x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ട്ടം മു​ല്ല​ക്കേ​രി ഇ​ല്ല​ത്തെ മോ​ഷ​ണം: തൊ​ണ്ടി​മു​ത​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി


Published: July 13, 2026 07:10 AM IST | Updated: July 13, 2026 07:10 AM IST

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ഇ​​ട​​വ​​ട്ടം വാ​​ക്ക​​യി​​ൽ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള മു​​ല്ല​​ക്കേ​​രി ഇ​​ല്ല​​ത്തു​നി​​ന്നു ​മോ​​ഷ​​ണം​പോ​​യ ഓ​​ട്ടു​​രു​​ളി​​ക​​ളും ​വി​​ള​​ക്കു​​ക​​ളും പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ക്രി​​ക്ക​​ട​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ച് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ ഒ​​രു ആ​​ക്രി​​ക്ക​​ട​​യി​​ൽ​നി​​ന്ന് മോ​​ഷ​​ണ വ​​സ്തു​​ക​​ൾ ക​​ണ്ടെ​​ടു​​ത്ത​​ത്. ഇ​​തോ​​ടൊ​​പ്പം പ്ര​​തി മോ​​ഷ​​ണ​​ത്തി​​നു​പ​​യോ​​ഗി​​ച്ച ബൈ​​ക്കും പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു.

വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 2.30 ഓ​​ടെ​​യാ​​ണ് മോ​​ഷ​​ണ​വി​​വ​​രം പു​​റ​​ത്ത​​റി​​യു​​ന്ന​​ത്. മു​​ല്ല​​ക്കേ​​രി​​ൽ എം.​എ​​ൻ. ശ്രേ​​യ​​സി​​ന്‍റെ, ര​​ണ്ടു നൂ​​റ്റാ​​ണ്ടി​​നു മു​​ക​​ളി​​ൽ പ​​ഴ​​ക്ക​​മു​​ള്ള ഇ​​ല്ല​​ത്താ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്.

പു​​രാ​​ത​​ന​​മാ​​യ ഇ​​ല്ല​​ത്തു​നി​​ന്ന് ല​​ക്ഷ​​ങ്ങ​​ൾ വി​​ല​​വ​​രു​​ന്ന ഓ​​ട്ടു​പാ​​ത്ര​​ങ്ങ​​ളും ഇ​​ല്ല​​ത്തെ ക്ഷേ​​ത്ര​​ത്തി​​ലെ ശാ​​സ്താ​​വി​​ന്‍റെ വി​​ഗ്ര​​ഹ​​വും മോ​​ഷ്‌​​ടാ​​ക്ക​​ൾ അ​​പ​​ഹ​​രി​​ച്ചു. ഇ​​ല്ല​​ത്തി​​നു പു​​റ​​ക​​വ​​ശ​​ത്തെ ഓ​​ടു​പൊ​​ളി​​ച്ച് അ​​ക​​ത്തു​ക​​യ​​റി​​യ ശേ​​ഷം വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​യു​​ടെ ക​​ത​​ക് തു​​റ​​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​യ്ക്ക് വീ​​ടി​​നു സ​​മീ​​പ​​ത്തു​​കൂ​​ടി ഉ​​രു​​ളി​​യു​​മാ​​യി പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത ഒ​​രാ​​ൾ പോ​​കു​​ന്ന​​ത് ക​​ണ്ട് സം​​ശ​​യം തോ​​ന്നി​​യ നാ​​ട്ടു​​കാ​​ര​​ൻ ചോ​​ദി​​ച്ച​​തോ​​ടെ ഉ​​രു​​ളി പ​​റ​​മ്പി​​ൽ ഉ​​പേ​​ക്ഷി​​ച്ച് ഇ​​ട​​വ​​ഴി​​യി​​ലൂ​​ടെ ഇ​​യാ​​ൾ ഓ​​ടി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് മോ​​ഷ​​ണ​വി​​വ​​രം അ​​റി​​യു​​ന്ന​​ത്.

കൊ​​ച്ചി ഇ​​ൻ​​ഫോ പാ​​ർ​​ക്കി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ശ്രേ​​യ​​സും ഭാ​​ര്യ​​യും എ​​റ​​ണാ​​കു​​ള​​ത്തും ഇ​​ട​​വ​​ട്ട​​ത്തെ വീ​​ട്ടി​​ലും മാ​​റി മാ​​റി​​യാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. പ്ര​​തി​​യെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും ഒ​​ളി​​വി​​ൽ​പോ​​യ ഇ​​യാ​​ളെ ഉ​​ട​​ൻ പി​​ടി​​കൂ​​ടു​​മെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up