ത​ക്കു​ന്ന് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഡി​വൈ​ഡ​ര്‍ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ന് ന​ടു​വി​ല്‍ ഡി​വൈ​ഡ​ര്‍ സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ യാ​ത്രാ​ക്ര​മം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

വ​ര്‍​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം ന​ട​ത്തി ജീ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ളെ​യും ഈ ​ന​ട​പ​ടി പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി സ്ഥാ​പി​ച്ച ഡി​വൈ​ഡ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് പ​ക​രം വ​ലി​യ ത​ട​സ​മാ​യാ​ണ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​നോ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നോ ഉ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ​യും പ്ര​ത്യേ​കി​ച്ചും വ​യോ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ക​വ​ല​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള സി​ഗ്‌​ന​ലു​ക​ളോ​ടു​കൂ​ടി​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം ഡി​വൈ​ഡ​ര്‍ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​സ്വാ​ത​ന്ത്ര്യ​വും വ്യാ​പാ​രി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും ത​ട​സ​പ്പെ​ടു​ത്തു​ന്ന ഈ ​അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ത്തി​നെ​തി​രെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഡി​വൈ​ഡ​ര്‍ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

വ്യാ​പാ​രി​ക​ള്‍ സാ​യാ​ഹ്ന ക​ട​യ​ട​പ്പു​സ​മ​ര​വും പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ച്ചു

 

റോ​ഡി​ന് ഇ​രു​വ​ശ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളാ​ണ് ഈ ​അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണ​ത്താ​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ഡി​വൈ​ഡ​ര്‍ കാ​ര​ണം ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി പോ​കാ​നോ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കാ​നോ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത് ക​ച്ച​വ​ട​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ക​ട​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​തോ​ടെ പ്ര​തി​ദി​ന വ​രു​മാ​നം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

യാ​തൊ​രു​വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളോ പ്രാ​ദേ​ശി​ക വ്യാ​പാ​രി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളോ തേ​ടാ​തെ​യാ​ണ് ഈ ​അ​ശാ​സ്ത്രീ​യ മാ​റ്റ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു മു​ത​ല്‍ ഠാ​ണാ ജം​ഗ്ഷ​ന്‍, മാ​ര്‍​ക്ക​റ്റ്, ച​ന്ത​ക്കു​ന്ന് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള​ട​ച്ചു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. ച​ന്ത​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ഠാ​ണാ ജം​ഗ്ഷ​നി​ല്‍ സ​മ​പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജു പാ​റേ​ക്കാ​ട​ന്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ജോ ജോ​സ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​വി. ആ​ന്‍റോ, ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​ണ്‍​വീ​ന​ര്‍ ബി​ജു പോ​ള്‍ അ​ക്ക​ര​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up