Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog

Europe

ജ​ര്‍​മ​നി​യി​ലെ സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കി റ​യാ​ന്‍​എ​യ​ര്‍; യാ​ത്ര​ക്കാ​ര്‍​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

ബെര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന എ​യ​ര്‍​പോ​ര്‍​ട്ട് ഫീ​സു​ക​ളി​ലും അ​മി​ത നി​കു​തി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നാ​യ റ​യാ​ന്‍​എ​യ​ര്‍.

വ​രു​ന്ന ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ ജ​ര്‍​മ​നി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നാ​യി ഏ​ഴു ല​ക്ഷ​ത്തോ​ളം സീ​റ്റു​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് അ​യ​ര്‍​ല​ന്‍​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

നി​ല​വി​ലെ സ​ര്‍​വീ​സു​ക​ളി​ല്‍ 10 ശ​ത​മാ​ന​ത്തിന്‍റെ കു​റ​വാ​ണ് വ​രു​ത്തു​ന്ന​ത്. എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍, ഏ​വി​യേ​ഷ​ന്‍ സു​ര​ക്ഷാ നി​ര​ക്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജ​ര്‍​മനി​യി​ലെ ഫീ​സു​ക​ള്‍ "ജ്യോ​തി​ശാ​സ്ത്ര​പ​ര​മാ​യ തോ​തി​ല്‍' ഉ​യ​ര്‍​ന്ന​താ​ണെ​ന്ന് റ​യാ​ന്‍​എ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ബെ​ര്‍​ലി​ന് ക​ന​ത്ത പ്ര​ഹ​രം; 12 റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കും, വി​മാ​ന​ങ്ങ​ള്‍ മാ​റ്റും

റ​യാ​ന്‍​എ​യ​റി​ന്‍റെ ഈ ​തീ​രു​മാ​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് ജ​ര്‍​മ്മ​ന്‍ ത​ല​സ്ഥാ​ന​മാ​യ ബ​ര്‍​ലി​നി​ലെ ബ്രാ​ന്‍​ഡ​ന്‍​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ത്തെ​യാ​ണ്. യൂ​റോ​പ്പി​ലെ ഏ​റ്റ​വും പ​രാ​ജ​യ​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​മെ​ന്നാ​ണ് റ​യാ​ന്‍​എ​യ​ര്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

ബെര്‍​ലി​നി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളു​ടെ പ​കു​തി​യോ​ളം ക​മ്പ​നി നി​ര്‍​ത്ത​ലാ​ക്കും.

പ്ര​ധാ​ന റൂ​ട്ടു​ക​ള്‍ റ​ദ്ദാ​ക്കി: ഗ്രാ​ന്‍ ക​നേ​റി​യ, പ​ലേ​ര്‍​മോ, മാ​ഴ്സെ, തെ​സ്സ​ലോ​നി​ക്കി ഉ​ള്‍​പ്പെ​ടെ പ്ര​വാ​സി​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന 12 പ്ര​ധാ​ന റൂ​ട്ടു​ക​ളാ​ണ് ബെ​ര്‍​ലി​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​ത്.

ബേ​സ് പൂ​ട്ടു​ന്നു: ഒ​ക്ടോ​ബ​ര്‍ 24-ഓ​ടെ ബ​ര്‍​ലി​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ബേ​സ് റ​യാ​ന്‍​എ​യ​ര്‍ പൂ​ര്‍​ണ​മാ​യും പൂ​ട്ടും. ഇ​വി​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന ഏ​ഴ് വി​മാ​ന​ങ്ങ​ളെ​യും ക്രൂ ​ജീ​വ​ന​ക്കാ​രെ​യും കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മു​ള്ള മ​റ്റ് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലേ​ക്ക് മാ​റ്റും.

ഇ​തോ​ടെ ബെ​ര്‍​ലി​നി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്രാ ഓ​പ്ഷ​നു​ക​ള്‍ വ​ലി​യ തോ​തി​ല്‍ കു​റ​യു​മെ​ന്നും വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​മെ​ന്നും റ​യാ​ന്‍​എ​യ​ര്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ്ഡി വി​ല്‍​സ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ള്‍

ബെ​ര്‍​ലി​ന് പു​റ​മെ ഹാം​ബ​ര്‍​ഗി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ളി​ല്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വ​രു​ത്തും. അ​തേ​സ​മ​യം, ചി​ല പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ര്‍​വീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും റ​യാ​ന്‍​എ​യ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മെ​മ്മിം​ഗ​ന്‍, കൊ​ളോ​ണ്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സ​ര്‍​വീ​സ് ക​പ്പാ​സി​റ്റി വ​ര്‍​ധി​പ്പി​ക്കും. കൂ​ടാ​തെ സാ​ര്‍​ബ്രൂ​ക്ക​ന്‍, ഫ്രീ​ഡ്രി​ഷ്സ്ഹാ​ഫ​ന്‍ എ​ന്നീ റീ​ജി​യ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളെ ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ല്‍ പു​തി​യ​താ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജ​ര്‍​മ​നി​യി​ലെ ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ് കാ​ര​ണം യൂ​റോ​പ്പി​ലെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ക​ള്‍ മാ​റ്റാ​ന്‍ പ്ര​മു​ഖ ബ​ജ​റ്റ് എ​യ​ര്‍​ലൈ​നു​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്ന​ത് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ യാ​ത്ര​ക്കാ​രു​ടെ ബ​ജ​റ്റി​നെ സാ​ര​മാ​യി ബാ​ധി​ക്കും.

Kerala

ഹ​നീ​ഫ​ ഇനി വരില്ലെങ്കിലും അ​ഴ​ക​പ്പ​ൻ കാ​ത്തിരിക്കുകയാണ്...

പേ​രാ​വൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച കൊ​ട്ടം ചു​രം സ്വ​ദേ​ശി വ​യ​ലി​ൽ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ ഓ​ർ​മ​ക​ളി​ൽ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം തൊ​ണ്ടി​യി​ൽ ടൗ​ണി​നെ നൊ​മ്പ​ര​ത്തി​ലാ​ഴ്ത്തി മി​ണ്ടാ​പ്രാ​ണി​യും. ഹ​നീ​ഫ ഇ​നി തി​രി​കെ വ​രി​ല്ലെ​ന്ന സ​ത്യം അ​റി​യാ​തെ ഇ​ന്നും ത​ന്‍റെ പ്രി​യ കൂ​ട്ടു​കാ​ര​നെ കാ​ത്ത് അ​ല​യു​ക​യാ​ണ് അ​ഴ​ക​പ്പ​ൻ എ​ന്ന തെ​രു​വു​നാ​യ.

തൊ​ണ്ടി​യി​ൽ ടൗ​ണി​ലെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ഹ​നീ​ഫ. പു​ല​ർ​ച്ചെ മു​ത​ൽ രാ​ത്രി വ​രെ ടൗ​ണി​ലെ സ​ജീ​വ സാ​ന്നി​ധ്യം. കു​രി​ശു​പ​ള്ളി​യി​ലെ ലൈ​റ്റു​ക​ൾ സ​മ​യ​ത്ത് ഓ​ണാ​ക്കു​ക​യും ഓ​ഫാ​ക്കു​ക​യും ചെ​യ്യു​ക, പ​രി​സ​ര​ത്തെ ചെ​ടി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ക്കു​ക, പ​ക്ഷി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക, വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രോ​ട് ചി​രി​ച്ചു​കൊ​ണ്ട് കു​ശ​ലം പ​റ​യു​ക, ചെ​റി​യ ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ക്കു​ക ഇ​തെ​ല്ലാം ഹ​നീ​ഫ​യു​ടെ ദി​ന​ച​ര്യ​യാ​യി​രു​ന്നു.

ഒ​രു നി​മി​ഷം പോ​ലും വെ​റു​തെ​യി​രി​ക്കാ​തെ മ​റ്റു​ള്ള​വ​രു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​യി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ടം. ആ ​യാ​ത്ര​ക​ളി​ലെ​ല്ലാം നി​ഴ​ൽ​പോ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് അ​ഴ​ക​പ്പ​ൻ എ​ന്ന തെ​രു​വു​നാ​യ​യാ​യി​രു​ന്നു. ടൗ​ണി​ൽ ഹ​നീ​ഫ​യെ കാ​ണു​ന്നി​ട​ത്തെ​ല്ലാം അ​ഴ​ക​പ്പ​നെ​യും കാ​ണാം. ഇ​രു​വ​രു​ടെ​യും ആ​ത്മ​ബ​ന്ധം നാ​ട്ടു​കാ​ർ​ക്ക് സു​പ​രി​ചി​ത​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ഴ​ക​പ്പ​ൻ ഇ​ന്നും ഹ​നീ​ഫ പ​തി​വാ​യി എ​ത്തി​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം എ​ത്തു​ന്നു. കു​രി​ശു​പ​ള്ളി​യു​ടെ പ​രി​സ​ര​ത്തും ടൗ​ണി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ലും ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കു​ന്നു. ഓ​രോ​രു​ത്ത​രു​ടെ​യും മു​ഖ​ത്തേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്നു. എ​വി​ടെ​യെ​ങ്കി​ലും ത​ന്‍റെ പ്രി​യ യ​ജ​മാ​ന​ൻ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​കാം ആ ​കാ​ത്തി​രി​പ്പി​ന് പി​ന്നി​ൽ.

മ​നു​ഷ്യ​രു​ടെ ഓ​ർ​മ​ക​ൾ കാ​ല​ത്തി​നൊ​പ്പം മ​ങ്ങി​പ്പോ​കാ​മ​ങ്കി​ലും, ഒ​രു മി​ണ്ടാ​പ്രാ​ണി​യു​ടെ സ്നേ​ഹ ത്തി​നും കാ​ത്തി​രി​പ്പി​നും അ​തി​രു​ക​ളി​ല്ലെ​ന്ന് അ​ഴ​ക​പ്പ​ൻ മ​നു​ഷ്യ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു. സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ആ ​ജീ​വി​യു​ടെ നി​ശ​ബ്ദ​മാ​യ കാ​ത്തി​രി​പ്പ്, തൊ​ണ്ടി​യി​ൽ ടൗ​ണി​ലെ ഓ​രോ​ത്ത​രേ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്.

Kerala

നാ​യ കു​റു​കെ ചാ​ടി; ഇ​രു​ച​ക്ര വാ​ഹ​നം മ​തി​ലി​ല്‍ ഇ​ടി​ച്ചു യു​വാ​വ് മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ര്‍ മാ​റ​നാ​ട് റോ​ഡി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം മ​തി​ലി​ല്‍ ഇ​ടി​ച്ച് വ​ര്‍​ക്ക്‌​ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു.

