x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ പ​ണം​ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ


Published: June 8, 2026 06:34 AM IST | Updated: June 8, 2026 06:34 AM IST

കൊ​ഴി​ഞ്ഞാ​ന്പാറ: കോ​ഴി​പ്പാ​റ​യി​ൽ വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി വ​യോ​ധി​ക​യെ ക​ത്തി​കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി 5000 രൂ​പ​യും ര​ണ്ടു സ്യൂ​ട്ട്കെ​യ്സു​ക​ളും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​യെ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വാ​ള​യാ​ർ ആ​ട്ടു​പ്പ​തി ആ​ട്ടു​ക്കാ​ര​ൻ വീ​ട് മ​ദ​ല​മ​ത്തു​വി​ന്‍റെ മ​ക​ൻ റാ​ബി​ൻ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 30ന് ​കോ​ഴി​പ്പാ​റ സ്വ​ദേ​ശി ക​മ​ല​റാ​ണി (71) യെ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ളി​മു​റി​യി​ൽ പൂ​ട്ടി​യി​ട്ടാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

വാ​ള​യാ​റി​ൽ​നി​ന്നും പി​ടി​യി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കൊ​ഴി​ഞ്ഞാ​മ്പാ​റ എ​സ്ഐ കെ.​പി. ജോ​ർ​ജ്, എ​എ​സ്ഐ ശാ​ന്ത, എ​സ്‌​സി​പി​ഒ രാ​ജേ​ഷ്, സി​പി​ഒ ഹ​രി​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. റാ​ബി​ൻ വാ​ള​യാ​ർ സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ക്സോ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. 15 ദി​വ​സം മു​ൻ​പാ​ണ് ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.

Tags : nattu vishesham Man arrested stealing money

Recent News

Corehub Up