x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: July 13, 2026 07:06 AM IST | Updated: July 13, 2026 07:06 AM IST

ബാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ബാ​ങ്കോ​ക്ക്: ബാ​ങ്കോ​ക്കി​ൽ ബാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ൽ 22 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​കെ 63 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് ബാ​ങ്കോ​ക്ക് മെ​ട്രോ​പൊ​ളി​റ്റ​ൻ അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ന്ന​ത്.

സം​ഭ​വ​സ്ഥ​ലം താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. 27 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും താ​യ്‌​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ബാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ടോ​യ്‌​ല​റ്റി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up