x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ വീ​ണ്ടും യു​എ​സ് ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു 

വെബ് ഡെസ്ക്
Published: July 13, 2026 08:00 AM IST | Updated: July 13, 2026 08:00 AM IST

പ്രതീകാത്മക ചിത്രം

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ ഹോ​ർ​മോ​സ്ഗാ​ൻ പ്ര​വി​ശ്യ​യി​ൽ യു​എ​സ് ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ൻ സ്റ്റേ​റ്റ് മീ​ഡി​യ അ​റി​യി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. ജാ​സ്ക്, ഖേ​ഷ്ം, ബ​ന്ദ​ർ അ​ബ്ബാ​സ്, സി​രി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്‌​ഫോ​ട​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​തു.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​റാ​നി​ലെ 140 സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​നി​ൽ വീ​ണ്ടും ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്. വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ത​ട​യാ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക നേ​ര​ത്തേ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സൈ​പ്ര​സ് പ​താ​ക​യു​ള്ള ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സാ​ഹ​ച​ര്യം വ​ഷ​ളാ​യ​ത്. മേ​ഖ​ല​യി​ലെ യു​എ​സ് ഇ​ട​പെ​ട​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് എ​ല്ലാ ക​പ്പ​ലു​ക​ൾ​ക്കു​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് ഇ​റാ​ന്‍റെ ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യ ക​രാ​റു​ക​ളു​ടെ കാ​ലം അ​വ​സാ​നി​ച്ചു​വെ​ന്നും ത​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​നി​ക്കാ​ത്ത​വ​ർ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഇ​റാ​ൻ പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബാ​ഗ​ർ ഘാ​ലി​ബാ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Iran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up