x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ക്കു​ത്തി​ക്കാ​യി വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 13, 2026 06:22 AM IST | Updated: July 13, 2026 06:22 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്‌: പാ​ല​ക്കാ​ട്‌ വ​ട​ക​ര​പ്പ​തി​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ പ്ര​തി ഉ​ദ​യ​കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​യ 17കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ട്ട​യാ​മ്പ​തി​യി​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന സ​ര​സ​മ്മാ​ളി​നെ മൂ​ക്കു​ത്തി​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജൂ​ൺ 10 മു​ത​ൽ സ​ര​സ​മ്മാ​ളി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്.

അ​യ​ൽ​വാ​സി​യാ​യ ഉ​ദ​യ​കു​മാ​റും സു​ഹൃ​ത്താ​യ 17 കാ​ര​നും ചേ​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സ​ര​സ​മ്മാ​ൾ ധ​രി​ച്ചി​രു​ന്ന ര​ണ്ടു സ്വ​ർ​ണ മൂ​ക്കു​ത്തി​ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ പ്ര​തി​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി വ​ടി​വാ​ൾ കൊ​ണ്ട് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ട്ടി​ലെ ശു​ചി മു​റി​യി​ൽ വ​ച്ചു ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ടി​നു പു​റ​കു വ​ശ​ത്തു കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ​യ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് കൊ​ല​പാ​ത​കം പു​റ​ത്തു​വ​ന്ന​ത്. പി​ടി​യി​ലാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up