പു​ത്തൂ​ര്‍ തെ​ക്കും​പു​റം പ്ര​ഭാ​മ​ന്ദി​ര​ത്തി​ല്‍ പ്ര​കാ​ശ് (42) ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ര്‍ തെ​ക്കേ ച​ന്ത​യ്ക്ക് സ​മീ​പം ശി​വ​ശ​ക്തി ടൂ ​വീ​ലേ​ഴ്‌​സ് എ​ന്ന വ​ര്‍​ക്ക്ഷോ​പ്പ് ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

29 ന് ​രാ​ത്രി 11.30ന് ​വ​ര്‍​ക്ക് ഷോ​പ്പ് അ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് കു​റു​കെ നാ​യ ചാ​ടി​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ടു ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്ന​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

പു​ത്തൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്‌​കാ​രം വീ​ട്ട് വ​ള​പ്പി​ല്‍ ന​ട​ന്നു. അ​ച്ഛ​ന്‍ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍ ആ​ചാ​രി, അ​മ്മ: കോ​മ​ള​യ​മ്മ, ഭാ​ര്യ: ശ്രീ ​രേ​ഖ, മ​ക​ന്‍: ശ്രീ ​കേ​ശ്.

District News

പ​ട്ടാ​ഴി​യി​ല്‍ കാ​ട്ടു​പ​ന്നി, തെ​രു​വു​നാ​യ ശ​ല്യ​ം രൂ​ക്ഷം

പ​ട്ടാ​ഴി: പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യ​വും തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു. പ​ക​ലും രാ​ത്രി​യും ജ​നം പൊ​റു​തി​മു​ട്ടു​ക​യാ​ണ്.

കാ​ട്ടു​പ​ന്നി​ക​ളും തെ​രു​വു​നാ​യ്ക്ക​ളും സൈ്വ​ര്യ​വി​ഹാ​രം ന​ട​ത്തു​മ്പോ​ള്‍ വ​ല​യു​ന്ന​ത് ജ​ന​ങ്ങ​ളാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

നി​ര​വ​ധി കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മെ​ല്ലാം ക​ടി​യേ​റ്റി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടു​മു​റി വാ​ര്‍​ഡി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ സ്വ​ന്തം പു​ര​യി​ട​ത്തി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ്ക്ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നു​മു​ണ്ട്. ഇ​തി​നെ​തി​രേ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ല. എ​ത്ര​യും വേ​ഗം കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നും തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു​മെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

നാ​യ​യെ പി​ടി​ക്കാ​ൻ ഫ​ണ്ടി​ല്ല; സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യുമില്ല

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഫ​ണ്ടി​ല്ല. തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​യും നി​ല​ച്ചു. എ​ബി​സി പ​ദ്ധ​തി​ക്കാ​യി തു​ട​ങ്ങി​വ​ച്ച കെ​ട്ടി​ടം​പ​ണി​യും ഇ​ഴ​യു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് ഇ​വ​യു​ടെ പെ​രു​പ്പം കു​റ​യ്ക്കു​ക​യെ​ന്ന പ​ദ്ധ​തി​യാ​ണ് എ​ബി​സി എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും ന​ട​പ്പാ​ക്കി വ​ന്ന പ​ദ്ധ​തി​യും ര​ണ്ടു വ​ർ​ഷ​മാ​യി നി​ല​ച്ച മ​ട്ടാ​ണ്.
തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി 2023വ​രെ സ​ജീ​വ​മാ​യി തു​ട​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ൾ​ക്കും പി​ന്തു​ണ​യു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ​ദ്ധ​തി​ക്കു​വേ​ണ്ടി ഫ​ണ്ട് ക​ണ്ടെ​ത്താ​നും എ​ളു​പ്പ​മാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ ആ​ളെ കി​ട്ടാ​തെ വ​ന്ന​തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി പ​ദ്ധ​തി ന​ട​പ്പാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് പ​ദ്ധ​തി​ക്കു​ള്ള ഫ​ണ്ട് നി​ല​ച്ച​തോ​ടെ നാ​യ പി​ടി​ത്ത​വും വ​ന്ധ്യം​ക​ര​ണ​വും നി​ല​ച്ചു. എ​ബി​സി കേ​ന്ദ്ര​ത്തി​നു പ​ണം ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശം വ​ന്നെ​ങ്കി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​തി​നും ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.

തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഇ​വ​യ്ക്ക് പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ​യു​ള്ള വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി പി​ന്നീ​ട് ന​ട​പ്പാ​ക്കി. ര​ണ്ടു വ​ർ​ഷം ഇ​തു ന​ല്ല​രീ​തി​യി​ൽ തു​ട​ർ​ന്നു. 2019ൽ ​തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തം​ഗീ​ക​രി​ച്ച​തോ​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ത്താ​നാ​യി. 2019ലെ ​ക​ണ​ക്കി​ൽ ജി​ല്ല​യി​ൽ 14,058 തെ​രു​വു​നാ​യ്ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. പി​ന്നീ​ടു​ള്ള ക​ണ​ക്കെ​ടു​പ്പു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ക​യെ​ന്ന​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​ല​വേ​റി​യ പ​ദ്ധ​തി​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ ആ​ളെ നി​യോ​ഗി​ക്കു​ന്ന​തും ഇ​വ​ർ​ക്ക് വേ​ത​നം ന​ൽ​കു​ന്ന​തു​മെ​ല്ലാം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന​യാ​യി​രു​ന്നു. വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കും ഇ​തി​നൊ​പ്പം വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി​യും ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.

എ​ബി​സി കെ​ട്ടി​ടം പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം എ​ബി​സി ജി​ല്ലാ കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ന്ന​തി​നും ഏ​താ​നും ദി​വ​സ​ങ്ങ​ൾ ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു കേ​ന്ദ്രം. നേ​ര​ത്തേ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ എ​ബി​സി കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​ത​യി​ട്ടി​രു​ന്നെ​ങ്കി​ലും സ്ഥ​ല​ല​ഭ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​പ​ക്ഷി​ച്ചു. ക​ട​പ്ര വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. 1.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ 81.87 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​റു​കാ​ര​ൻ ടെ​ൻ​ഡ​റെ​ടു​ത്ത​ത്. ക​രാ​ർ കാ​ലാ​വ​ധി 2025 ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​യ​താ​ണ്. തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് അ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും ന​ട​ന്നി​ല്ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​നൊ​പ്പം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ണ്ട് കൂ​ടി പ​ദ്ധ​തി​ക്കു​വേ​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ഴ​ഞ്ഞ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഹി​ത​മാ​യി 66.61 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തി ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തും മെ​ല്ല​പ്പോ​ക്ക് പ്ര​ക​ട​മാ​യി.
50 നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം കെ​ട്ടി​ട​ത്തി​നു​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ കൂ​ടു​ക​ളും പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കും. പ്ര​ത്യേ​ക ക​മ്മി​റ്റി​ക്കാ​ണ് എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

District News

തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണം സെ​ന്‍റ​ർ നാ​ളെ തു​റ​ക്കും

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ മ​ണ​ത്ത​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന തെ​രു​വു​നാ​യ വ​ന്ധ്യം​ക​ര​ണ കേ​ന്ദ്രം നാ​ളെ തു​റ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പ​ഴ്സ​ൺ എ.​എ​ച്ച്. അ​ക്ബ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സ​ന്തോ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ മു​നി​സി​പ്പ​ൽ​ത​ല​ത്തി​ൽ ചാ​വ​ക്കാ​ടാ​ണ് ആ​ദ്യ​ത്തെ എ​ബി​സി സെ​ന്‍റ​ർ വ​രു​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള വെ​റ്റ​റി​ന​റി ബ്ലോ​ക്കി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 45 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മൂ​ന്നു​മാ​സം​കൊ​ണ്ട് 300 നാ​യ്ക്ക​ളെ വ​ന്ധ്യം​ക​ര​ണം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ എ​ട്ടു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

നാ​യ​യെ പി​ടി​ച്ചു​കൊ​ണ്ടു​വ​ന്ന് വ​ന്ധ്യം​ക​ര​ണം​ന​ട​ത്തി ഏ​ഴു​ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം പി​ടി​ച്ച സ്ഥ​ല​ത്തു​ത​ന്നെ വി​ടാ​ൻ 2,600 രൂ​പ​യാ​ണ് ഒ​രു നാ​യ്ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ​ക​ളും മ​റ്റ് 11 പ​ഞ്ചാ​യ​ത്തു​ക​ള​ൾ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി. നാ​ളെ രാ​വി​ലെ 10.30ന് ​എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, കെ.​എ​ച്ച്. സ​ലാം, ലി​ഷാ മ​ത്രം​കോ​ട്ട്, സെ​ക്ര​ട്ട​റി പി.​പി. റി​ഷ്മ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

നാ​യ്​ശ​ല്യം രൂ​ക്ഷം; ന​ട​പ​ടി വേ​ണ​മെ​ന്നു സ​ർ​വേ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​നി​ര​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്നു സ​ർ​വേ റി​പ്പോ​ർ​ട്ട്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​തി​നു​പി​ന്നാ​ലെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഡോ​ഗ് പോ​പ്പു​ലേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് രീ​തി അ​നു​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 102 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റു​ള്ള കോ​ർ​പ​റേ​ഷ​നി​ലെ 55 ഡി​വി​ഷ​നു​ക​ളി​ൽ ആ​കെ 5205 നാ​യ്ക്ക​ളു​ണ്ടെ​ന്നും ഇ​തു പ​ര​മാ​വ​ധി 6320 വ​രെ​യാ​കാ​മെ​ന്നും 12 വാ​ർ​ഡു​ക​ളി​ൽ അ​ന്പ​തു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണു വ​ന്ധ്യം​ക​ര​ണ​നി​ര​ക്കെ​ന്നും വേ​ൾ​ഡ് വൈ​ഡ് വെ​റ്റ​റി​ന​റി സ​ർ​വീ​സ്, കോ​ർ​പ​റേ​ഷ​ൻ- വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വോ​ള​ന്‍റി​യ​ർ​മാ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ പ​റ​യു​ന്നു. ഒ​രു വാ​ർ​ഡി​ൽ മൂ​ന്നു​ത​വ​ണ വീ​ത​മാ​ണു സ​ർ​വേ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ക​ണ​ക്കെ​ടു​പ്പ്.

