x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: July 13, 2026 01:04 AM IST | Updated: July 13, 2026 01:04 AM IST

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. റോ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന തെ​രു​വു​നാ​യ​ക​ൾ ജ​ന​ങ്ങ​ളി​ൽ ഭീ​തി​യു​ണ​ർ​ത്തു​ക​യാ​ണ്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ, മാ​ർ​ക്ക​റ്റ് മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നാ​യ​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വ​ല​ക​ളും ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളി​ലു​മെ​ല്ലാം നാ​യ​ക​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി.
\

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും തെ​രു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 12 പേ​ർ തെ​രു​വു​നാ​യ​ക​ളു​ടെ​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി. അ​ഴീ​ക്കോ​ട് എ​ട്ടു​പേ​ർ​ക്കും ചാ​ല​യി​ൽ നാ​ലു പേ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്. ചാ​ല​യി​ൽ 10 വ​യ​സു​കാ​രി​യെ ഉ​ൾ​പ്പെ​ടെ​യാ​ണ് നാ​യ ക​ടി​ച്ച​ത്. ചാ​ല പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റോ​ഡു​ക​ളി​ലും ബ​സ് സ്റ്റോ​പ്പു​ക​ളി​ലും കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന നാ​യ​ക​ൾ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ബ​സ് സ്റ്റോ​പ്പു​ക​ളി​ൽ നാ​യ​ക​ൾ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന​തും ആ​ളു​ക​ളു​ടെ നേ​രെ ചാ​ടു​ന്ന​തും പ​തി​വാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​റ​കേ ഓ​ടു​ന്ന​തും കു​റു​കെ ചാ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ കു​റു​കെ നാ​യ ചാ​ടി വാ​ഹ​നം മ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. മാ​ലി​ന്യ​സം​ഭ​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ തെ​രു​വു​നാ​യ​ക​ളു​ടെ എ​ണ്ണ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ന്നു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ നാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. താ​ത്ക്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് വെ​ല്ലു​വി​ളി​യാ​യി കോ​ർ​പ​റേ​ഷ​ൻ പ​റ​യു​ന്ന​ത്.

Tags : dog Nattuvishesham District News

Recent News

Corehub Up