ഡയറക്ടർ ഫാ.ഫെലിക്സ് ദേവസ്യ പ്രസംഗിക്കുന്നു.
തിരുവല്ല: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി ചേർന്ന് ഇലക്ട്രിക് കെറ്റിൽ വിതരണം ചെയ്തു.
തിരുവല്ല സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന വിതരണ ഉദ്ഘാടനം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ നിർവഹിച്ചു. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്യ അധ്യക്ഷത വഹിച്ചു.
ഇടവക വികാരി ഫാ. തിയോഫിൻ വെർണാട്, മുൻസിപ്പൽ കൗൺസിലർമാരായ ഫിലിപ് ജോർജ്, ബിഞ്ചു മേരി ജോസഫ്, കവിയൂർ പഞ്ചായത്തംഗം ആശാ ദേവസ്യ, സൊസൈറ്റി പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ മറ്റത്തിൽ, പ്രമീള ജോർജ്, ജനകീയ വികസന സമിതി സെക്രട്ടറി ഷാജി ജോസഫ് കുന്നേൽ എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നുമായി 182 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. സോജാ കാർഡോസ്, കൊച്ചുമോൾ ലോറൻസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Deepikanews Social Service