61 പേ​ർ​ക്ക് ഒ​രു തെ​രു​വു​നാ​യ എ​ന്ന നി​ല​യി​ൽ ശ​ല്യം രൂ​ക്ഷ​മാ​ണ്. ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ ഏ​ഴു നാ​യ്ക്ക​ളു​ണ്ട്. ഇ​തി​ൽ 37 ശ​ത​മാ​നം പെ​ണ്‍​നാ​യ്ക്ക​ളാ​ണ്. ആ​ദ്യ ര​ണ്ടു​വ​ർ​ഷം 80 ശ​ത​മാ​നം നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്ക​ണം. അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ചെ​റി​യ​തോ​തി​ലും തു​ട​ര​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ നി​ര​ക്ക് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ നി​ർ​ത്താ​മെ​ന്നും നാ​യ്ക്ക​ൾ വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​മെ​ന്നും സ​ർ​വേ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

വീ​ടു​ക​ൾ, ഗേ​റ്റ​ഡ് ക​മ്യൂ​ണി​റ്റി​ക​ളി​ൽ (ഫ്ളാ​റ്റു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ) വ​ള​ർ​ത്തു​നാ​യ്ക്ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്ക​ണം. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ കേ​ന്ദ്ര​മാ​ക്കി പെ​റ്റ് പാ​ര​ന്‍റിം​ഗ്, ക​മ്യൂ​ണി​റ്റി ഡോ​ഡ് ഫീ​ഡിം​ഗ് എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പൂ​ങ്കു​ന്നം- 158, രാ​മ​വ​ർ​മ​പു​രം- 408, ചേ​റൂ​ർ- 145, മു​ല്ല​ക്ക​ര- 164, മ​ണ്ണു​ത്തി- 149, കു​ട്ടനെ​ല്ലൂ​ർ- 145, വ​ടൂ​ക്ക​ര- 153, ക​ണി​മം​ഗ​ലം- 134, കാ​ര്യാ​ട്ടു​ക​ര- 186, പു​ല്ല​ഴി- 157, ലാ​ലൂ​ർ- 133, അ​ര​ണാ​ട്ടു​ക​ര- 154, കാ​നാ​ട്ടു​ക​ര- 146, സി​വി​ൽ സ്റ്റേ​ഷ​ൻ- 165 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നാ​യ്ക്ക​ൾ കൂ​ടു​ത​ൽ. ചെ​ന്പൂ​ക്കാ​വ്, വ​ള​ർ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​വാ​ണ്. 28 ശ​ത​മാ​ന​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ളും അ​ഞ്ചു ശ​ത​മാ​ന​ത്തി​നു പ​ക​രു​ന്ന അ​സു​ഖ​ങ്ങ​ളു​മു​ണ്ട്. ചി​യ്യാ​രം സൗ​ത്ത്, കോ​ട്ട​പ്പു​റം വാ​ർ​ഡി​ൽ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ നാ​യ്ക്ക​ളെ വ​ന്ധീ​ക​രി​ച്ച​താ​ണ്. ചെ​വി​യി​ലെ അ​ട​യാ​ളം നോ​ക്കി​യാ​ണു തി​രി​ച്ച​റി​യു​ക. തൈ​ക്കാ​ട്ടു​ശേ​രി, നെ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ന്ധ്യംക​ര​ണം 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.

International

ക​ഞ്ചാ​വ് ക​ഴി​ച്ചു കു​ഴ​ഞ്ഞു​വീ​ണു; സ്കോ​ട്ട്‌​ല​ൻ​ഡി​ലെ പ​ർ​വ​ത​ത്തി​ൽ നി​ന്ന് നാ​യ​യ്ക്ക് പു​തു​ജീ​വ​ൻ

ഫോ​ർ​ട്ട് വി​ല്യം: സ്കോ​ട്ട്‌​ല​ൻ​ഡി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ർ​വ​ത​മാ​യ 'ബെ​ൻ നെ​വി​സി​ൽ' വ​ച്ച് അ​ബ​ദ്ധ​ത്തി​ൽ ക​ഞ്ചാ​വ് ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ 'ടോ​ക്കി​യോ' എ​ന്ന ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു. ഹൈ​ക്കിം​ഗി​നി​ടെ പെ​ട്ടെ​ന്ന് അ​വ​ശ​യാ​യ നാ​യ, വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ബ​ദ്ധ​ത്തി​ൽ ക​ഴി​ച്ച​താ​കാം അ​സു​ഖ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ക്കു​ന്നു.

സ​റേ സ്വ​ദേ​ശി​യാ​യ ക്രി​സ്റ്റീ​ന ബ്ലൂം ​എ​ന്ന പ​രി​ശീ​ല​ക​യു​ടെ നാ​യ​യാ​ണ് ടോ​ക്കി​യോ. മ​ല​ക​യ​റ്റ​ത്തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ടോ​ക്കി​യോ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ കാ​ലു​ക​ൾ ത​ള​രു​ക​യും ഇ​ട​യ്ക്കി​ടെ ബോ​ധം മ​റ​യു​ക​യും ചെ​യ്ത​തോ​ടെ ത​നി​ക്ക് ടോ​ക്കി​യോ​യെ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന​താ​യും ക്രി​സ്റ്റീ​ന പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ലോ​ച്ചാ​ബ​ർ മൗ​ണ്ട​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തി, 25 കി​ലോ ഭാ​ര​മു​ള്ള ടോ​ക്കി​യോ​യെ സ്ട്രെ​ച്ച​റി​ൽ കി​ട​ത്തി താ​ഴെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​പെ​ട​ലി​നെ​യും ക്രി​സ്റ്റീ​ന പ്ര​ശം​സി​ച്ചു. അ​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നാ​യ​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ടോ​ക്കി​യോ പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​ണ്.

District News

തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. റോ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ​ർ​ത്തു​ക​യാ​ണ്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ, മാ​ർ​ക്ക​റ്റ് മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വ​ല​ക​ളും ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ലു​മെ​ല്ലാം നാ​യ​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി.
\

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​രു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 12 പേ​ർ തെ​രു​വു​നാ​യ​ക​ളു​ടെ​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. അ​ഴീ​ക്കോ​ട് എ​ട്ടു​പേ​ർ​ക്കും ചാ​ല​യി​ൽ നാ​ലു പേ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. ചാ​ല​യി​ൽ 10 വ​യ​സു​കാ​രി​യെ ഉ​ൾ​പ്പെ​ടെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ചാ​ല പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റോ​ഡു​ക​ളി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന നാ​യ​ക​ൾ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നാ​യ​ക​ൾ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന​തും ആ​ളു​ക​ളു​ടെ നേ​രെ ചാ​ടു​ന്ന​തും പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​റ​കേ ഓ​ടു​ന്ന​തും കു​റു​കെ ചാ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ കു​റു​കെ നാ​യ ചാ​ടി വാ​ഹ​നം മ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. മാ​ലി​ന്യ​സം​ഭ​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ന്നു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ നാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. താ​ത്ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് വെ​ല്ലു​വി​ളി​യാ​യി കോ​ർ​പ​റേ​ഷ​ൻ പ​റ​യു​ന്ന​ത്.

Kerala

മു​ണ്ട​ക്ക​യ​ത്ത് നാ​യ​യെ കൊ​ന്ന​ത് പു​ലി ത​ന്നെ; സ്ഥി​രീ​ക​രി​ച്ച് വ​നം വ​കു​പ്പ്

കോ​ട്ട​യം: മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യെ​ന്ന് വ​നം വ​കു​പ്പ്. പാ​ക്കാ​നം ഇ​ഞ്ചി​ക്കു​ഴി കൂ​പ്പി​നോ​ട് ചേ​ർ​ന്ന വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ​യാ​ണ് പു​ലി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ​നം വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക്യാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് നാ​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പു​ലി ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

National

നാ​യ​യെ പി​ന്തു​ട​ര്‍​ന്ന് പു​ള്ളി​പ്പു​ലി വീ​ടി​നു​ള്ളി​ൽ ക​യ​റി; വീ​ട്ടു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്

നീ​ലഗി​രി: നീ​ലഗി​രി​ ജില്ലയിലെ മ​സി​ന​ഗുടി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പു​ള്ളി​പു​ലി വീ​ടി​നു​ള്ളി​ൽ ക​യ​റി. മു​തു​മ​ല ക​ടു​വ സ​ങ്കേ​തം മ​സി​ന​ഗു​ഡി റേ​ഞ്ചി​ലെ അ​വ​ര​ല്ലാ സെ​ക്ഷ​നി​ലെ സെ​ൽ​വ​പ്പാ കോ​ള​നി​യി​ൽ ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് വീ​ടി​നു​ള്ളി​ലേ​ക്ക് പു​ലി ഓ​ടി​ക്ക​യ​റി​യ​ത്.

നാ​യ​ക്ക് പി​ന്നാ​ലെ പു​ലി​യോ​ടി​യെ​ത്തു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ ഉ​ട​ൻ വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട് പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ​ശേ​ഷം വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു.

വ​നം റേ​ഞ്ച് ഓ​ഫീ​സ​ര്‍ വി. ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​സി​ന​ഗു​ഡി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. മു​തു​മ​ല ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​റു​ടെ​യും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 2.30 നാ​ണ് പു​ലി​യെ കൂ​ട്ടി​ലാ​ക്കി​യ​ത്. പി​ന്നീ​ട് സീ​ഗൂ​ര്‍ വ​ന​ത്തി​ല്‍ പു​ലി​യെ തു​റ​ന്നു​വി​ട്ടു.

Kerala

അജ്ഞാത ജീവി വളര്‍ത്തുനായയെ കടിച്ചു കൊന്നു; നാട്ടുകാര്‍ ഭീതിയില്‍

കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. കോട്ടപ്പടി മുട്ടത്തുപ്പാറ സ്വദേശി സാബുവിന്‍റെ വളര്‍ത്തുനായയാണ് ഇന്ന് പുലര്‍ച്ചെ അജ്ഞാത ജീവി കടിച്ചു കൊന്നത്. നായയുടെ കഴുത്തിന് പിന്നിലാണ് മുറിവേറ്റിരിക്കുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

നായയെ കൊന്നത് അജ്ഞാത ജീവിയാണ് എന്നതില്‍ വനം വകുപ്പ് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. പുലര്‍ച്ചെ നാലോടെ നായ കുരയ്ക്കുന്നതും മറ്റ് ശബ്ദങ്ങളും പരിസരവാസികള്‍ കേട്ടിരുന്നു.

രാവിലെ നോക്കിയപ്പോഴാണ് നായ ചത്തു കിടക്കുന്നത് കണ്ടത്. വന്യമൃഗ ശല്യം കാരണം ഏറെ ഭീതിയിലാണ് പ്രദേശവാസികള്‍. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്.

Kerala

താമല്ലാക്കലിൽ തെരുവുനായ ശല്യം രൂക്ഷം

ഹരിപ്പാട്: താമല്ലാക്കലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ട് നാളുകളേറെയായി. മുൻപും സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് പ്രദേശത്ത് നായയുടെ കടിയേറ്റിട്ടുണ്ട്. റോഡരികുകളിൽ ഉന്തുവണ്ടികളിലും താല്ക്കാലിക ഷെഡുകളിലുമായി അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഇറച്ചിക്കടകളാണ് പ്രദേശത്തെ പ്രധാന വില്ലൻ.

ഇറച്ചിക്കടകളിൽ നിന്നും നിയമവിരുദ്ധമായി റോഡരികിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന അറവുമാലിന്യങ്ങൾ കഴിക്കാനായി വൻതോതിലാണ് തെരുവുനായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. ഇവ പലപ്പോഴും അക്രമാസക്തരായി കാൽനടയാത്രക്കാരെയും കുട്ടികളെയും ഓടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

​ഇത്തരം അനധികൃത ഇറച്ചിക്കടകൾക്കെതിരെയും തെരുവുനായ ശല്യത്തിനെതിരെയും തദേശസ്വയംഭരണ വകുപ്പിനും ആരോഗ്യ വിഭാഗത്തിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ അടിയന്തരമായി നിയന്ത്രിക്കണമെന്നും അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് വ​യോ​ധി​ക​യെ തെ​രു​വു​നാ​യ വീ​ടി​നു​ള്ളി​ൽ ക​യ​റി ആ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ഭാ​ഗ​ത്ത് വ​യോ​ധി​ക​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.

