x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; ചെ​ന്ത​മാ​രയുടെ വിധി ഇന്ന്

വെബ് ഡെസ്ക്
Published: July 13, 2026 06:36 AM IST | Updated: July 13, 2026 07:06 AM IST

പ്രതി ചെന്താമര

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ചെ​ന്ത​മാ​ര എ​ന്ന കൊ​ടും കു​റ്റ​വാ​ളി​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്ന്. നെ​ൻ​മാ​റ പോ​ത്തു​ണ്ടി സ്വ​ദേ​ശി​ക​ളാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും കൊ​ല​പ്പെ​ടു​ത്തി ഒ​ന്ന​ര വ​ർ​ഷ​മാ​കു​മ്പോ​ഴാ​ണ് വി​ധി വ​രു​ന്ന​ത്. പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്.

2025 ജ​നു​വ​രി 27 ലാ​ണ് ചെ​ന്താ​മ​ര അ​യ​ൽ​വാ​സി​യാ​യ സു​ധാ​ക​ര​നെ​യും അ​മ്മ ല​ക്ഷ്മി​യെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക്കാ​യി മ​ല​യി​ടു​ക്കി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ദി​നം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 28ന് ​രാ​ത്രി 11 ഓ​ടെ ചെ​ന്താ​മ​ര​യെ പോ​ത്തു​ണ്ടി മാ​ട്ടാ​യി വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് സു​ധാ​ക​ര​നെ​യും ല​ക്ഷ്മി​യെ​യും കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ക​ത്തി വാ​ങ്ങി​യ എ​ല​വ​ഞ്ചേ​രി​യി​ൽ തെ​ളി​വെ​ടു​പ്പ്. ഫെ​ബ്രു​വ​രി 18 ന് ​പ്ര​തി ചെ​ന്താ​മ​ര​യു​ടെ ആ​ദ്യ കേ​സി​ലെ ജാ​മ്യം റ​ദ്ദാ​ക്കി. 2019 ൽ ​പോ​ത്തു​ണ്ടി സ്വ​ദേ​ശി സ​ജി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

2022 ൽ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ചെ​ന്താ​മ​ര ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ണ് പോ​ത്തു​ണ്ടി​യി​ൽ താ​മ​സി​ച്ച​ത്. മാ​ർ​ച്ച് മൂ​ന്നി​ന് കേ​സി​ൽ സാ​ക്ഷി​ക​ളു​ടെ ര​ഹ​സ്യ മൊ​ഴി ചി​റ്റൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. മാ​ർ​ച്ച് 25 ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 480 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 132 സാ​ക്ഷി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​പ്പ​തി​ല​ധി​കം രേ​ഖ​ക​ളും ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഫെ​ബ്രു​വ​രി 23 മു​ത​ൽ മേ​യ് ആ​റു വ​രെ വി​ചാ​ര​ണ നീ​ണ്ടു. 132 സാ​ക്ഷി​ക​ളി​ൽ നാ​ലു പേ​ർ കൂ​റു​മാ​റി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Police Court

Recent News

Corehub Up