x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎മു​ണ്ടേ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ

വെബ് ഡെസ്ക്
Published: September 2, 2026 12:43 AM IST | Updated: September 2, 2026 12:43 AM IST

വൈ​ദ്യു​ത തൂ​ണി​ന്‍റെ ഭാ​ഗം ഉ​പ​യോ​ഗി​ച്ച് ഇ​രി​പ്പി​ട​മൊ​രു​ക്കി​യ​പ്പോ​ൾ.


നെ​ടു​മ​ങ്ങാ​ട്: മു​ണ്ടേ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി​കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ആ​ശ​ങ്ക​ക​ളെ​യും പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച് അ​ന്ന​ത്തെ അ​ധി​കാ​രി​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഇ​രി​പ്പി​ട​ത്തി​നു​പി​ന്നി​ലെ പ്ര​ധാ​ന ക​മ്പി ഒ​ടി​ഞ്ഞ​തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​ച്ചു. ഇ​രി​ക്കാ​നി​ട​മി​ല്ലാ​തെ വ​ല​ഞ്ഞ നാ​ട്ടു​കാ​ർ, ഒ​ടു​വി​ൽ റോ​ഡി​ൽ ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന പ​ഴ​യ വൈ​ദ്യു​തി തൂ​ണി​ന്‍റെ ഭാ​ഗം ഇ​രി​പ്പി​ട​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ‌അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up