പ​നി ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ല്‍ ക​ഴി​ഞ്ഞ 65കാ​രി​യാ​യ ഗി​രി​ജ​യെ​യാ​ണ് തെ​രു​വു​നാ​യ ക​ടി​ച്ച​ത്. നാ​യ വീ​ടി​നു​ള്ളി​ല്‍ ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ​യാ​ണ് നാ​യ അ​ക​ത്ത് ക​യ​റി​യ​ത്. നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​യ കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ല്ല​മ്പ​ലം ക​ര​വാ​ര​ത്ത് മ​റ്റു നാ​ല് പേ​രെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​യും നാ​യ ആ​ക്ര​മി​ച്ച​താ​യാ​ണ് വി​വ​രം.

ആ​ക്ര​മി​ച്ച നാ​യ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു നാ​യ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന​തി​ലും സം​ശ​യം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നാ​ണ് വാ​ര്‍​ഡ് മെ​മ്പ​ര്‍ പ​റ​യു​ന്ന​ത്.

Kerala

നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ൽ ഇ​ട്ടു; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: നാ​യ​യെ കൊ​ന്ന് കു​ടി​വെ​ള്ള ടാ​ങ്കി​ലി​ട്ടെ​ന്ന് പ​രാ​തി. പാ​ല​ക്കാ​ട് ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​ങ്കോ​ട്ട് പ​റ​മ്പി​ലാ​ണ് സം​ഭ​വം.

20 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ടാ​ങ്കി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ഇ​ട്ട​ത്. ഏ​റെ നാ​ളു​ക​ളാ​യി വെ​ള്ളം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​ന​ങ്ങ​ൾ രൂ​ക്ഷ​ഗ​ന്ധം വ​ന്ന​തോ​ടെ​യാ​ണ് ടാ​ങ്ക് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത്.

ഇ​തോ​ടെ നാ​യ​യു​ടെ ജ​ഡം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ട‌െ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

International

പി​ക്ക​പ്പ് വാ​നി​ലി​രു​ന്ന വ​ള​ർ​ത്തു​നാ​യ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ചു; വ​ഴി​യാ​ത്ര​ക്കാ​രി​ക്ക് വെ​ടി​യേ​റ്റു

വാ​ഷിം​ഗ്ട​ൺ ഡി​സി: വ​ളർ​ത്തു​നാ​യ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​ക്ക് വെ​ടി​യേ​റ്റു. അ​മേ​രി​ക്ക​യി​ലെ നെ​ബ്രാ​സ്ക​യി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യാ​ണ് വെ​ടി​വ​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ന​യി ക​ട​ക്കു​ള്ളി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം നാ​യ​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നും മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​ൻ​സീ​റ്റി​ലി​രു​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്ന നാ​യ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തോ​ക്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യ​യു​ടെ കാ​ൽ തോ​ക്കി​ന്‍റെ ട്രി​ഗ​റി​ൽ അ​മ​രു​ക​യും ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​രു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ൽ നി​ന്ന് തെ​റി​ച്ച വെ​ടി​യു​ണ്ട​ക​ളി​ൽ ഒ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യു​ടെ കൈ​യ്ക്കാ​ണ് കൊ​ണ്ട​ത്.

പ​രി​ക്കേ​റ്റ സ്ത്രീ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ നാ​യ​ക​ൾ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​തി​ന് മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NRI

കാ​മു​കി​യു​ടെ മ​ര​ണം നാ​യ​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു; യു​വാ​വി​ന് 40 വ​ർ​ഷം ത​ട​വ്

 

ഫോ​ർ​ട്ട്‌​വ​ർ​ത്ത്: 2023-ൽ ​കാ​മു​കി ഷീ​ല ക്യു​വേ​വാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മേ​രി​ക്ക​യി​ലെ ഫോ​ർ​ട്ട്‌​വ​ർ​ത്തി​ൽ നി​ന്നു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കാ​ലെ​ബ് മി​ക്ക​ൻ​സി​ന് കോ​ട​തി ദീ​ർ​ഘ​കാ​ല ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

കാ​മു​കി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​നും മ​റ്റ് കു​റ്റ​ങ്ങ​ൾ​ക്കു​മാ​യി മി​ക്ക​ൻ​സി​ന് 40 വ​ർ​ഷം ത​ട​വു​ശി​ക്ഷ​യാ​ണ് ല​ഭി​ച്ച​ത്. ത​ന്‍റെ വ​ള​ർ​ത്തു​നാ​യ ഷീ​ല​യെ ആ​ക്ര​മി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മി​ക്ക​ൻ​സ് ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ആ ​നാ​യ​യെ അ​ന്ന് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ മി​ക്ക​ൻ​സ് ഷീ​ല​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി.

നാ​യ​യ്ക്ക് ഈ ​പ​രി​ക്കു​ക​ളി​ൽ പ​ങ്കി​ല്ലെ​ന്ന് തെ​ളി​ഞ്ഞു. കാ​ഷ് കാ​ർ​ട്ടി​യ​ർ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ൾ ഒ​രു മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റിം​ഗ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​യാ​ൾ മു​മ്പും നി​ര​വ​ധി സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ള്ള​താ​യി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Kerala

പയ്യാവൂരിൽ കല്യാണം ക്ഷണിക്കാൻ എത്തിയ ആൾ നായ കുരച്ചുചാടിയപ്പോൾ കിണറ്റിൽ വീണു

പയ്യാവൂർ(കണ്ണൂർ): കല്യാണം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു. പയ്യാവൂരിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.പയ്യാവൂർ ചെമ്പേരി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപത്തെ
വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോയ വിമുക്തഭടൻ കോയാടൻ വീട്ടിൽ കെ.വി. രാജനാണ് പരിക്കേറ്റത്.

അടുത്തമാസം നടക്കുന്ന മകളുടെ കല്യാണം ക്ഷണിക്കാൻ വീട്ടിൽ കെട്ടിയിട്ടിരുന്ന
നായ കുരച്ച് ചാടിയപ്പോൾ അബദ്ധത്തിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ നീളം കുറഞ്ഞ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു.

ഉടൻ നാട്ടുകാരായ രണ്ട് പേർ കിണറ്റിലിറങ്ങി രാജനെ കസേരയിൽ ഇരുത്തി ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി കരക്ക് കയറ്റി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

തോളെല്ലിന് പരിക്കേറ്റ രാജനെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി
സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ വിജീഷ് മറ്റു ഉദ്യോഗസ്ഥരായ ഇ. ജെ. മത്തായി, കെ. രാഹുൽ,എ.പി. ആശിഖ് ,ജസ്റ്റീൻ ജെയിംസ്, ബെന്നി സേവ്യർ എന്നിവർ നേതൃത്വം നൽകി.

Kerala

യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു

മും​ബൈ: പൂ​നെ​യി​ൽ യു​വ​തി​യെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ന​ഗ​ര​ത്തി​ലെ ച​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 2:15 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ശോ​ഭ വാ​ഗ്മ​റെ(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രെ ഏ​ഴോ​ളം നാ​യ്ക്ക​ൾ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ ഇ​വ​ർ അ​ക​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം.

ആ​ദ്യം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും തെ​രു​വ് നാ​യ ആ​ക്ര​മ​ണ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു.

Kerala

സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ മോശം അനുഭവം; വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നില്ലെന്ന് പരാതി

കൊച്ചി: കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിക്കെതിരെ വീട്ടമ്മ. വളര്‍ത്തു പൂച്ചയ്ക്കും നായക്കും മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് കൊച്ചി സ്വദേശിയായ വീട്ടമ്മയുടെ ആരോപണം. വളര്‍ത്തു പൂച്ചയെ പരിശോധിക്കുക പോലും ചെയ്തില്ലെന്നും ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയി സ്‌കാനിംഗ് നടത്താനും ആവശ്യപ്പെട്ടുവെന്നാണ് വീട്ടമ്മ പറയുന്നത്.

കാക്കനാട് കങ്ങരപ്പടിയിലെ സര്‍ക്കാര്‍ മൃഗാശുപത്രിയിലാണ് സംഭവം. വീട്ടിലെ പൂച്ചയെ മറ്റൊരു പൂച്ച ആക്രമിച്ചതിനെ തുടര്‍ന്നാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മറ്റൊരു പൂച്ച ആക്രമിച്ചതിന്‍റെ ബുദ്ധിമുട്ട് മാത്രമേയുള്ളു വേറെ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് വിശപ്പിനുള്ള മരുന്ന് മാത്രം കൊടുക്കുകയായിരുന്നു.

നെഞ്ചിന് എന്തോ പ്രശ്‌നമുണ്ട് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍, മറ്റേതെങ്കിലും ആശുപത്രിയില്‍ പോയി എക്‌സറേയോ സ്‌കാനിംഗോ ചെയ്, അപ്പോള്‍ മനസിലാകും എന്ന് ഡോക്ടര്‍ പറഞ്ഞു. പൂച്ച ക്ഷീണിക്കുകയും ബുദ്ധിമുട്ട് കാണിക്കുകയും ചെയ്തതോടെ കാക്കനാടുള്ള പെറ്റ് ട്രസ്റ്റ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്‌കാനിംഗും എക്‌സറേയും എടുത്തപ്പോള്‍ പൂച്ചയുടെ വയറിന്‍റെ ഭാഗത്ത് മൂന്നു എല്ല് പൊട്ടിയിട്ടുണ്ട്. ഒരു എല്ല് പൊട്ടി മുകളിലേക്ക് കേറിയിട്ടുണ്ട്. പൂച്ച 50 ശതമാനം പോലും ജീവിക്കാന്‍ സാധ്യതയില്ലെന്ന് സ്വകാര്യ ആശുപത്രിയില്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ശസ്ത്രക്രിയ ശേഷം പൂച്ച വീട്ടിലേക്ക് മടങ്ങി. വളര്‍ത്തു നായയെ കാണിക്കാന്‍ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായിരുന്നതായും വ്യക്തമാക്കി.

District News

പു​​ലി നാ​​യ​​യെ ക​​ടി​​ച്ചു​​കൊ​​ന്നു; വ​​നം​​വ​​കു​​പ്പ് കാ​​മ​​റ സ്ഥാ​​പി​​ച്ചു  

 

കോ​​രു​​ത്തോ​​ട്: കോ​​രു​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ കോ​​സ​​ടി കൊ​​ട്ടാ​​രം​​ക​​ട ഭാ​​ഗ​​ത്ത് പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ചു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യി​​ൽ കൊ​​ട്ടാ​​രം​​ക​​ട സ്വ​​ദേ​​ശി മു​​ത്തോ​​ട്ട് വി​​ജീ​​ഷി​​ന്‍റെ നാ​​യ​​യെ അ​​ജ്ഞാ​​ത ജീ​​വി ആ​​ക്ര​​മി​​ച്ച് കൊ​​ന്നി​​രു​​ന്നു. വീ​​ടി​​നോ​​ട് ചേ​​ർ​​ന്ന് തു​​ട​​ലി​​ൽ കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന നാ​​യ​​യു​​ടെ ക​​ഴു​​ത്തി​​ലും ദേ​​ഹ​​ത്തും മു​​റി​​വു​​ക​​ളു​​ണ്ട്.

