പ്രതീകാത്മക ചിത്രം
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലൻഡിനെതിരേ അര്‍ജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22)നാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
അബദ്ധത്തില്‍ പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതു കൈയിലെ ചെറുവിരലും മോതിര വിരൽ പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ രണ്ട് കൈയിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതു കൈയിലെ പടക്കത്തിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash sports