x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി ക​ല്ലേ​ലി ശി​വ​ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച; സ്വ​ർ​ണ താ​ലി​ക​ളും പൊ​ട്ടു​ക​ളും ആ​ൾ​രൂ​പ​ങ്ങ​ളും ക​വ​ർ​ന്നു 

വെബ് ഡെസ്ക്
Published: July 13, 2026 06:01 AM IST | Updated: July 13, 2026 06:36 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കോ​ന്നി ക​ല്ലേ​ലി ശി​വ​ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. തി​ട​പ്പ​ള്ളി പൊ​ളി​ച്ചു അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ 22 സ്വ​ർ​ണ താ​ലി​ക​ൾ, അഞ്ച് സ്വ​ർ​ണ പൊ​ട്ടു​ക​ൾ, സ്വ​ർ​ണ ആ​ൾ​രൂ​പ​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്നു. രാ​വി​ലെ​യാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

കൂടാതെ ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും കൊ​ണ്ടു​പോ​യി. ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന താ​ക്കോ​ൽ​ക്കൂ​ട്ടം പോ​ലീ​സി​ന് ല​ഭി​ച്ചു. കോ​ന്നി എ​സ്​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം, ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ന്നി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags : robbery Gold stolen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up