വീ​​ടി​​ന് സ​​മീ​​പ​​ത്താ​​യി പു​​ലി​​യു​​ടേ​​തി​​ന് സ​​മാ​​ന​​മാ​​യ കാ​​ൽ​​പ്പാ​​ടും ക​​ണ്ടെ​​ത്തി. വ​​നം​​വ​​കു​​പ്പി​​നെ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് പ്ര​​ദേ​​ശ​​ത്ത് കാ​​മ​​റ​​യും സ്ഥാ​​പി​​ച്ചു.

കൊ​​ച്ചു​​കു​​ട്ടി​​ക​​ള​​ട​​ക്കം താ​​മ​​സി​​ക്കു​​ന്ന വീ​​ടി​​നോ​​ട് ചേ​​ർ​​ന്നാ​​ണ് പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ൾ താ​​മ​​സി​​ക്കു​​ന്ന മേ​​ഖ​​ല​​യാ​​ണി​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​മീ​​പ​​പ്ര​​ദേ​​ശ​​മാ​​യ മാ​​ങ്ങാ​​പ്പാ​​റ​​യി​​ലും പു​​ലി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ള​​ർ​​ത്തു​​നാ​​യ ച​​ത്ത​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. പ്ര​​ദേ​​ശ​​ത്ത് പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്. വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മേ​​ഖ​​ല​​യി​​ൽ നി​​രീ​​ക്ഷ​​ണം ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും കൂ​​ടു​​വ​​ച്ച് പു​​ലി​​യെ പി​​ടി​​കൂ​​ടാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Kerala

മു​ക്ക​ത്ത് വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

കൊ​ഴി​ക്കോ​ട്: മു​ക്ക​ത്ത് അ​ഴി​ച്ചു​വി​ട്ട വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. മ​ണാ​ശേ​രി മു​തു​കു​ട്ടി ഉ​ള്ളാ​ട്ടി​ൽ വി​നോ​ദ് മ​ണാ​ശേ​രി​യു​ടെ മ​ക​ൾ അ​ഭി​ഷ​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

അ​ഭി​ഷ​യ​യു​ടെ കാ​ലി​നും കൈ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ഭി​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​യ​ൽ വീ​ട്ടി​ലെ നാ​യ​യാ​ണ് കു​ട്ടി​യെ ക​ടി​ച്ച​ത്.

മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി​യെ​യും നാ​യ ക​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​വി​ദ്യ​ർ​ഥി​നി അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

കൊച്ചി നഗരത്തെ വിറപ്പിച്ച് പിറ്റ്ബുൾ; ഉടമയ്ക്കായി തിരച്ചില്‍

കൊച്ചി: എറണാകുളം സുഭാഷ് പാര്‍ക്കില്‍ അപകടകാരിയായ വളര്‍ത്തുനായയെ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയെയാണ് ആനിമല്‍ റെസ്‌ക്യൂ സംഘമെത്തി പിടികൂടിയത്. രണ്ടു ദിവസമായി ഈ പിറ്റ്ബുള്‍ കൊച്ചി നഗരത്തില്‍ അലഞ്ഞു നടക്കുകയായിരുന്നു. ഞായറാഴ്ചയാണ് നായ സുഭാഷ് പാര്‍ക്കില്‍ എത്തിയത്.

പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചതോടെയാണ് നായയെ പിടികൂടിയത്. നായയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് നായ ഇവിടെ എത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.

തെരുവുനായ ശല്യം എറണാകുളത്ത് വര്‍ധിക്കുന്ന സാഹചര്യത്തിനിടെയാണ് അപകടകാരിയായ വളര്‍ത്തു നായയും പൊതുവിടത്തില്‍ എത്തുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച ഇനമാണ് പിറ്റ്ബുള്‍.

Health

പേവിഷം അതിമാരകം: ചെറിയ പോറൽ പോലും അവഗണിക്കരുത്

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള ​ഇ​ട​പെ​ട​ൽ ക​രു​ത​ലോ​ടെ ആ​വാം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യോ മ​റ്റു മൃ​ഗ​ങ്ങ​ളു​മാ​യോ ഇ‌​ട​പെ​ടു​മ്പോൾ ഉ​ണ്ടാ കു​ന്ന ചെ​റി​യ പോ​റ​ലു​ക​ൾ, മു​റി​വു​ക​ൾ ​എ​ന്നി​വ അ​വ​ഗ​ണി ക്ക​രു​ത്.

മു​റി​വോ പോ​റ​ലോ ഉ​ണ്ടാ​യാ​ൽ പ്ര​തി​രോ​ധ കു​ത്തി വ​യ്പ് എ​ടു​ക്കാം. പേ​വി​ഷ​ബാ​ധ ത​ട​യാം.

പേ​വി​ഷ ബാ​ധ- പ്ര​തി​രോ​ധ ചി​കി​ത്സാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ

കാ​റ്റ​ഗ​റി 1

മൃ​ഗ​ങ്ങ​ളെ തൊ​ടു​ക, ഭ​ക്ഷ​ണം കൊ​ടു​ക്കു​ക, മു​റി​വു​ക​ൾ ​ഇ​ല്ലാ​ത്ത തൊ​ലി​പ്പു​റ​ത്തു മൃ​ഗ​ങ്ങ​ൾ ന​ക്കു​ക
- കു​ത്തി​വ​യ്പ് ന​ല്കേ​ണ്ട​തി​ല്ല. സോ​പ്പും ധാ​രാ​ളം വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.

കാ​റ്റ​ഗ​റി 2

തൊ​ലി​പ്പു​റ​ത്തു​ള്ള മാ​ന്ത​ൽ, ര​ക്തം വ​രാ​ത്ത ചെ​റി​യ പോ​റ​ലു​ക​ൾ - പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം

കാ​റ്റ​ഗ​റി 3

ര​ക്തം പൊ​ടി​ഞ്ഞ മു​റി​വു​ക​ൾ, മു​റി​വു​ള്ള തൊ​ലി​പ്പു​റ​ത്തെ ന​ക്ക​ൽ, ചു​ണ്ടി​ലോ വാ​യി​ലോ ന​ക്ക​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ടി

- ഇ​ൻ​ട്രാ ഡെ​ർ​മ​ൽ റാ​ബി​സ് വാ​ക്സി​നേ​ഷ​ൻ (ഐ​ഡി​ആ​ർ​വി), ഹ്യൂ​മ​ൻ റാ​ബി​സ് ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ(​എ​ച്ച്ആ​ർ​ഐ​ജി)

മു​റി​വി​നു ചു​റ്റു​മാ​യി എ​ടു​ക്കു​ന്ന ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ പെ​ട്ടെ​ന്ന് പ്ര​തി​രോ​ധം ന​ല്കു​ന്നു. ഐ​ഡി​ആ​ർ​വി ശ​രീ​ര​ത്തി​ൽ പ്ര​തി​രോ​ധ ​ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ണ്ടാ​ക്കാ​നെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ൽ ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പെ​ടുമ്പോ​ൾ

* മൃ​ഗ​ങ്ങ​ളോ​ടു സൗ​മ്യ​മാ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പെ​രു​മാ​റു​ന്ന​തി​നു കു​ട്ടി​ക​ളെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ശീ​ലി​പ്പി​ക്കു​ക.

* മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ൾ അ​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക. മൃ​ഗ​ങ്ങ​ളോ​ടൊ​ന്നി​ച്ചു ക​ളി​ക്കു​ന്പോ​ഴും അ​വ​യെ ഓ​മ​നി​ക്കു​ന്പോ​ഴും ശ്ര​ദ്ധ പു​ല​ർ​ത്താ​ൻ‌ അ​വ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക.

* ക​ടി​യോ മാ​ന്തോ കി​ട്ടി​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​ൻ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്കു​ക

നാ​യ​ക​ടി ഒ​ഴി​വാ​ക്കാ​ൻ

നാ​യ​ക​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ന്നാ​ൽ ദേ​ഷ്യം വ​രു​ന്പോ​ഴോ ഭ​യ​പ്പെ​ടു​ന്പോ​ഴോ ആ​ണ് ക​ടി​ക്കു​ന്ന​ത്.

* ഉ​റ​ങ്ങു​മ്പോ​ഴും ആ​ഹാ​രം ക​ഴി​ക്കുമ്പോഴും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്പോ​ഴും നാ​യ​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. നാ​യ ദേ​ഷ്യ​പ്പെ​ട്ടി​രി​ക്കു ന്പോ​ഴോ ഭ​യ​ന്നി​രി​ക്കു​ന്പോ​ഴോ അ​വ​യു​ടെ അ​ടു​ത്തു പോ​ക​രു​ത്.

ദേ​ഷ്യ​മു​ള്ള​പ്പോ​ൾ നാ​യ​ക​ളു​ടെ പ​ല്ലു​ക​ൾ പു​റ​ത്തു​കാ​ണാം. ഭ​യ​ന്നി​രി​ക്കു​ന്പോ​ൾ വാ​ൽ കാ​ലി​നി​ട​യി​ലാ​ക്കി ഓ​ടാ​ൻ നോ​ക്കും.

* നാ​യ അ​ടു​ത്തു​വ​രി​ക​യാ ണെ​ങ്കി​ൽ ഓ​ട​രു​ത്. മ​രം​പോ​ലെ അ​ന​ങ്ങാ​തെ നി​ൽ​ക്കു​ക. താ​ഴെ വീ​ഴു​ക​യാ​ണെ​ങ്കി​ൽ പ​ന്തു​പോ​ലെ ഉ​രു​ണ്ട് അ​ന​ങ്ങാ​തെ കി​ട​ക്കു​ക.

* പ​തു​ക്കെ ശാ​ന്ത​മാ​യി മാ​ത്രം നാ​യ​ക​ളെ സ​മീ​പി​ക്കു​ക. ഉ​ട​മ​സ്ഥ​ന്‍റെ​യോ ര​ക്ഷാ​ക​ർ​ത്താ വി​ന്‍റെ​യോ അ​നു​വാ​ദ​ത്തോ​ടെ മാ​ത്രം അ​വ​യെ തൊ​ടു​ക.

