x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​യി​ൽ​നി​ന്നു 73 കി​ലോ റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 13, 2026 03:38 AM IST | Updated: July 13, 2026 03:38 AM IST

റോ​യി​ച്ച​ൻ.

മം​ഗ​ലം​ഡാം: ഒ​ടു​കൂ​രി​ലെ ക​ട​യി​ൽ​നി​ന്നും റ​ബ​ർ​ഷീ​റ്റ് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ പി​ടി​കൂ​ടി. മ​ണ്ണു​ത്തി മു​ള​യം സ്വ​ദേ​ശി​യാ​യ റോ​യി​ച്ച​ൻ (പ​രു​ന്ത് റോ​യ് -51) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ക​ൽ​സ​മ​യം ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി 73 കി​ലോ റ​ബ​ർ​ഷീ​റ്റ് മോ​ഷ്ടി​ച്ചെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ങ്ങി​വ​ച്ച റ​ബ​ർ​ഷീ​റ്റി​ൽ കു​റ​വു​ള്ള​താ​യി സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ അ​ടു​ത്തു​ള്ള ക​ട​യി​ലെ സി​സി ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. മോ​ഷ്ടി​ച്ച ഷീ​റ്റ് ആ​ല​ത്തൂ​രി​ലെ ര​ണ്ടു​ക​ട​ക​ളി​ലാ​യി വി​ല്പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ മു​ള​യ​ത്തെ വീ​ട്ടി​ൽ​നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു. ആ​ല​ത്തൂ​ർ, നെ​ന്മാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഡി​വൈ​എ​സ്പി എ.​ജെ. ജോ​ൺ​സ​ൺ, നെ​ന്മാ​റ സി​ഐ എ.​പി. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എ. ​രാ​മ​ച​ന്ദ്ര​ൻ, ക്രൈം ​സ്ക്വാ​ഡ് അം​ഗം ആ​ർ.​കെ. കൃ​ഷ്ണ​ദാ​സ്, എ​എ​സ്ഐ മാ​രാ​യ എം.​എ. അ​ബ്ദു​നാ​സ​ർ, എം. ​സ​ജീ​വ​ൻ, സി​പി​ഒ​മാ​രാ​യ സി. ​ശി​വ​ദാ​സ​ൻ, കെ.​മ​നോ​ജ്, യു. ​വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : Man arrested Nattuvishesham District News

Recent News

Corehub Up