x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം സ​മ്മേ​ള​നം 


Published: July 13, 2026 04:24 AM IST | Updated: July 13, 2026 04:24 AM IST

കെ​പി​സി​സി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ട്ടു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. കെ​പി​സി​സി ന്യൂ​ന​പ​ക്ഷ സെ​ല്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര​ത്തി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ നാ​ള്‍ മു​ത​ല്‍ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളോ​ടും അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളോ​ടും , സ്ഥാ​പ​ന​ങ്ങ​ളോ​ടും വി​വേ​ച​ന​പ​ര​മാ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​രു​മാ​റു​ന്ന​തെ​ന്ന് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​റ​ഞ്ഞു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ലാ ചെ​യ​ര്‍​ന്മാ​ന്‍ പി.​പി. ജോ​ണി​ന് ന്യൂ​ന​പ​ക്ഷ സെ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ചു​മ​ത​ല​ക​ള്‍ യോ​ഗ​ത്തി​ല്‍ കൈ​മാ​റി. എം​എ​ല്‍​എ​മാ​രാ​യ അ​ബി​ന്‍ വ​ര്‍​ക്കി, സി.​വി. ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഫാ. ​ദാ​നി​യേ​ല്‍ പു​ല്ലേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി കു​ള​ന​ട, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ജോ​ര്‍​ജ് മാ​മ്മ​ന്‍ കോ​ണ്ടൂ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വേ​ല്‍ കി​ഴ​ക്കു​പു​റം, ടി.​എ​ന്‍ ത്രി​ദീ​പ്, കെ. ​ജാ​സിം​കു​ട്ടി, അ​ബ്ദു​ള്‍ ക​ലാം ആ​സാ​ദ്, പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യാ വ​ര്‍​ഗീ​സ്, ആ​നി ജേ​ക്ക​ബ്, സ​ലിം പെ​രു​നാ​ട്, സ​ജി കെ. ​സൈ​മ​ണ്‍, എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up