തൊ​ടു​ന്ന​തി​നു മു​മ്പായി അ​വ​യെ നി​ങ്ങ​ളു​ടെ മ​ണം പി​ടി​ക്കാ​ൻ ​അ​നു​വ​ദി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

District News

മ​ല്ല​ബ്ര​ക്കോ​ണ​ത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷം

നെ​ട​മ​ങ്ങാ​ട്: മ​ല്ല​ബ്ര​ക്കോ​ണം പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളുടെ ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഏഴു പേ​രെ നാ​യ ക​ടി​ച്ചു. മ​ല്ല​ബ്ര​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു, വി​ജ​യ​ൻ, മോ​ഹ​ന​ൻ, അ​ജീ​ഷ്, മോ​ളി എന്നിവരെയും ര​ണ്ടു വ​ഴി​യാ​ത്ര​ക്കാ​രെ​യുമാണു നാ​യ ക​ടി​ച്ച​ത്. മി​ക്ക​വ​ർ​ക്കും കൈയിലും കാ​ലി​ലുമാണു പ​രു​ക്കേ​റ്റ​ത്. ഇവർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്തെ നാ​യ്ക്ക​ളെ​യും നാ​യ ക​ടി​ച്ചു. ഇ​ന്ന​ലെ പ്ര​ദേ​ശ​ത്തെ നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി.

Kerala

പൊട്ടിത്തെറിയിൽ സ്ഥാ​നാ​ര്‍​ഥി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ച​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ വീ​​​ടി​​​നു​​​സ​​​മീ​​​പം സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് വ​​​ള​​​ര്‍​ത്തു​​​നാ​​​യ ച​​​ത്തു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ബ​​​ദി​​​യ​​​ഡു​​​ക്ക ഡി​​​വി​​​ഷ​​​ന്‍ സ്ഥാ​​​നാ​​​ര്‍​ഥി കും​​​ബ​​​ഡാ​​​ജെ കാ​​​ട​​​ര​​​ബ​​​ള്ളി​​​യി​​​ലെ പ്ര​​​കാ​​​ശ് കും​​​ബ​​​ഡാ​​​ജെ​​​യു​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍ വോ​​​ട്ടെ​​​ടു​​​പ്പ് ദി​​​വ​​​സം രാ​​​വി​​​ലെ 6.45ഓ​​​ടെ​​​യാ​​​ണ് ഉ​​​ഗ്ര​​​ശ​​​ബ്ദ​​​ത്തോ​​​ടെ​​​യു​​​ള്ള സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

ശ​​​ബ്ദം​​​കേ​​​ട്ട് ആ​​​ളു​​​ക​​​ള്‍ ഓ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ല​​​ത​​​ക​​​ര്‍​ന്ന നി​​​ല​​​യി​​​ല്‍ ച​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന പ്ര​​​കാ​​​ശി​​​ന്‍റെ വ​​​ള​​​ര്‍​ത്തു​​​നാ​​​യ​​​യെ ക​​​ണ്ട​​​ത്. സ​​​മീ​​​പ​​​ത്ത് പ​​​ന്നി​​​പ്പ​​​ട​​​ക്കം പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന മൂ​​​ന്നു സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ വേ​​​റെ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബ​​​ദി​​​യ​​​ഡു​​​ക്ക പോ​​​ലീ​​​സെ​​​ത്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ള്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. സം​​​ശ​​​യ​​​ത്തി​​​ന് വ​​​ഴി​​​വ​​​യ്ക്കു​​​ന്ന ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ദു​​​രൂ​​​ഹ​​​ത നീ​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ബാ​​​ബു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

International

പി​റ്റ്ബു​ള്ളി​ന്‍റെ ആ​ക്ര​മ​ണം; യു​എ​സി​ൽ മു​ത്ത​ച്ഛ​നും കൊ​ച്ചു​മ​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ മു​ത്ത​ച്ഛ​നെ​യും മൂന്ന് മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ളെ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. ടെ​ന്ന​സി​യി​ലാ​ണ് വീ​ടി​നു​ള്ളി​ൽ വ​ച്ചാ​ണ് സം​ഭ​വം.

തു​ള്ള​ഹോ​മ​യി​ലെ വ​സ​തി​യി​ൽ ജെ​യിം​സ് അ​ല​ക്‌​സാ​ണ്ട​ർ സ്മി​ത്തി (50)നെ​യും കു​ഞ്ഞി​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​റ്റ്ബു​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ഴ് നാ​യ്ക്ക​ളെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. ഇ​വ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ വീ​ടി​നു​ള്ളി​ൽ സ്മി​ത്ത് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ക​യും പി​ഞ്ചു​കു​ഞ്ഞി​നെ നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ഏ​ഴ് പി​റ്റ് ബു​ള്ളു​ക​ളേ​യും വെ​ടി​വ​ച്ച് കൊ​ന്നു. നാ​യ്ക്ക​ളെ കൊ​ന്ന ശേ​ഷം പോ​ലീ​സ് കു​ഞ്ഞി​ന്‍റെ അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ് മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക്കു തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു

ചെ​​​റു​​​പു​​​ഴ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നാ​​​യ ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു. ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മൂ​​​ന്നാം വാ​​​ർ​​​ഡ് കോ​​​ലു​​​വ​​​ള്ളി​​​യി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ടി.​​​വി. പ്രി​​​യേ​​​ഷി​​​നാ​​​ണു ക​​​ടി​​​യേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​ടെ ക​​​ന്നി​​​ക്ക​​​ളം ഭാ​​​ഗ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സാ​​​ര​​​മാ​​​യ പ​​​രി​​​ക്കി​​​ല്ല. പ്രി​​​യേ​​​ഷ് പെ​​​രി​​​ങ്ങോം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സതേ​​​ടി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ക​​​രി​​​വെ​​​ള്ളൂ​​​ർ ഡി​​​വി​​​ഷ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ.​​​വി. ലേ​​​ജു​​​വും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​ക​​​രും പ്രി​​​യേ​​​ഷി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോമ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

ക​​​ല്ല​​​ടി​​​ക്കോ​​​ട് (പാ​​​ല​​​ക്കാ​​​ട്): ദേ​​​ശീ​​​യ​​​പാ​​​ത കാ​​​ഞ്ഞി​​​കു​​​ളം ചേ​​​ല​​​പ്പാ​​​റ അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വി​​​നു സ​​​മീ​​​പം നാ​​​യ കു​​​റു​​​കെ ചാ​​​ടി ഓ​​​ട്ടോ മ​​​റി​​​ഞ്ഞു ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. കാ​​​ഞ്ഞി​​​കു​​​ളം ചേ​​​ല​​​പ്പാ​​​റ വി​​​ശ്വ​​​നാ​​​ഥ​​​ൻ (63) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ ചെ​​​ക്ക് പോ​​​സ്റ്റി​​​ൽ​​​നി​​​ന്നു ത​​​ത്രം​​​കാ​​​വി​​​ലേ​​​ക്കു യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ. അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വി​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ നാ​​​യ കു​​​റു​​​കെ ചാ​​​ടി​​​യ​​​തോ​​​ടെ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ഓ​​​ട്ടോ റോ​​​ഡി​​​ൽ മ​​​റി​​​ഞ്ഞു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ ത​​​ല​​​യ്ക്കും കാ​​​ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഉ​​​ട​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഓ​​​ട്ടോ​​റി​​ക്ഷ​​​യി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ ഭാ​​​ര്യ: സു​​​മ​​​തി. മ​​​ക്ക​​​ൾ: വി​​​പി​​​ൻ, വി​​​ഷ്ണു (പോ​​​ലീ​​​സ്).

Special News

എ​രൂ​രി​ന്‍റെ എ​ല്‍​ദോ എ​വി​ടെ​യും പോ​യി​ട്ടി​ല്ല

തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ന്ന ഈ ​കാ​ല​ത്ത് തെ​രു​വു​നാ​യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഒ​രു സ്മാ​രകം. എ​റ​ണാ​കു​ളം എ​രൂ​ര്‍​ കോ​ഴി​വെ​ട്ടും വെ​ളി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ തെ​രു​വു​നാ​യ​യ്ക്കാ​യി ഒ​രു സ്മാ​രകം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​രൂ​രു​കാ​രു​ടെ സ്വ​ന്തം എ​ല്‍​ദോ എ​ന്ന പ്രി​യ​പ്പെ​ട്ട ആ ​നാ​യ ച​ത്തി​ട്ട് ആ​റു​മാ​സം കഴിഞ്ഞെങ്കിലും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​വ​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ ഇ​ന്നും ക​ണ്ണു നി​റ​യും, തൊ​ണ്ട​യി​ട​റും...​എ​ല്‍​ദോ​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്

സനകന്‍റെ എൽദോ, നാട്ടുകാരുടേയും

പ​ന്ത്ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഒ​രു വൈ​കു​ന്നേ​ര​മാ​ണ് എ​ല്‍​ദോ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലേ​ക്ക് എ​ത്തി​യ​ത്. ദേ​ഹം മു​ഴു​വ​ന്‍ ചെ​ളി​യും ചൂ​ടു​വെ​ള്ളം വീ​ണ് പൊ​ള​ള​ലേ​റ്റ പാ​ടു​മാ​യി ഒ​രു കു​ഞ്ഞു നാ​യ​ക്കു​ട്ടി മ​ര​ച്ചു​വ​ട്ടി​ല്‍ കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ക​ട​പ്പ​ത്ത് വീ​ട്ടി​ല്‍ കെ.​വി. സ​ന​ക​നാ​ണ്.

അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ദൈ​ന്യ​ത​യോ​ടെ​യു​ള്ള നോ​ട്ടം ക​ണ്ട് സ​ന​ക​ന്‍ അ​തി​നെയെ​ടു​ത്ത് ശ​രീ​രം വൃ​ത്തി​യാ​ക്കി മു​റി​വി​ല്‍ മ​രു​ന്നു​വ​ച്ചു കൊ​ടു​ത്തു. അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ നി​ന്ന് പാ​ലും ബി​സ്‌​ക്ക​റ്റു​മൊ​ക്കെ വാ​ങ്ങി​ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ അ​വ​ന്‍ ആ​രോ​ഗ്യ​വാ​നാ​യി . അ​വ​ന് എ​ല്‍​ദോ എ​ന്ന പേ​രി​ട്ട​തും സ​ന​ക​ന്‍ ത​ന്നെ​യാ​ണ്. ഓ​ട്ടോ​ സ്റ്റാ​ന്‍​ഡി​ലെ മ​റ്റ് ഡ്രൈ​വ​ര്‍മാ​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​മൊ​ക്കെ ഏ​റെ വൈ​കാ​തെ എ​ല്‍​ദോ പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റി.

സ​മീ​പ​ത്തെ പ​ല വീട്ടു​കാ​ര്‍​ക്കും അ​വ​ന്‍ കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​യി​രു​ന്നു. ക​ല്യാ​ണവീ​ടു​ക​ളി​ലും മ​ര​ണവീ​ടു​ക​ളി​ലു​മൊ​ക്കെ എ​ല്‍​ദോ എ​ത്തും. ആ​രെ​യും ഉ​പ​ദ്രവി​ക്കി​ല്ല. മ​റ്റ് നാ​യ്ക്ക​ളി​ല്‍ നി​ന്നെ​ല്ലാം അ​ക​ന്നാ​യി​രു​ന്നു ന​ട​പ്പ്. പ്ര​ദേ​ശ​ത്തേ​ക്ക് വേ​റെ നാ​യ്ക്ക​ള്‍ വ​ന്നാ​ല്‍ കു​ര​ച്ച് ഓ​ടി​ക്കും. കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷാ​ക്കാ​രു​ടെ ച​ങ്കാ​യി​രു​ന്നു എ​ല്‍​ദോ.

