x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ല​ക്ഷ്യ എം​എ​ല്‍​എ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി


Published: July 13, 2026 07:22 AM IST | Updated: July 13, 2026 07:22 AM IST

ച​ങ്ങ​നാ​ശേ​രി: നി​യ​മ സ​ഭാ​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​നു ജോ​ബ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം അ​ബ്‌​സ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ 50 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, പൊ​തു വി​ജ്ഞാ​നം, ഹി​സ്റ്റ​റി, ജോ​ഗ്ര​ഫി, ഇ​ക്ക​ണോ​മി​ക്‌​സ്, ഇ​ന്ത്യ​ന്‍ കോ​ണ്‍​സ്റ്റി​ട്യൂ​ഷ​ൻ, ഇം​ഗ്ലീ​ഷ്, ലോ​ജി​ക്ക​ല്‍ റീ​സ​ണിം​ഗ് തു​ട​ങ്ങി​യ​വ ഉ​ള്‍​കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഐ​എ​എ​സ് /ഐ​പി എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള സം​വാ​ദ​വും ന​ട​ക്കും.

ദി​നം പ്ര​തി​യു​ള്ള ന്യൂ​സ് അ​നാ​ലി​സി​സ്, വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ, ആ​ത്മ വി​ശ്വാ​സം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സെ​ഷ​നു​ക​ള്‍ എ​ന്നി​വ​യും പ​രി​ശീ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
സി​എ​ന്‍​എ​ന്‍ ചേ​ഞ്ച് മേ​ക്ക​ര്‍ ഓ​ഫ് ഇ​ന്ത്യാ അ​വാ​ര്‍​ഡ് ജേ​താ​വും അ​ബ്‌​സ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്‌​ട​റു​മാ​യ ഡോ. ​ജോ​ബി​ന്‍ എ​സ് കൊ​ട്ടാ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ല​ക്ഷ്യ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

2035ല്‍ ​ച​ങ്ങ​നാ​ശേ​ര​യി​ല്‍ നി​ന്നും അ​മ്പ​തോ​ളം സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍​എ പ​റ​ഞ്ഞു.
പ​ദ്ധ​തി​യി​ല്‍ ചേ​രു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ 9447259402 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

എ​ല്ലാ ശ​നി​യാ​ഴ്ച​യും വൈ​കു​ന്നേ​രം ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ ക്ലാ​സു​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ര്‍​ഡ് മെം​ബ​റി​ന്‍റെ​യോ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യോ സാ​ക്ഷ്യ പ​ത്രം സ​ഹി​തം അ​പേ​ക്ഷി​ക്കാം.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up