x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്നു വാ​ങ്ങാനെത്തിയ വീ​ട്ട​മ്മ​യ്ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: September 2, 2026 12:46 AM IST | Updated: September 2, 2026 12:46 AM IST

ബേ​ബി​യു​ടെ കാ​ലി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ നി​ല​യി​ൽ.

വെ​ള്ള​റ​ട: ചെ​മ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്ന് വാ​ങ്ങാ​ന്‍​പോ​യ വീ​ട്ട​മ്മ​യ്ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു.

വാ​ഴി​ച്ച​ല്‍ പാ​ണ്ടി​മാം​പാ​റ റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ ബേ​ബി(68)​ക്കാ​ണു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​രെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം ബേ​ബി​യെ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ബേ​ബി​യെ ക​ടി​ച്ച തെ​രു​വു​നാ​യ ചെ​മ്പൂ​ര്‍ ജം​ഗ്ഷ​നി​ല്‍​വ​ച്ച് വേ​റെ ര​ണ്ടു​പേ​രെ​യും ക​ടി​ച്ചു. അ​വ​രും നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ചെ​മ്പൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു നാ​യ​ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ച​താ​യാ​ണ് പ​രാ​തി. മാ​ര്‍​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ചും അ​റ​വു​ശാ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് നാ​യ​ക​ളു​ടെ വി​ള​യാ​ട്ടം. നാ​യ​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു കോ​ട​തി​യി​ല്‍​നി​ന്നു പ​ല നി​യ​മ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ല.

അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ളെ അ​ടി​യ​ന്ത​ര​മാ​യി പി​ടി​കൂ​ടി പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​റ്റി പൊ​തു​ജ​ന​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തെ​രു​വു​നാ​യ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Tags : Nattuvishesham Districtnews Deepikanews dog

Recent News

Corehub Up