ആ ​ജം​ഗ്ഷ​നി​ല്‍ ത​ന്നെ​യാ​യി​രു​ന്നു അ​വ​ന്‍റെ കി​ട​പ്പ്. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു. മ​റ്റ് നാ​യ്ക്ക​ളു​മാ​യി ക​ടി​പി​ടി​കൂ​ടാ​നൊ​ന്നും എ​ല്‍​ദോ നി​ല്‍​ക്കി​ല്ല. അ​ടു​പ്പ​ക്കാ​രെ ക​ണ്ടാ​ല്‍ വാ​ലാ​ട്ടി സ്‌​നേ​ഹം കാ​ണി​ക്കും. വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി എ​ല്‍​ദോ​യെ തേ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യി​രു​ന്ന​വ​രും കു​റ​വ​ല്ല.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍ സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് അ​വ​ന് പാ​ല്‍​കേ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട​ത് എ​ല്‍​ദോ കേ​ക്ക് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ടു​ത​വ​ണ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​പ്പോ​ഴും സ​ന​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്‍​ദോ​യെ മൃ​ഗാശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.
‘എ​ല്‍​ദോ എ​ന്ന് നീട്ടി​യൊ​ന്നു വി​ളി​ച്ചാ​ല്‍ മ​തി. അ​വ​ന്‍ ഓ​ടി​യെ​ത്തും. പി​ന്നെ വാ​ലാ​ട്ടി​ക്കൊ​ണ്ട് എ​ന്‍റെ അ​ടു​ത്തു​ത​ന്നെ നി​ല്‍​ക്കും. പൊ​റോ​ട്ട​യും മു​ട്ട​ക്ക​റി യു​മാ​യി​രു​ന്നു അ​വ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഇ​ട​യ്ക്കി​ടെ അ​തു​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ന്ന് സ്‌​നേ​ഹ​ക്കൂ​ടു​ത​ല്‍ കൊ​ണ്ട് അ​വ​ന്‍ എ​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റാ​തെ നി​ല്‍​ക്കും.'- ഇ​തു പ​റ​യു​മ്പോ​ള്‍ സ​ന​ക​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു മു​റി​ഞ്ഞു.

 

Movies

വ​ള​ർ​ത്തു​നാ​യ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി തൃ​ഷ

വ​ള​ർ​ത്തു​നാ​യ ഇ​സി​യു​ടെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന ന​ടി തൃ​ഷ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ൽ. നാ​യ​യു​ടെ പേ​രി​ൽ തൃ​ഷ തു​ട​ങ്ങി​യ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജാ​യ ഇ​സി കൃ​ഷ്ണ​ൻ എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നും ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

നാ​യ​യു​ടെ വാ​ക്കു​ക​ളെ​ന്ന പോ​ലെ​യാ​ണ് പോ​സ്റ്റ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ‘ഞാ​ൻ ഇ​ന്ന​ലെ ഒ​ന്നാം വ​യ​സി​ലേ​ക്ക് ക​ട​ന്നു! വ​യ​റി​ന് അ​ത്ര സു​ഖ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് പാ​ർ​ട്ടി ചെ​റു​താ​യി​ട്ടാ​ണ് ന​ട​ത്തി​യ​ത്. എ​ങ്കി​ലും, എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം മ​ധു​ര​മാ​യ നി​മി​ഷ​ങ്ങ​ൾ എ​നി​ക്ക് ല​ഭി​ച്ചു. നി​ങ്ങ​ളു​ടെ എ​ല്ലാ സ്നേ​ഹ​ത്തി​നും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും ന​ന്ദി.’

തൃ​ഷ കൃ​ഷ്ണ​ന് സ്വ​ന്തം വ​ള​ർ​ത്തു​നാ​യ​ക​ളോ​ടു​ള്ള സ്നേ​ഹം സി​നി​മ ലോ​ക​ത്ത് പ്ര​സി​ദ്ധ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ തൃ​ഷ​യു​ടെ മ​റ്റൊ​രു വ​ള​ർ​ത്തു​നാ​യ​യാ​യ സോ​റോ വി​ട​വാ​ങ്ങി​യ​ത് താ​ര​ത്തി​ന് വ​ലി​യ ആ​ഘാ​ത​മാ​യി​രു​ന്നു. സോ​റോ​യു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖി​ത​യാ​യ തൃ​ഷ അ​ന്ന് ഷൂ​ട്ടിം​ഗി​ൽ നി​ന്ന് പോ​ലും ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു.

SUNDAY DEEPIKA

എ​ൽ​ദോ.., നി​ന്നെ ഹൃ​ദ​യ​ത്തി​ലെ​ടു​ത്തെ​ടാ...

""എ​ല്‍​ദോ എ​ന്ന് നീ​ട്ടി​യൊ​ന്നു വി​ളി​ച്ചാ​ല്‍​മ​തി. അ​വ​ന്‍ ഓ​ടി​യെ​ത്തും. പൊ​റോ​ട്ട​യും മു​ട്ട​ക്ക​റി​യു​മാ​യി​രു​ന്നു അ​വ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഇ​ട​യ്ക്കി​ടെ അ​തു​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ന്ന് സ്നേ​ഹ​ക്കൂ​ടു​ത​ല്‍​കൊ​ണ്ട് അ​വ​ന്‍ എ​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റാ​തെ നി​ല്‍​ക്കും.’ -ഇ​തു പ​റ​യു​മ്പോ​ള്‍ എ​റ​ണാ​കു​ളം എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കെ.​വി. സ​ന​ക​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു മു​റി​ഞ്ഞു.

തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ന്ന ഈ ​കാ​ല​ത്ത് തെ​രു​വു​നാ​യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഒ​രു സ്മാ​ര​കം. എ​റ​ണാ​കു​ളം എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ പ്രി​യ​ങ്ക​ര​നാ​യ ഒ​രു നാ​യ​യ്ക്കാ​യി സ്മാ​ര​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​രൂ​രു​കാ​രു​ടെ സ്വ​ന്തം എ​ല്‍​ദോ എ​ന്ന ആ ​നാ​യ വി​ട​പ​റ​ഞ്ഞി​ട്ട് ആ​റു​മാ​സം ക​ഴി​യു​മ്പോ​ഴും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​വ​നെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ ഇ​ന്നും ക​ണ്ണു​നി​റ​യും, തൊ​ണ്ട​യി​ട​റും...​എ​ല്‍​ദോ​യു​ടെ ക​ഥ​ക​ളി​ലേ​ക്ക്...

എ​ല്ലാ​വ​രു​ടെ​യും ച​ങ്ക്

പ​ന്ത്ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഒ​രു വൈ​കു​ന്നേ​ര​മാ​ണ് എ​ല്‍​ദോ കോ​ഴി​വെ​ട്ടും​വെ​ളി​യി​ൽ എ​ത്തി​യ​ത്. ദേ​ഹം മു​ഴു​വ​ന്‍ ചെ​ളി​യും പൊ​ള്ള​ലേ​റ്റ പാ​ടു​മാ​യി ഒ​രു നാ​യ​ക്കു​ട്ടി റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്നു. ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റ പാ​ടും ചെ​റി​യ മു​ട​ന്തും ഉ​ണ്ടാ​യി​രു​ന്നു. അ​ടു​ത്തെ​ത്തി​യ​വ​രെ സ​ങ്ക​ട​ത്തോ​ടെ അ​വ​ന്‍ നോ​ക്കി. പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​വ​നെ​യെ​ടു​ത്ത് ശ​രീ​രം വൃ​ത്തി​യാ​ക്കി പൊ​ള്ള​ലേ​റ്റ​യി​ട​ത്ത് മ​രു​ന്നു​വ​ച്ചു.

എ​ല്‍​ദോ​യെ​ന്ന പേ​രും ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം അ​വ​ന്‍ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. പെ​ട്ടെ​ന്നു​ത​ന്നെ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി. സ​മീ​പ​ത്തെ പ​ല വീ​ട്ടു​കാ​ര്‍​ക്കും അ​വ​ന്‍ കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​യി​രു​ന്നു. ക​ല്യാ​ണ​വീ​ടു​ക​ളി​ലും മ​ര​ണ​വീ​ടു​ക​ളി​ലു​മൊ​ക്കെ എ​ല്‍​ദോ എ​ത്തും. ആ​രെ​യും ഉ​പ​ദ്ര​വി​ക്കി​ല്ല. മ​റ്റു നാ​യ്ക്ക​ളി​ല്‍​നി​ന്നെ​ല്ലാം അ​ക​ന്നാ​യി​രു​ന്നു വാ​സം.

ഓ​ട്ടോ​റി​ക്ഷ​ക്കാ​രു​ടെ ച​ങ്കാ​യി​രു​ന്നു എ​ല്‍​ദോ. കോ​ഴി​വെ​ട്ടും​വെ​ളി ജം​ഗ്ഷ​നി​ല്‍ ത​ന്നെ​യാ​യി​രു​ന്നു അ​വ​ന്‍റെ കി​ട​പ്പ്. എ​ല്‍​ദോ... എ​ന്ന് നീ​ട്ടി​വി​ളി​ച്ചാ​ല്‍ ഓ​ടി​യെ​ത്തു​മാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ ഓ​ർ​ക്കു​ന്നു. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു. മ​റ്റു നാ​യ്ക്ക​ളു​മാ​യി ക​ടി​പി​ടി​കൂ​ടാ​നൊ​ന്നും എ​ല്‍​ദോ നി​ല്‍​ക്കി​ല്ല. അ​ടു​പ്പ​ക്കാ​രെ ക​ണ്ടാ​ല്‍ വാ​ലാ​ട്ടി സ്നേ​ഹം കാ​ണി​ക്കും.

വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി എ​ല്‍​ദോ​യെ തേ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യി​രു​ന്ന​വ​രും കു​റ​വ​ല്ല. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍ സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍​നി​ന്ന് അ​വ​ന് പാ​ല്‍​കേ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട​ത് എ​ല്‍​ദോ കേ​ക്ക് എ​ന്ന് അ​റി​യ​പ്പെ​ട്ടു​തു​ട​ങ്ങി!

എ​ല്‍​ദോ​യി​ല്ലാ​തെ...

കൊ​ച്ചു​കു​ട്ടി​ക​ള്‍​ക്കു​പോ​ലും പേ​ടി​യി​ല്ലാ​തെ അ​വ​ന്‍റെ അ​ടു​ത്തു‍ ചെ​ല്ലാ​മാ​യി​രു​ന്നു. സ​ന്ധ്യ​ക്ക് ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു​വ​രു​ന്ന കു​ട്ടി​ക​ള്‍​ക്കൊ​പ്പം വീ​ടു​വ​രെ കൂ​ട്ടാ​യി അ​വ​നു​ണ്ടാ​കും. എ​ല്‍​ദോ​യെ​ക്കു​റി​ച്ചു പ​റ​യു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ അ​ക്ഷ​ര​യു​ടെ​യും ധ​ന്യ​യു​ടെ​യും ക​ണ്ണു​നി​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 24നാ​ണ് അ​സു​ഖ​ബാ​ധി​ത​നാ​യി എ​ല്‍​ദോ വേ​ര്‍​പി​രി​ഞ്ഞ​ത്. ഏ​റെ സ​ങ്ക​ട​ത്തോ​ടെ നാ​ട്ടു​കാ​ർ അ​വ​നു വി​ട​ന​ൽ​കി. പി​ന്നീ​ടാ​ണ് എ​ല്‍​ദോ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ക​ളി​മ​ണ്‍ പ്ര​തി​മ സ്ഥാ​പി​ച്ച​ത്. ജം​ഗ്ഷ​നി​ല്‍ അ​വ​ന്‍റെ പ്ര​തി​മ​യ്ക്കു മു​ന്നി​ല്‍​വ​ന്ന് കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രു​മൊ​ക്കെ ഇ​പ്പോ​ഴും കു​റ​ച്ചു​സ​മ​യം നോ​ക്കി​നി​ല്‍​ക്കും.

ക​ളി​മ​ണ്‍ ശി​ല്പ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള എ​രൂ​ര്‍ സ്വ​ദേ​ശി വി.​കെ. ജ​യ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ന്‍ വി.​ജി. നി​ബി​നും ചേ​ര്‍​ന്നാ​ണ് ഒ​രു മാ​സം കൊ​ണ്ട് എ​ല്‍​ദോ​യു​ടെ പ്ര​തി​മ നി​ര്‍​മി​ച്ച​ത്. എ​ല്‍​ദോ​യെ നേ​രി​ട്ടു കാ​ണു​ന്ന​പോ​ലെ ജീ​വ​സു​റ്റ പ്ര​തി​മ​യാ​ണി​ത്. നാ​ട്ടു​കാ​രു​ടെ ഹൃ​ദ​യ ങ്ങ​ളി​ലു​ള്ള എ​ൽ​ദോ​ത​ന്നെ... ഏ​ക​ദേ​ശം 40,000 രൂ​പ ചെ​ല​വു വ​രു​ന്ന പ്ര​തി​മ സൗ​ജ​ന്യ​മാ​യാ​ണ് ജ​യ​ന്‍ ചെ​യ്തു​കൊ​ടു​ത്ത​ത്.

മ​റ​ക്കി​ല്ല, ഒ​രി​ക്ക​ലും

വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സ​ന​ക​ന്‍ വീ​ട്ടി​ലു​ണ്ടാ​ക്കി​യ വി​ഭ​വ​ങ്ങ​ളെ​ല്ലാ​മാ​യി ജം​ഗ്ഷ​നി​ലേ​ക്ക് വ​രും. തൂ​ശ​നി​ല​യി​ല്‍ എ​ല്ലാം വി​ള​മ്പി എ​ല്‍​ദോ​യെ ഊ​ട്ടും. പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ളാ​ണെ​ങ്കി​ലും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ അ​വ​ന്‍ അ​ത് ക​ഴി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് സ​ന​ക​ന്‍ പ​റ​ഞ്ഞു. സ​ന​ക​നെ ക​ണ്ടി​ല്ലെ​ങ്കി​ല്‍ തി​ര​ക്കി വീ​ട്ടി​ല്‍​ച്ചെ​ല്ലും. "എ​ല്‍​ദോ​യു​മാ​യി പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റാ​ത്ത ആ​ത്മ​ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​വ​നാ​യി ഒ​രു സ്മാ​ര​കം ഉ​ണ്ടാ​ക്കാ​ന്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും മു​ന്‍​കൈ​യെ​ടു​ത്ത​തും. അ​വ​നെ ഇ​വി​ടെ​യു​ള്ള​വ​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​റ​ക്കാ​നൊ​ന്നും ക​ഴി​യി​ല്ല'. സ​ന​ക​ന്‍ പ​റ​ഞ്ഞു നി​ര്‍​ത്തി.

District News

പ​ന്നി​പ്പ​ട​ക്കം ക​ടി​ച്ച നാ​യ പൊ​ട്ടി​ത്തെ​റി​ച്ചു

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ വ​ള​ര്‍​ത്തുനാ​യ പൊ​ട്ടി​ത്തെ​റി​ച്ചു. ഏ​രൂ​ര്‍ മ​ണ​ലി​ലാ​ണ് നാ​ടി​നെ ഭീ​തി​യി​ലാ​ക്കി ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ വ​ള​ര്‍​ത്തുനാ​യ പൊ​ട്ടി​ത്തെ​റി​ച്ച​ത്. കഴി ഞ്ഞദിവസമാണ് സംഭവം.


തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യെ സ്ഫോ​ട​ക വാ​സ്തു ഉ​പ​യോ​ഗി​ച്ചു പി​ടി​കൂ​ടു​ന്ന​തി​നാ​യി നി​ക്ഷേ​പി​ച്ച ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള പ​ന്നി​പ്പ​ട​ക്കം നാ​യ ക​ടി​ച്ചെ​ടു​ത്തു​കൊ​ണ്ട് വീ​ടി​നു മു​റ്റ​ത്തേ​ക്ക് എ​ത്തു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.


മ​ണ​ലി​ൽ അ​ണ്ട​ത്തൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഭാ​നു​വി​ലാ​സ​ത്തി​ൽ പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലെ ലാ​ബ്ര ഡോ​ർ ഇ​ന​ത്തി​ലെ വ​ള​ർ​ത്തു​നാ​യ​യാ​ണ് ച​ത്ത​ത്. ക​ഴി​ഞ്ഞ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


ഉ​ഗ്ര​ശ​ബ്ദം കേ​ട്ടു വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ല പൊ​ട്ടി ചി​ത​റി​യ നി​ല​യി​ല്‍ നാ​യ​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍​ക്കും ഭി​ത്തി​ക​ള്‍​ക്കും സാ​ര​മാ​യി ത​ക​രാ​ര്‍ സം​ഭ​വി​ച്ചു.


ഭ​യ​ന്ന വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​യ​താണെന്ന് ക​ണ്ടെ​ത്തുകയാ യിരുന്നു. നാ​യ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​നു കൈ​മാ​റി. പ​ന്നി​പ്പ​ട​ക്കം പ്ര​ദേ​ശ​ത്ത് കൊ​ണ്ടി​ട്ട​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​യാ​യ സ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക്, ഡോ​ഗ് സ്ക്വാ​ഡ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

District News

തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം നൽകുന്നതിനായി പ​രി​ഗ​ണി​ച്ച​ത് 56 പ​രാ​തി​ക​ള്‍

മ​ഞ്ചേ​രി: തെ​രു​വു​നാ​യ ആ​ക്ര​മ​ണം​മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 56 ഹ​ര​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചു. ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി സെ​ക്ര​ട്ട​റി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ. ​ഡ​യ​ര​ക്ട​ര്‍, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള സ്‌​ട്രേ ഡോ​ഗ് വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ റെ​ക്ക​മെ​ന്‍റേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ജി​ല്ല​യി​ലെ സി​റ്റി​ങ്ങി​ലാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്.


ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി, മ​ഞ്ചേ​രി​യി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റി​ങ്ങി​ല്‍ അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എം.​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.​രേ​ണു​ക, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജി​ല്ലാ ജോ. ​ഡ​യ​ര​ക്ട​ര്‍ ഡോ.​സ​ക​രി​യ്യ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഡ​ബ്ല്യൂ.​പി. ന​മ്പ​ര്‍: 45100/2024 ഉ​ത്ത​ര​വു പ്ര​കാ​രം ഇ​നി​മു​ത​ല്‍ ജി​ല്ല​യി​ല്‍ തെ​രു​വു​നാ​യ് ആ​ക്ര​മ​ണം​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ജ​പ്പെ​ടു​ത്തു​ന്ന​ത് ഈ ​ക​മ്മി​റ്റി​യാ​യി​രി​ക്കും.


തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യി​ലോ ഏ​റ​നാ​ട് താ​ലൂ​ക്ക് നി​യ​മ​സേ​വ​ന ക​മ്മി​റ്റി​യി​ലോ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഹ​ര​ജി ന​ല്‍​കാ​വു​ന്ന​താ​ണ്. നി​ല​വി​ല്‍ ജ​സ്റ്റി​സ് സി​രി​ജ​ഗ​ന്‍ ക​മ്മി​റ്റി മു​ന്‍​പാ​കെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 283 ഹ​ര​ജി​ക​ള്‍ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.

District News

വ​ള​ര്‍ത്തു​നാ​യ്ക്ക​ളെ വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു വ്യാ​പ​കമെ​ന്ന്

പാ​മ്പാ​ടി: വ​ള​ര്‍ത്തുനാ​യ്ക്ക​ളെ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്ന് വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു വ്യാ​പ​കം. പൂ​ത​കു​ഴി, നെ​ടു​ങ്ങോ​ട്ടു​മ​ല, ക​ന്നു​വെ​ട്ടി, ഇ​ല്ലി​മ​റ്റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ള​ര്‍ത്തു​നാ​യ്ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച​വ​യും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​യും വി​ദേ​ശ​ത്തു താ​മ​സ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​വ​രു​ടെ​യും നാ​യ്ക്ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​യി​ല്‍ കൂ​ടു​ത​ലും. ഇ​ത്ത​രം നാ​യ്ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​ന്‍ ഉ​യ​ര്‍ന്ന വാ​ട​ക​യ്ക്ക് സ്ഥി​ര​മാ​യി ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​മു​ണ്ട്.

ക​ര്‍ശ​ന പ​രി​ശോ​ധ​ന മൂ​ലം വ​ഴി​യി​ല്‍ ഭ​ക്ഷ്യ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തു കു​റ​ഞ്ഞ​ത് പ​ട്ടി​ക​ളെ വ​ള​ര്‍ത്തു​കോ​ഴി​ക​ളെ പി​ടി​ച്ചു ഭ​ക്ഷ​ണ​മാ​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​ക്കു​ന്നു. വ​ലി​യ ഫാ​മു​ക​ളി​ലും വീ​ടു​ക​ളി​ല്‍ വ​ള​ര്‍ത്തു​ന്ന കോ​ഴി​ക​ളെ​യും ഒ​രു​പോ​ലെ ഇ​വ ആ​ക്ര​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ പ​തി​നാ​യി​ര​ത്തോ​ളം കോ​ഴി​ക​ളാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​തീ​വ ഗൗ​ര​വ​മേ​റി​യ ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ര്‍ഷ​ക കോ​ണ്‍ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി ഐ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up